Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

23ാം തവണയും കൊച്ചി മേയർ വിദേശത്തേക്ക്! ഇക്കുറി മുങ്ങിയത് നടുവൊടിയുന്ന റോഡുകൾ നന്നാക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചപ്പോൾ; വേളാങ്കണ്ണിക്ക് പോകുന്നെന്ന് പറഞ്ഞ് നാട് വിട്ടത് മസ്‌ക്കറ്റിലേക്ക്

23ാം തവണയും കൊച്ചി മേയർ വിദേശത്തേക്ക്! ഇക്കുറി മുങ്ങിയത് നടുവൊടിയുന്ന റോഡുകൾ നന്നാക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചപ്പോൾ; വേളാങ്കണ്ണിക്ക് പോകുന്നെന്ന് പറഞ്ഞ് നാട് വിട്ടത് മസ്‌ക്കറ്റിലേക്ക്

കൊച്ചി: കൊച്ചി നഗരസഭാ മേയർ ടോണി ചമ്മണിക്ക് ലോകം ചുറ്റി ഇനിയും കൊതി തീർന്നില്ലോ? മേയറായ ശേഷം 22 തവണ വിദേശയയാത്ര നടത്തിയതായ ആരോപണം നേരിട്ട് വിവാദത്തിൽ ചാടിയ ടോണി ചമ്മണി വീണ്ടും വിദേശത്തേക്ക് മുങ്ങി. മുൻകാലങ്ങളിലേത് പോലെ പതിവു തെറ്റിക്കാതെയാണ് ചമ്മണിയുടെ ഇത്തവണത്തെ യാത്രയും. നഗരവികസനവുമായി ബന്ധപ്പെട്ട് മന്ത്രി മഞ്ഞളാം കുഴി അലി കൊച്ചിയിൽ വച്ച് യോഗം വിളിച്ച വേളയിലാണ് ചമ്മണി മുമ്പ് വിദേശത്തേക്ക് പറന്നതെങ്കിൽ ഇത്തവണ നടുവൊടിക്കുന്ന കുഴികൾ അടക്കാനായി മുഖ്യമന്ത്രി യോഗം വിളിച്ച വേളയിലാണ് മേയർ വിദേശയാത്ര പുറപ്പെട്ടത്.

മുൻ തവണകളിൽ മേയറുടെ ചുമതല ഡെപ്യൂട്ടി മേയർക്ക് നൽകിയാണ് പോയതെങ്കിൽ ഇത്തവണ അക്കാര്യത്തിലും ചമ്മണി വീഴ്‌ച്ച വരുത്തി. നഗരസഭാ മേയറുടെ ചുമതല പകരംനൽക്കാതെയാണ് ടോണി ചമ്മണി വിദേശത്തേയ്ക്കു പറന്നത്. ശനിയാഴ്ച പകൽ 3.15നുള്ള ഒമാൻ എയർവെയ്‌സിന്റെ ഡബ്ല്യുവൈ 224 എന്ന വിമാനത്തിൽ മസ്‌കറ്റിലേക്കാണ് മേയർ യാത്രയായത്. മേയർ ചുമതലയേറ്റെടുത്തശേഷം 23ാമത്തെ വിദേശയാത്രയാണിത് എന്നാണ് ആരോപണം.

പകരം ചുമതല നൽക്കാൻ കൂട്ടാക്കാത്ത ടോണി ചമ്മണി വേളാങ്കണ്ണിക്ക് പോകുന്നു എന്നു പറഞ്ഞാണ് യാത്ര പുറപ്പെട്ടത്. മറ്റു ചിലരോട് ചെന്നൈയിലേക്ക് പോകുന്നുവെന്നും പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർക്കും മേയറുടെ യാത്രയെ സംബന്ധിച്ച് ഒരു വിവരവുമില്ല. കൊച്ചി നഗരത്തിലെ റോഡ് തകർച്ചയെക്കുറിച്ച് ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ മേയർ പങ്കെടുക്കാതിരുന്നതാണ് നഗരത്തിൽ ഇതുസംബന്ധിച്ച് ചർച്ചയ്ക്ക് വഴിമരുന്നിട്ടത്. ഈ യോഗത്തിൽ പങ്കെടുക്കാൻ ആർക്കും ചുമതലയും നൽകിയതുമില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ കുണ്ടും കുഴിയും നിറഞ്ഞ റോഡുള്ളതുകൊച്ചി നഗരസഭയിലാണെന്നിരിക്കെയാണ് കടമ മറന്നുള്ള മേയറുടെ വിദേശ പര്യടനം.

വളരെ സുപ്രധാന ചടങ്ങുകളും യോഗങ്ങളും ഈ ദിവസങ്ങളിൽ ഉണ്ടായിരുന്നിട്ടും അതിലൊന്നും മേയർ പങ്കെടുത്തിരുന്നില്ല. മസ്‌കറ്റ് സന്ദർശനം ഔദ്യോഗികമല്ലെന്ന് നഗരസഭാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്. എന്നാൽ, ആരെയും അറിയിക്കാതെയുള്ള ഈ വിദേശസന്ദർശനത്തിൽ സംശയമുണ്ടെന്ന് കൗൺസിലിലെ കോൺഗ്രസ് സഹപ്രവർത്തകർ ആരോപിക്കുന്നത്. മെട്രോ നിർമ്മാണം നടക്കുന്നതും അല്ലാത്തതുമായ റോഡുകളിലെ കുഴിയും ഗതാഗതക്കുരുക്കും കഴിഞ്ഞ കൗൺസിലിൽ സജീവചർച്ചയായിരുന്നു. ഗതാഗതക്കുരുക്കും വെള്ളക്കെട്ടും മാദ്ധ്യമങ്ങളിലും വൻ വാർത്തയ്യായി.

ഇതേത്തുടർന്ന് മുഖ്യമന്ത്രി യോഗം വിളിച്ചു. പക്ഷെ അതിൽ നഗരസഭയുടെ പ്രതിനിധിയായി ആരും പങ്കെടുത്തില്ല. വാട്ടർ അഥോറിറ്റിയുടെ ഡിവിഷൻ ഓഫീസ് ഉദ്ഘാടനച്ചടങ്ങിലും മേയറുടെ പേര് ഉണ്ടായിരുന്നു. ചിങ്ങം ഒന്നിന് നഗരസഭയുടെ പരിപാടിയിലും മേയർ പങ്കെടുത്തില്ല. ഇടക്കിടെയുള്ള മേയറുടെ വിദേശ യാത്രകൾ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 23 തവണ യാത്ര നടത്തിയെങ്കിലും ഔദ്യോഗിക സന്ദർശനം 12 മാത്രമാണെന്ന് മേയർ പറയുന്നു. എന്നാൽ, നഗരസഭാ കൗൺസിലിൽ ഇതുസംബന്ധിച്ച് ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. നഗരസഭയിൽ നടപ്പാക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ച് പഠിക്കാനായിരുന്നു വിവിധ സന്ദർശനങ്ങൾ. ഇംഗ്ലണ്ട്, റഷ്യ, സ്വീഡൻ, ഇറ്റലി, ദുബായ് തുടങ്ങിയ ഒട്ടുമിക്ക രാജ്യങ്ങളും മേയർ ഇതിനോടകം സന്ദർശനം നടത്തിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP