Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിയെ നിലം തൊടീക്കില്ലെന്നു ഉറപ്പിച്ച് പ്രതിപക്ഷം; ഇക്കുറി കേരളത്തിന്റെ ബജറ്റ് മുടങ്ങുമോ? നാളെ നിയമസഭ ആരംഭിക്കുന്നത് സംഘർഷ ദിനങ്ങൾ പ്രതീക്ഷിച്ചു തന്നെ

മാണിയെ നിലം തൊടീക്കില്ലെന്നു ഉറപ്പിച്ച് പ്രതിപക്ഷം; ഇക്കുറി കേരളത്തിന്റെ ബജറ്റ് മുടങ്ങുമോ? നാളെ നിയമസഭ ആരംഭിക്കുന്നത് സംഘർഷ ദിനങ്ങൾ പ്രതീക്ഷിച്ചു തന്നെ

തിരുവനന്തപുരം: സമീപകാല സമര പരാജയങ്ങളുടെ നാണക്കേട് പേറുന്ന ഇടതു പക്ഷം ശക്തമായ പുതിയൊരു സമരത്തിന് നാളെ ആരംഭിക്കുന്ന നിയമ സഭയുടെ ബജറ്റ് സമ്മേളനത്തോടെ തുടക്കമിടുകയാണ്. ബാർ മുതലാളിമാരിൽ നിന്ന് കോഴ വാങ്ങി എന്ന ആരോപണം നേരിടുന്ന ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് പ്രതിപക്ഷം സമരം ചെയ്യുന്നത്. ഒരു കാരണവശാലും മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്റെ മുന്നറിയിപ്പുമുണ്ട്. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തീർത്തു പറഞ്ഞതോടെ നാളെ തുടങ്ങുന്ന 23 ദിവസത്തെ നിയമസഭാ സമ്മേളനം കലുഷിതമാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

ഈ സമര കോലാഹലത്തിനിടെ പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിൽ മാണിക്ക് തന്റെ പതിമൂന്നാം ബജറ്റ് അവതരണം നടത്താനുകുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്. സിപിഎമ്മിന്റെ പുതിയ സെക്രട്ടറിയായി എംഎൽഎ കൂടിയായ കോടിയേരി ബാലകൃഷ്ണൻ സ്ഥാനമേറ്റത് പുതിയ സമരത്തിന് പാർട്ടിക്ക് ആവേശം പകർന്നിട്ടുണ്ട്. സിപിഐക്കു കൂടി പുതിയ സെക്രട്ടറിയെ കിട്ടിയതോടെ ഇടതു പക്ഷത്തിന്റെ മൊത്തം സമര വീര്യം കൂടിയിട്ടുമുണ്ട്. മാണിയോട് മൃദു സമീപനം പുലർത്തുന്നുവെന്ന പേരു ദോഷം മാറ്റാൻ എൽ ഡി എഫിനു കഴിയുമോ എന്ന കാര്യം ഈ സമരത്തോടെ വ്യക്തമാകുകയും ചെയ്യും. അതിനിടെ, മാണിയുടെ വരവിൽ കവിഞ്ഞ സ്വത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത് മാണിയെ അടിക്കാൻ ഇടതു പക്ഷത്തിനു ലഭിച്ച പുതിയ വടിയുമായി. അഴിമതി തടയൽ നിയമപ്രകാരം മാണിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി ശിവൻ കുട്ടി എം എൽ എ ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ബാർ കോഴയ്ക്കു പുറമെ സോളാറും ഈ സമ്മേളനത്തെ കത്തിജ്ജ്വലിപ്പിച്ചിച്ചേക്കും. ആദ്യമായി നിയമസഭയെ അഭിസംബോധന ചെയ്യാനെത്തുന്ന ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം സംഘർഷത്തിന്റെ മുൾമുനയിലായേക്കാം. അതേസമയം പുതിയ സമരവുമായി പ്രതിപക്ഷം വീണ്ടും രംഗത്തെത്തുമ്പോഴും സഭയിൽ അവരുടെ നേതാവായ വിഎസിന് സ്വന്തം പാർട്ടി നേതൃത്വത്തിൽ നിന്നേറ്റ വിമർശനം മാറ്റമില്ലാതെ നിലനിൽക്കുന്നുണ്ട്. സഭയ്ക്കുള്ളിൽ പാർട്ടി സെക്രട്ടറിയടക്കം വിഎസിന് കീഴിലാകേണ്ടി വരുമെന്ന പ്രത്യേക സാഹചര്യവും ഇപ്പോൾ ഉരുത്തിരിഞ്ഞ് വന്നിരിക്കുകയാണ്. പാർട്ടിയെ വെട്ടിലാക്കുന്ന ഉടക്കുകൾക്ക് വി എസ് മുതിരരില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിൽ തന്നെ ഉണ്ടായ വിള്ളലുകളിലാണ് എൽ എഡി എഫിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP