Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിക്ക് കരയാനും ചിരിക്കാനും കഴിയുന്നില്ല; യുഡിഎഫ് വിടാത്തത് ജയിലിൽ പോകാതിരിക്കാൻ; ശ്രമിക്കുന്നത് ബാബുവിനെ രക്ഷിക്കാനും; ബാർ കോഴയിൽ ധനമന്ത്രിയെ പുറത്താക്കണമെന്ന് കോടിയേരി

മാണിക്ക് കരയാനും ചിരിക്കാനും കഴിയുന്നില്ല; യുഡിഎഫ് വിടാത്തത് ജയിലിൽ പോകാതിരിക്കാൻ; ശ്രമിക്കുന്നത് ബാബുവിനെ രക്ഷിക്കാനും; ബാർ കോഴയിൽ ധനമന്ത്രിയെ പുറത്താക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: ബാർ കോഴ വാങ്ങിയെന്നത് വ്യക്തമായ സാഹചര്യത്തിൽ കെ എം മാണിയെ എത്രയും വേഗം മന്ത്രിസഭയിൽനിന്ന് മുഖ്യമന്ത്രി പുറത്താക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മാണിയെ മാറ്റുന്നതിനായി ഇടതുമുന്നണി സമരം ശക്തമാകും. ഇക്കാര്യം ചർച്ച ചെയ്യാൻ 31ന് ഇടത് മുന്നണി യോഗം ചേരുമെന്നും കോടിയേരി വ്യക്തമാക്കി.

മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി അതിന് തയ്യാറാകുന്നില്ലെങ്കിൽ ഗവർണർ നടപടി സ്വീകരിക്കണം. അതോടൊപ്പം ബാർ കോഴ വാങ്ങിയ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ പ്രത്യേക എഫ്‌ഐആർ രജിസ്ട്രർ ചെയ്ത അന്വേഷണം നടത്തണം. ബാർ കോഴ കേസിൽ ബാറുടമകളുടെ മൊഴിയും ഡ്രൈവർ അമ്പിളിയുടെ നുണപരിശോധനാഫലവും വ്യക്തമാക്കുന്നത് കോഴ വാങ്ങിയെന്ന് തന്നെയാണെന്നും കോടിയേരി പറഞ്ഞു. കരയാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് മാണി. കേരളാ കോൺഗ്രസ് യുഡിഎഫ് വിടാതിരിക്കുന്നത് മാണിക്ക് ജയിലി്ൽ പോകാതിരിക്കാൻ വേണ്ടിയാണെന്നും കോടിയേരി വ്യക്തമാക്കി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഈ റിപ്പോർട്ടുകൾ ശരിവെയ്ക്കുന്നു. ഈ സാഹചര്യത്തിൽ കുറ്റപത്രത്തിൽനിന്ന് മാണിയെ ഒഴിവാക്കാനാകില്ല. സംസ്ഥാനത്ത് നിയമവാഴ്ചയുണ്ടെന്ന് വ്യക്തമാക്കുവാൻ കെ എം മാണിയെ പുറത്താക്കുകതന്നെ വേണം. കെ എം മാണിയും ബാറുടമകളും നുണപരിശോധനക്ക് തയ്യാറാകാത്തത് തന്നെ കോഴ വാങ്ങിയിട്ടുള്ളതിനാലാണ്. 24 കോടി രൂപയുടെ കുഭകോണമാണ് ബാർ ഇടപാടിൽ നടന്നിട്ടുള്ളത്. അതിൽ ഒരു കോടി കെ എം മാണിക്കും 10 കോടി കെ ബാബുവിനും ബാബു പറഞ്ഞവർക്കുമാണ് നൽകിയെന്നാണ് മൊഴിയുള്ളത്.

കേസിൽനിന്ന് ബാബുവിനെ രക്ഷിച്ചെടുക്കാനാണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത് അത് അനുവദിക്കാനാകില്ല. . ഇവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രഭോഭം നേരിടേണ്ടി വരും. 31ന് ചേരുന്ന എൽഡിഎഫ് യോഗം ഭാവിസമരങ്ങൾ തീരുമാനിക്കുംബാറുകൾ പൂട്ടുന്നതോടെ ഇവർക്കെല്ലാം ബീർ വൈൻ പാർലറുകൾ അനുവദിക്കാമെന്നായിരുന്നു കെ ബാബുവും ബാറുടമകളും തമ്മിലുണ്ടാക്കിയ ധാരണ. അതിന് വേണ്ടി അബ്കാരി ചട്ടത്തിൽവരെ ബാബു മാറ്റം വരുത്തി. തദ്ദേശസ്ഥാപനങ്ങളുടെ അനുമതി പോലും വേണ്ടാത്ത തരത്തിൽ മാറ്റം വരുത്തിയാണ് അബ്കാരി ചട്ടം തിരുത്തിയത്.

ബാർ കോഴ വാങ്ങിയ കാര്യം പുറത്ത് പറയാതിരിക്കാണ് ഇത്തരം നീക്കം നടത്തിയത്് . കൂടാതെ ഹൈക്കോടതിയിലും ബാറുടമകൾക്ക് അനുകൂലമായ നയം സ്വീകരിക്കാമെന്നും ധാരണയുണ്ടായിരുന്നു. അതിനാലാണ് തെളിവുകൾ പുറത്ത് വരാതിരിന്നത് എന്നാൽ ഇപ്പോൾ സാഹചര്യം മാറി. അതിനാൽ എല്ലാ തെളിവുകളും ബാറുടമകൾ പുറത്ത് പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP