Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർ കോഴക്കേസിൽ മാണിയെ കുടുക്കി തടിയൂരാൻ യുഡിഎഫ് ശ്രമിക്കുന്നതിനിടെ സ്വന്തം പാളയത്തിലും പടപ്പുറപ്പാടെന്നു സൂചന; ലീഡർ കുടുങ്ങിയാൽ സുരക്ഷിത താവളം കണ്ടെത്തി രക്ഷപ്പെടാൻ കേരള കോൺഗ്രസ് നേതാക്കന്മാർ

ബാർ കോഴക്കേസിൽ മാണിയെ കുടുക്കി തടിയൂരാൻ യുഡിഎഫ് ശ്രമിക്കുന്നതിനിടെ സ്വന്തം പാളയത്തിലും പടപ്പുറപ്പാടെന്നു സൂചന; ലീഡർ കുടുങ്ങിയാൽ സുരക്ഷിത താവളം കണ്ടെത്തി രക്ഷപ്പെടാൻ കേരള കോൺഗ്രസ് നേതാക്കന്മാർ

ആലപ്പുഴ: ബാർ കോഴ കേസിൽ കുറ്റപത്രം ഒരുങ്ങുന്നതിനിടയിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ പടനീക്കം. ലീഡർക്ക് ദുർഗതി ഉണ്ടായാൽ തങ്ങൾക്ക് സുരക്ഷിത താവളമൊരുക്കാനുള്ള നീക്കങ്ങളിലാണ് നേതാക്കന്മാർ.

വൺമാൻ ഷോ ഇഷ്ടപ്പെടാത്ത മുൻനിര നേതാക്കളാണ് നീക്കങ്ങൾക്ക് പിന്നിൽ. മാണി അഴിക്കുള്ളിലായാൽ ജോസ് കെ മാണിയുടെ പിന്നിൽ അണിനിരക്കാൻ ഒരുക്കമല്ലാത്ത നേതാക്കൾ ജില്ലാതലങ്ങളിൽ പാർട്ടിയെ സജ്ജമാക്കാൻ സമാന ചിന്താഗതിയുള്ള ജനറൽ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. യുഡിഎഫ് മദ്ധ്യമേഖല ജാഥയിൽ ജോസ് കെ മാണിയെ ക്യാപ്ടൻ ആക്കാനുള്ള നീക്കം എതിർത്ത അതേ നേതാക്കളാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലും. 

അതുകൊണ്ടുതന്നെ പിളരാൻ ഒട്ടും മടിയില്ലാത്ത പാർട്ടിക്ക് ഇനി ഒരു പിളർപ്പു കൂടി ഉണ്ടായാൽ കുഴപ്പമില്ലെന്ന ധാരണയിലാണ് നേതാക്കൾ. ഇതിനായി പാർട്ടിയിലെ കരുത്തനും സീനിയർ നേതാവുമായ ആളെ കണ്ടെത്തിയാണ് ആറോളം ജില്ലകളിലെ സെക്രട്ടറിമാർ കരുക്കൾ നീക്കിതുടങ്ങിയത്. മുൻനിരനേതാക്കളാകട്ടെ വിവിധ ജില്ലകളിലെ സെക്രട്ടറിമാരുമായി ചർച്ചകൾ തുടങ്ങി കഴിഞ്ഞു. കേരള കോൺഗ്രസിന്റെ ചെയർമാൻ പദവി ലക്ഷ്യമിട്ടാണ് ഇവർ നീക്കം ആരംഭിച്ചിട്ടുള്ളത്.

ഇതോടെ ജെഎസ്എസ്സിന്റെതിന് സമാനമായ അവസ്ഥയിലേക്ക് മാണി കോൺഗ്രസ് നീങ്ങുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഗൗരിയമ്മയുടെ വീഴ്ച പാർട്ടിയെ ശിഥിലമാക്കി നാലായി പിളർത്തിയിരുന്നു. ഇവരെല്ലാവരും തന്നെ ഇപ്പോൾ യുഡിഎഫിന്റെ ഭാഗമായി തുടരുകയും ചെയ്യുന്നുണ്ട്. പാർട്ടി പിളർത്തി യുഡിഎഫിൽ തന്നെ തുടരാനാണ് കേരള കോൺഗ്രസ് നേതാക്കളുടെയും പരിപാടി. അടുത്തദിവസങ്ങളിൽ സുരക്ഷിത താവളം തീർക്കുന്ന പ്രവർത്തനങ്ങളുടെ ശക്തി വർദ്ധിക്കും.

അതേസമയം ബിജു രമേശ് മജിസ്‌ട്രേറ്റ് മുമ്പാകെ കൊടുത്ത മൊഴിയും ഡ്രൈവർ അമ്പിളിയുടെ മൊഴിയും കടുത്ത കുരുക്കാണ് മാണിക്ക് തീർത്തിട്ടുള്ളത്. മാണിയുടെ ടൂർ പ്രോഗ്രാം പരിശോധിച്ചപ്പോൾ വിജിലൻസ് കോടതിക്ക് കിട്ടിയ വിവരങ്ങൾ മൊഴിയുമായി ഏറെ സാമ്യമുള്ളതായാണ് അറിയാൻ കഴിഞ്ഞത്. അഴിമതി നിരോധന നിയമത്തിലെ 160(9) ചട്ടപ്രകാരം മാണിയെ പ്രതിയാക്കാൻ പൊലീസ് തീരുമാനിച്ചതായാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. സത്യപ്രതിജ്ഞാ ലംഘനം, അനധികൃത പണം സമ്പാദിക്കൽ, ഖജനാവിന് നഷ്ടം വരുത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങളായിരിക്കും മാണിക്കെതിരെ ചുമത്തുന്നത്. ഏതായാലും മാണിക്ക് പൊള്ളിയാൽ മകന് പൊള്ളും, പക്ഷെ പാർട്ടിക്ക് പൊള്ളില്ലെന്ന തരത്തിലാണ് അണിയറ നീക്കങ്ങൾ നടക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP