Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജില്ലാ സമ്മേളനങ്ങൾ സമാപിച്ചത് ഭിന്നതകളും ഗ്രൂപ്പു വഴക്കുകളും ഇല്ലാതെ; കോടിയേരി സംസ്ഥാന സെക്രട്ടറിയാകും; യെച്ചൂരി ദേശീയ സെക്രട്ടറിയും

ജില്ലാ സമ്മേളനങ്ങൾ സമാപിച്ചത് ഭിന്നതകളും ഗ്രൂപ്പു വഴക്കുകളും ഇല്ലാതെ; കോടിയേരി സംസ്ഥാന സെക്രട്ടറിയാകും; യെച്ചൂരി ദേശീയ സെക്രട്ടറിയും

തിരുവനന്തപുരം: സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ ഇനിയുള്ള ചർച്ച സംസ്ഥാന നേതൃത്വത്തിലേക്കും ദേശീയ നേതൃത്വത്തിലേക്കും നീളുകയാണ്. ഗ്രൂപ്പുവഴക്കും ഭിന്നതകളുമൊന്നുമില്ലാതെ സമ്മേളനങ്ങൾ പൂർത്തിയാക്കാൻ സിപിഎമ്മിനു കഴിഞ്ഞു.

സംസ്ഥാന സമ്മേളനത്തിലേക്കും പാർട്ടി കോൺഗ്രസിലേക്കും കടക്കുമ്പോൾ സംസ്ഥാന സെക്രട്ടറി ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ ചർച്ചാവിഷയമാകുമ്പോൾ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന രണ്ടുനേതാക്കളാണ് കോടിയേരി ബാലകൃഷ്ണനും സീതാറാം യെച്ചൂരിയും.

എന്നാൽ, മുൻ സമ്മേളനങ്ങളിൽനിന്നു വ്യത്യസ്തമായി ഇത്തവണ പേരുകളിൽ അന്തിമ ധാരണയായിട്ടില്ല. പിണറായി വിജയനും പ്രകാശ് കാരാട്ടും ഭാരവാഹികളാകുന്ന സമ്മേളനങ്ങൾക്കു മുമ്പുതന്നെ പാർട്ടിയിൽ ഇവരുടെ കാര്യത്തിൽ അന്തിമ ധാരണയുണ്ടായിരുന്നു.

സംസ്ഥാന സെക്രട്ടറി ആരെന്നത് പിന്നീട് അറിക്കാമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത് .സ്ഥാനമൊഴിയുന്ന സെക്രട്ടറി പിണറായി വിജയന്റെ നിലപാടാവും സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തിൽ നിർണായകമാവുക. ആദ്യ പരിഗണന കോടിയേരിക്കാണെങ്കിലും ഇ പി ജയരാജനോ എം എ ബേബിയോ കടന്നുവരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

യെച്ചൂരി ജനറൽ സെക്രട്ടറിയാകുമെന്ന പൊതുധാരണയാണ് കേന്ദ്ര നേതൃത്വത്തിനുള്ളതെങ്കിലും പാർട്ടിയിൽ നിലവിലുള്ള സാഹചര്യവും സിപിഐ(എം) സംഘടനാ രീതിയുമനുസരിച്ച് അതും ഉറപ്പിക്കാനാവില്ല. മൂന്നു തവണ സ്ഥാനം വഹിച്ചതിന്റെ പേരിൽ പിണറായിയും കാരാട്ടും ഒഴിയുമ്പോൾ അടുത്ത നേതൃത്വത്തിൽ എത്തുക ആരൊക്കെയാകും എന്നു കാത്തിരിക്കുകയാണ് പാർട്ടി പ്രവർത്തകർ. സംസ്ഥാന സമ്മേളനം ഫെബ്രുവരി 20 മുതൽ 23 വരെ ആലപ്പുഴയിലും പാർട്ടി കോൺഗ്രസ് ഏപ്രിൽ 14 മുതൽ 19 വരെ വിശാഖപട്ടണത്തുമാണ് നടക്കുന്നത്.

ചില ജില്ലാ നേതൃത്വങ്ങളുടെ താൽപ്പര്യത്തിന് വഴങ്ങിയെന്നല്ലാതെ ഒരു ജില്ലയിലും മത്സരമില്ലാതെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. മുതിർന്ന നേതാക്കൾക്കുപകരം താരതമ്യേന ചെറുപ്പക്കാർ പല ജില്ലകളിലും സെക്രട്ടറി സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്നു. ഇത് പാർട്ടി പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ്. വി എസ് പക്ഷത്തിന്റെ കോട്ടകളായിരുന്ന കൊല്ലത്തും എറണാകുളത്തും യഥാക്രമം യുവനേതാക്കളായ കെ.എൻ. ബാലഗോപാലും പി. രാജീവുമെത്തിയതും ശ്രദ്ധേയമായി. ടി.പി വധക്കേസിൽ ആരോപണ വിധേയനായ പി. മോഹനൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയായതാണ് അൽപം വിവാദത്തിന് ഇടനൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP