Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശരിക്കും മാണിസാറിന്റെ ഉദ്ദേശമെന്താ? കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇടതു ബാന്ധവത്തിന് പിന്നാലെ ബിജെപി വേദിയിൽ മാണി സാന്നിധ്യം; സ്വീകരിച്ചത് താമരപ്പൂ ബൊക്കെ കൊടുത്ത്

ശരിക്കും മാണിസാറിന്റെ ഉദ്ദേശമെന്താ? കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇടതു ബാന്ധവത്തിന് പിന്നാലെ ബിജെപി വേദിയിൽ മാണി സാന്നിധ്യം; സ്വീകരിച്ചത് താമരപ്പൂ ബൊക്കെ കൊടുത്ത്

കൊച്ചി: ബിജെപിയുടെ ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച ചടങ്ങിൽ കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം മാണി. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ ആദരിക്കുന്ന ചടങ്ങിലാണ് മാണി പങ്കെടുത്തത്. ഇതോടെ മാണിയുടെ രാഷ്ട്രീയം വീണ്ടും ചർച്ചയാവുകയാണ്. രാഷ്ട്രപതി സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ മാണി ആർക്ക് വോട്ട് ചെയ്യുമെന്നതാണ് നിർണ്ണായകം. ബിജെപിയുടെ രാംനാഥ് കോവിന്ദിന് വോട്ട് ചെയ്താൽ അതിനെ എൻഡിഎയിലേക്കുള്ള ചുവടുമാറ്റമായി കണക്കാക്കും. എന്നാൽ കേരളത്തിൽ ഇടതുപക്ഷത്തോടാണ് മാണിക്ക് താൽപ്പര്യം. അതിനാൽ പ്രതിപക്ഷവും മാണിയുടെ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

കൊച്ചിയിൽ മെത്രോപ്പൊലീത്തയെ ആദരിക്കുന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനായിരുന്നു ഉദ്ഘാടകൻ. വേദിയിലെത്തിയ മാണിയെ താമരപ്പൂക്കൾകൊണ്ട് നിർമ്മിച്ച ബൊക്കെ നൽകിയാണ് സംഘാടകർ സ്വീകരിച്ചത്. ഇതേക്കുറിച്ച് അദ്ദേഹം പ്രസംഗത്തിനിടെ പരാമർശിക്കുകയും ചെയ്തു. റോസാപ്പൂക്കൾ കൊണ്ടുള്ള ബൊക്കെയാണ് സാധാരണ ലഭിക്കാറുള്ളതെന്നും ഇത്തവണ താമരപ്പൂക്കൾ കൊണ്ടുള്ള ബൊക്കെ ലഭിച്ചുവെന്ന പ്രത്യേകതയുണ്ടെന്നും മാണി പറഞ്ഞു.

ഇടയ്ക്കു കുമ്മനം രാജശേഖരനുമായും, എഎൻ രാധാകൃഷ്ണനുമായും കെഎം മാണി നടത്തിയ രഹസ്യ സംഭാഷണങ്ങളും ചടങ്ങിന് കൗതുകമായി. സംസ്ഥാന ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ആഭിമുഖ്യത്തിൽ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന പരിപാടി റബ്ബി എറണാകുളം കച്ചേരിപ്പടി ആശിർ ഭവനിൽ വച്ചാണ് നടന്നത്. ജിജി തോംസൺ (മുൻ ചീഫ് സെക്രട്ടറി), ഡോ.ഏലിയാസ് മാർ അത്താനേഷ്യസ് മെത്രാപ്പൊലീത്ത, ഡോ. യൂഹാനോൻ മാർ പൊളിക്കാർപോസ്, ഡോ. തോമസ് മാർ അത്താനേഷ്യസ് ചെങ്ങന്നൂർ, ഡോ. തോമസ് മാർ അത്താനേഷ്യസ് മുവാറ്റുപുഴ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ , പിഎം വേലായുധൻ, ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീർ എന്നിവരും പങ്കെടുത്തു.

യു.ഡി.എഫ് വിട്ട കെ.എം മാണിയെ ബിജെപി മുന്നണിയിലേക്ക് ക്ഷണിച്ചതായി വാർത്തകൾ പലതവണ പുറത്തുവന്നിരുന്നു. എന്നാൽ ഇവയോടൊന്നും പ്രതികരിക്കാൻ മാണി ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം ബിജെപി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തത്. ഈ പരിപാടിയിൽ മാണി പങ്കെടുക്കുമെന്നത് അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. ഇത്തരത്തിലൊരു സൂചന ആരും നൽകിയില്ല. അതുകൊണ്ട് തന്നെ തികച്ചും അപ്രതീക്ഷിതമായിരുന്നു മാണിയുടെ കൂടിക്കാഴ്ച. റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും മാണി ശ്രമിച്ചിരുന്നു.

കൊച്ചിയിലെ മെട്രോ ഉദ്ഘാടനത്തിന് മോദി എത്തുമ്പോൾ കാണാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതോടെ തന്നെ മാണിയുടെ മനസ്സ് എങ്ങോട്ടാണെന്നതിനെ കുറിച്ച് ചർച്ച തുടങ്ങിയിരുന്നു. അന്ന് സമയക്കുറവ് കാരണം മാണിക്ക് മോദിയെ കാണാൻ സമയം കിട്ടിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP