Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടിയിൽ നിന്നും രാജി വയ്ക്കാതെ തന്നെ ജോർജ് പുതിയ പാർട്ടി ഉണ്ടാക്കും; സെക്കുലറിന്റെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു; കൂറുമാറ്റ നിരോധനത്തെ ഭയന്ന് ചീഫ് വിപ്പ് യോഗത്തിനെത്തിയില്ല

പാർട്ടിയിൽ നിന്നും രാജി വയ്ക്കാതെ തന്നെ ജോർജ് പുതിയ പാർട്ടി ഉണ്ടാക്കും; സെക്കുലറിന്റെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു; കൂറുമാറ്റ നിരോധനത്തെ ഭയന്ന് ചീഫ് വിപ്പ് യോഗത്തിനെത്തിയില്ല

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ നടത്താനിരുന്ന ളാ കോൺഗ്രസ് സെക്യൂലർ വിഭാഗത്തിന്റെ യോഗം നിയമസഭാ സെക്രട്ടേറിയറ്റ് തടഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് എംഎ‍ൽഎ ഹോസ്റ്റലിൽ യോഗം ചേരുന്നതിന് അനുമതിയില്ലെന്ന് കാണിച്ചാണ് തടഞ്ഞത്. സെക്യൂലർ വിഭാഗം നേതാവ് ടി.എസ് ജോണിന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേരാനിരുന്നത്. മുൻ സ്പീക്കർ കൂടിയായ ജോണിന്റെ പേരിലായിരുന്നു എംഎ‍ൽഎ ഹോസ്റ്റലിൽ മുറിയെടുത്തിരുന്നത്.

നേരത്തെ പി.സി ജോർജിന്റെ വീട്ടിൽ യോഗം ചേരാൻ നിശ്ചയിച്ചിരുന്നുവെങ്കിലൂം കേരളാ കോൺഗ്രസ് എമ്മിന്റെ വൈസ് ചെയർമാൻ എന്ന നിലയിൽ അതിനു കഴിയാത്തതിനാലാണ് എംഎ‍ൽഎ ഹോസ്റ്റലിലേക്ക് മാറ്റിയത്. ഹോസ്റ്റലിലെ യോഗം വിലക്കിയതോടെ പാർട്ടിയുടെ പഴയ ഓഫീസിൽ യോഗം ചേർന്നു. പി.സി ജോർജ് യോഗത്തിൽ പങ്കെടുത്തില്ല. പിളർപ്പിലേക്ക് പോകരുതെന്നു നേതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് പി.സി. ജോർജിന്റെ പ്രതികരണം. അതേസമയം നേതാക്കൾക്കെതിരെ പ്രയോഗിക്കാൻ ഒരു ബോംബും കരുതിവച്ചിട്ടില്ലെന്നും ജോർജ്ജ് പറഞ്ഞു. എന്നാൽ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജിനെ മാറ്റുന്നതോടെ കൂടുതൽ പ്രവർത്തനങ്ങളിലേക്ക് ജോണും കൂട്ടരും കടക്കും.

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർ്ജിനെ മാറ്റുന്നതിന് നിയമസാധുതയില്ലെന്നാണ് ജോണിന്റെ നിലപാട്. കേരളാ കോൺഗ്രസ് എമ്മിന്റെ പാർലമെന്ററീ പാർട്ടിയിൽ ജോർജ് ഉൾപ്പെടെ ഒൻപതു പേരുണ്ട്. ഇതിൽ എട്ട് പേർ മാത്രമേ ഇന്ന് യോഗം ചേർന്നുള്ളൂ. അതുകൊണ്ട് തന്നെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തിന് നിയമപരമായ സാധുതയുമില്ലെന്ന് ജോൺ വിശദീകരിച്ചു.

സെക്കുലറിന്റെ ഇന്നത്തെ യോഗത്തിൽ 20 പേർ പങ്കെടുത്തു. പാർട്ടിയിലെയും മുന്നണിയിലേയും പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തില്ലെങ്കിൽ സെക്യുലർ കടുത്ത നിലപാടിലേക്കു തന്നെയെന്ന് ടി.എസ്. ജോൺ പറഞ്ഞു. രാവിലെ ഔദ്യോഗിക വസതിയിലെത്തി സെക്യുലർ ഭാരവാഹികളിൽ ചിലർ പി.സി. ജോർജ്ജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടതിനെ തുടർന്ന് യുഡിഎഫ് പി.സി.ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കുന്നതടക്കമുള്ള നടപടികളെടുത്തേക്കാമെന്ന പശ്ചാത്തലത്തിലാണ് യോഗം.

ചീഫ് വിപ്പ് പദവി നഷ്ടമാകുമെന്ന് ഉറപ്പായതോടെ പി.സി. ജോർജ് തന്റെ പഴയ പാർട്ടിയായ കേരള കോൺഗ്രസ് (സെക്കുലർ) പുനരുജ്ജീവിപ്പിക്കാൻ നടപടി തുടങ്ങി. ആദ്യപടിയായി പഴയ സെക്കുലർ വിഭാഗക്കാരുടെ യോഗം ഇന്നു തിരുവനന്തപുരത്ത് ചേർന്നതെന്നാണ് വിലയിരുത്തൽ. കൂറൂമാറ്റ നിരോധനത്തിന്റെ പരിധിയിൽ വരാതിരിക്കാനാണ് ജോർജ്ജ് യോഗത്തിന് എത്താത്തത്. നിലവിൽ അദ്ദേഹം കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാനാണ്. പുതിയ പാർട്ടിയിൽ അംഗമായാൽ അദ്ദേഹം കൂറുമാറ്റ നിരോധനനിയമത്തിന്റെ പരിധിയിൽ വരും. എംഎ!ൽഎ. സ്ഥാനം നഷ്ടമായാൽ പൂഞ്ഞാറിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. ഏതെങ്കിലും ഒരു മുന്നണിയിൽ അല്ലാതെ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത് ബുദ്ധിപരമല്ലെന്ന് ജോർജിനറിയാം. ഉടനടി ഇടതുമുന്നണിയുടെ ഭാഗമാകുകയെന്നതും എളുപ്പമല്ല.

തുടർനടപടികൾ ആലോചിക്കാനാണ് യോഗം എന്നാണ് വിശദീകരണമെങ്കിലും യു.ഡി.എഫിൽനിന്ന് പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുമായും മറ്റും സംസാരിച്ചപ്പോൾ ജോർജ് മുന്നോട്ടുെവച്ച നിർദ്ദേശം ഇതാണ് : ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കേണ്ട, അത് താൻ തന്നെ രാജിവെയ്ക്കാം. എന്നാൽ തന്നെ കേരളാ കോൺഗ്രസ്സി (എം) ൽ നിന്ന് പുറത്താക്കാൻ കെ.എം. മാണിയോട് നിർദ്ദേശിക്കണം. താൻ കേരളാ കോൺഗ്രസ് സെക്കുലർ പുനർജ്ജീവിപ്പിക്കാം. ഈ പാർട്ടിയെ യു.ഡി.എഫിൽ ഘടകകക്ഷിയാക്കണം.-ഇതാണ് ലക്ഷ്യം.

കെഎം മാണിയെ എന്നും വിമർശിച്ച് ജോർജ് മുന്നേറിയാൽ പാർട്ടിയിൽ നിന്ന് ജോർജിനെ കേരളാ കോൺഗ്രസ് എം പുറത്താക്കും. യുഡിഎഫിൽ എടുക്കാൻ അനുവദിക്കുകയുമില്ല. ഈ തന്ത്രമാണ് മാണിയുടെ മനസ്സിൽ. പാർട്ടിയുടെ അന്തസ്സിന് കോട്ടം തട്ടുന്നതൊന്നും ചെയ്യില്ലെന്ന് മാണി വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് ഇന്നത്ത യോഗത്തിൽ ജോർജ് പങ്കെടുത്താൽ തന്നെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP