Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

അജിത്തുകൊല്ലവും മെർലിൻ ചാൾസും ബിജെപിയിലേക്ക്; രാഷ്ട്രീയത്തിലിറങ്ങുന്നത് അനിവാര്യമായ മാറ്റത്തിന്റെ സാഹചര്യത്തിലെന്ന് നടൻ

അജിത്തുകൊല്ലവും മെർലിൻ ചാൾസും ബിജെപിയിലേക്ക്; രാഷ്ട്രീയത്തിലിറങ്ങുന്നത് അനിവാര്യമായ മാറ്റത്തിന്റെ സാഹചര്യത്തിലെന്ന് നടൻ

കോഴിക്കോട്: ചലച്ചിത്ര താരമായ അജിത്തുകൊല്ലവും സീരിയൽ നടി മർലിൻ ചാൾസും ബിജെപി.യിൽ ചേർന്നു. കോഴിക്കോട് അളകാപുരിയിൽ ബിജെപി. ദേശീയ സമിതി അംഗവും മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ സി.കെ. പത്മനാഭന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് . ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് മൊബൈൽ ഫോണിലൂടെയാണ് ഇരുവരും ബിജെപി. അംഗത്വം സ്വീകരിച്ചത്.

21-ാം നൂറ്റാണ്ടിനെ ഭാരതത്തിന്റെ നൂറ്റാണ്ടാക്കി മാറ്റുകയാണ് ബിജെപി.യുടെ ലക്ഷ്യമെന്നും ഇതിനായി സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരെയും അംഗങ്ങളാക്കുന്ന ദൗത്യമാണ് നടക്കുന്നതെന്നും സി.കെ. പത്മനാഭൻ പറഞ്ഞു. ഭാരതത്തിന് മാറ്റം അനിവാര്യമായ സാഹചര്യത്തിൽ ബിജെപി.യുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അജിത് വ്യക്തമാക്കി. ബിജെപി. ജില്ലാ പ്രസിഡന്റ് രഘുനാഥ് ചടങ്ങിൽ പങ്കെടുത്തു.

പാർട്ടി മെമ്പർഷിപ്പ് ക്യാംപെയിന്റെ ഭാഗമായിട്ടാണ് അജിത്തും മെർലിൻ ചാൾസും ബിജെപിയിൽ ചേർന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP