Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ എം മാണി ഇടഞ്ഞു തന്നെ; അനുനയിപ്പിക്കാനായി അടുത്തയാഴ്‌ച്ച നിശ്ചയിച്ച യുഡിഎഫ് യോഗവും മാറ്റി; ചരൽകുന്ന് ക്യാംപിൽ അന്തിമ തീരുമാനമെന്ന് മാണി: മാണിയെ പങ്കെടുപ്പിക്കാനാണ് യോഗം മാറ്റിയെന്ന് ഉമ്മൻ ചാണ്ടി

കെ എം മാണി ഇടഞ്ഞു തന്നെ; അനുനയിപ്പിക്കാനായി അടുത്തയാഴ്‌ച്ച നിശ്ചയിച്ച യുഡിഎഫ് യോഗവും മാറ്റി; ചരൽകുന്ന് ക്യാംപിൽ അന്തിമ തീരുമാനമെന്ന് മാണി: മാണിയെ പങ്കെടുപ്പിക്കാനാണ് യോഗം മാറ്റിയെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: യുഡിഎഫിനെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കി കെ എം മാണി ഇടഞ്ഞു നിൽക്കുന്നു. ഇന്നലത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ മാറി നിന്ന കെ എം മാണി മുന്നണിയുമായി സഹകരിക്കുന്ന കാര്യത്തിൽ നിലപാട് കർക്കശമാക്കി. വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്നലെത്തെ യുഡിഎഫ് യോഗത്തിൽനിന്ന് വിട്ടുനിന്നത്. മുന്നണി ചെയർമാൻ വിളിച്ചപ്പോൾ ഇക്കാര്യം അറിയിച്ചിരുന്നു. ചരൽകുന്നിൽ പാർട്ടിയുടെ ക്യാംപ് അടുത്തമാസം നടക്കും. അതുവരെ യുഡിഎഫ് യോഗം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ന് മാണി മാദ്ധ്യമങ്ങളോട് പറഞ്ഞു.

താനുമായി പി.കെ കുഞ്ഞാലിക്കുട്ടി മാത്രമാണ് സംസാരിച്ചത്. നാലാം തീയതിയിലെ യുഡിഎഫ് യോഗം മാറ്റിവയ്ക്കണമെന്ന് കൺവീനർ പി.പി തങ്കച്ചനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചരൽക്കുന്നിലെ പാർട്ടി ക്യാമ്പിനു ശേഷമേ ഇനി യുഡിഎഫ് യോഗത്തിലേക്ക് ഉള്ളൂവെന്നും മാണി പറഞ്ഞു.

ഇതോടെ കെഎം മാണിയെ അനുനയിപ്പിക്കാൻ വേണ്ടി അടുത്ത മാസം നാലിന് ചേരാനിരുന്ന യുഡിഎഫ് യോഗം പത്താംതീയതിയിലേക്ക് മാറ്റിവച്ചു. നാലാം തീയതിയിലെ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് മാണി പറഞ്ഞതോടെയാണ് യുഡിഎഫ് യോഗം മാറ്റിയത്. മാണിക്ക് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിയതെന്നും പത്താം തീയതിയിലെ യോഗത്തിൽ മാണി പങ്കെടുക്കുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.

ഇന്നലെ ചേർന്ന യുഡിഎഫ് യോഗം കെഎം മാണി ബഹിഷ്‌കരിച്ചിരുന്നു. കേരള കോൺഗ്രസിൽനിന്ന് ആരും യുഡിഎഫ് യോഗത്തിൽ പങ്കെടുത്തില്ല. ബാർ കോഴക്കേസിലെ കോൺഗ്രസ് നിലപാടിനെതിരായ പ്രതിഷേധ സൂചകമായാണ് കേരള കോൺഗ്രസ് വിട്ടുനിന്നത്. ബാർ കോഴ കേസിൽ കോൺഗ്രസിനെതിരെ കേരള കോൺഗ്രസ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎം മാണി വിട്ടുനിന്നത്. യുഡിഎഫ് യോഗത്തിലേക്ക് വരാൻ ബുദ്ധിമുട്ടുണ്ട് എന്ന് മാണി അറിയിച്ചുവെന്ന് യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ പറഞ്ഞു.

അതേസമയം, യുഡിഎഫ് യോഗത്തിൽ മാണി പങ്കെടുക്കാതിരുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലെ നടന്നത് കക്ഷി നേതാക്കന്മാരുടെ മാത്രം യോഗമാണ്. അടുത്ത യുഡിഎഫ് യോഗത്തിൽ മാണി പങ്കെടുക്കും. ഉമ്മൻ ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും മാണിയുമായി സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP