Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീരനും പ്രേമചന്ദ്രനും വരാം; പക്ഷേ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വന്നാൽ എടുക്കുകയുമില്ലെന്ന് കോടിയേരി; പിണറായി തന്നെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും സൂചന; സെക്രട്ടറിയായതിനാൽ മത്സരത്തിനില്ലെന്നും സിപിഎമ്മിന്റെ അമരക്കാരൻ

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരിച്ച് ഭരണം പിടിക്കാൻ ഉറച്ചാണ് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്‌പിയും ഐക്യ ജനതാദളും ഇപ്പോഴത്തെ നിലപാട് തിരുത്തി മടങ്ങാൻ തയ്യാറായാൽ അവരെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ തുറന്ന സമീപനം സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സെക്രട്ടറി പദവിയിൽ ഇരിക്കെ തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്നാണ് നിലപാട്. കേരള കൗമുദിക്ക് അനുവദിച്ച അിമുഖത്തിലാണ് കൊടിരേയി മനസ്സ് തുറന്നത്.

തെരഞ്ഞെടുപ്പിൽ കോടിയേരി മത്സരിക്കില്ലെന്ന് പറയുമ്പോൾ മുഖ്യമന്ത്രി പദത്തിലേക്ക് ഉടൻ കണ്ണുവയ്ക്കുന്നില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഒപ്പം അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെയാകും പാർട്ടി നയിക്കുകയെന്ന് പറയാതെ പറയുകയാണ് കോടിയേരി. വി എസ് അച്യുതാനനന്ദനുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് കോടിയേരിയുടെ നീക്കം. മുന്നണി വിപുലീകരണത്തിനൊപ്പ്ം അച്യുതാനന്ദന്റെ സാന്നിധ്യവും ഉറപ്പാക്കി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കാനാണ് സിപിഐ(എം) സെക്രട്ടറിയുടെ ശ്രമം.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടത് മുന്നണിയിലേക്ക് ആരേയും എടുക്കില്ലെന്നാണ് കോടിയേരി പറയുന്നത്. അതിന് കാരണുമുണ്ട്. ഇപ്പോഴത്തെ മുന്നണിയിൽ നിന്നു ലഭിക്കുന്ന പരമാവധി ആനുകൂല്യങ്ങൾ നേടിയ ശേഷം തെരഞ്ഞെടുപ്പിനു മുമ്പായി സീറ്റിന്റെ പേരിൽ വില പേശി വരാമെന്നാണ് കരുതുന്നതെങ്കിൽ നടക്കില്ല.രാഷ്ട്രീയ നിലപാടിന്റെ പേരിലല്ലാത്ത മുന്നണി മാറ്റം ജനം അറപ്പോടെയാവും കാണുകയെന്നു കോടിയേരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രന് കൊല്ലം സീറ്റ് നൽകാത്തതിനാലാണ് പ്രേമചന്ദ്രന്റെ ആർഎസ്‌പി ഇടത് മുന്നണി വിട്ടത്.

ആർ.എസ്‌പിയും ഐക്യ ജനതാദളും നവസാമ്പത്തിക ഉദാരവത്കരണ നയത്തിന് എതിരായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്ന പാർട്ടികളാണ്. വീരേന്ദ്ര കുമാറിന്റെ ലേഖനങ്ങളും പുസ്തകങ്ങളും ഉദാരവത്കരണ നയങ്ങൾക്ക് എതിരായ സമരത്തിന് ശക്തി പകർന്നവയായിരുന്നു. രാഷ്ട്രീയ നിലപാടിന്റെ പേരിലല്ല, സീറ്റിനെ ചൊല്ലിയാണ് മുന്നണി വിട്ടത്. സിപിഐ(എം), സിപിഐ ബന്ധം ശക്തിപ്പെടുത്തുമെന്നും തർക്കങ്ങൾ ഉണ്ടെങ്കിൽ പരസ്യ പ്രസ്താവന ഒഴിവാക്കി പാർട്ടികൾ തമ്മിൽ ചർച്ച നടത്തി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു കമ്മ്യൂണിസ്റ്റു പാർട്ടികളുടെയും യോജിച്ച പ്രവർത്തനത്തിലൂടെ ഇടതു രാഷ്ട്രീയ അടിത്തറ കൂടുതൽ ശക്തമാക്കും-സിപിഎമ്മിന്റെ പുതിയ അമരക്കാരൻ വിശദീകരിച്ചു.

സെക്രട്ടറിയായതിനാൽ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എംഎ‍ൽഎ എന്ന നിലയിൽ ഇപ്പോഴത്തെ കാലാവധി പൂർത്തിയാക്കും. പാർട്ടിക്കു പുറത്തുള്ള ജനങ്ങളെ കൂടി ആകർഷിക്കാൻ കഴിയുന്ന തരത്തിലേക്ക് സമരരൂപങ്ങളിൽ ആവശ്യമായ മാറ്റം വരുത്തും. പാർട്ടി അംഗങ്ങളിൽ ആരെങ്കിലും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നത് പാർട്ടിയുടെ വിവിധ ഘടകങ്ങൾ പരിശോധിക്കും. വി എസ്. അച്യുതാനന്ദനുമായുള്ള പ്രശ്‌നം പരിഹരിക്കാൻ ജനറൽ സെക്രട്ടറി തന്നെ മുൻകൈയെടുത്തിട്ടുണ്ട്. തുടർന്നും ആ പ്രവർത്തനങ്ങൾ ഉണ്ടാകും.

വി.എസിനെ പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ പ്രമേയം പാർട്ടി കോൺഗ്രസിനു മുമ്പ് കേന്ദ്ര കമ്മിറ്റിയിൽ പരിഗണിക്കേണ്ട അടിയന്തര സ്വഭാവുമുള്ളതല്ല. പാർട്ടിയിലെ മുഴുവൻ സമയ പ്രവർത്തകർക്ക് കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും അലവൻസ് നൽകണമെന്ന് സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതുകൊണ്ട് സ്വാഭാവികമായും പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ആക്രമണം തനിക്കു നേരെ ഉണ്ടാകാമെന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP