Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിമിനലുകൾ മത്സരിക്കണ്ട; ജനറൽ സീറ്റുകളിൽ സ്ത്രീകളും വേണ്ട; ഭാര്യാഭർത്താക്കന്മാർ മാറി മാറി മത്സരിക്കുന്ന രീതിയും ഒഴിവാക്കണം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന് കെപിസിസിയുടെ മാർഗരേഖ

ക്രിമിനലുകൾ മത്സരിക്കണ്ട; ജനറൽ സീറ്റുകളിൽ സ്ത്രീകളും വേണ്ട; ഭാര്യാഭർത്താക്കന്മാർ മാറി മാറി മത്സരിക്കുന്ന രീതിയും ഒഴിവാക്കണം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന് കെപിസിസിയുടെ മാർഗരേഖ

തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടിക തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു കെപിസിസി മാർഗരേഖ തയ്യാറാക്കി. ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കില്ല. ക്രിമിനലുകൾക്കും സ്ത്രീപീഡന കേസുകളിൽ പ്രതികളായവർക്കും സീറ്റ് നൽകരുത്. ഭാര്യ ഭർത്താക്കന്മാർ മാറി മാറി മത്സരിക്കുന്നത് അവസാനിപ്പിക്കണം തുടങ്ങിയ കാര്യങ്ങളാണ് മാർഗരേഖയിലുള്ളത്.

എന്നാൽ, ഗ്രൂപ്പുകൾ സ്ഥാനാർത്ഥിയെ നിർണയിക്കുന്ന കോൺഗ്രസിന്റെ കാര്യത്തിൽ ഈ മാർഗരേഖ എങ്ങനെ ഫലപ്രാപ്തിയിലെത്തുമെന്ന കാര്യം കണ്ടുതന്നെ അറിയേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച അഞ്ചംഗ സമിതിയാണ് മാർഗരേഖ തയ്യാറാക്കിയത്. കെപിസിസി മുൻ ജനറൽ സെക്രട്ടറി എൻ. വേണുഗോപാൽ, കെപിസിസി ജനറൽ സെക്രട്ടറി ലതിക സുഭാഷ്, ട്രഷറർ അഡ്വ. ജോൺസൺ എബ്രഹാം, സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം 50 ശതമാനം സ്ത്രീ സംവരണമുള്ളതിനാലാണ് ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനം. ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികളെ വാർഡ് തലത്തിൽ നിശ്ചയിക്കണം. തർക്കം ഉണ്ടായാൽ പരിഹരിക്കാൻ മണ്ഡലതല സമിതികൾ രൂപവത്കരിക്കണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാർത്ഥി നിർണയത്തിന് ജില്ലാതല സമിതികൾ ഉണ്ടാകണം. കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിന് പ്രത്യേകം കമ്മിറ്റികൾ വേണം. കോർപറേഷൻ, മുനിസിപ്പാലിറ്റി തല സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം ഉണ്ടായാൽ സംസ്ഥാനതല സമിതി തീർപ്പുണ്ടാക്കണം എന്നൊക്കെയാണ് നിർദേശങ്ങൾ.

മത്സരിക്കാൻ ആഗ്രഹിക്കുന്ന ഡി.സി.സി, കെപിസിസി ഭാരവാഹികൾ ബന്ധപ്പെട്ട കമ്മിറ്റികളെ സമീപിക്കണം. സ്ഥാനാർത്ഥിത്വം അംഗീകരിച്ചാലേ ഇവർക്ക് മത്സരിക്കാൻ അനുമതിയുള്ളൂ. അഴിമതിക്കാർ, മദ്യപാനികൾ, സ്വഭാവ ദൂഷ്യം ആരോപിക്കപ്പെടുന്നവർ, ക്രിമിനൽ കേസുകളിലെ പ്രതികൾ, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അച്ചടക്കലംഘനത്തിന് പാർട്ടി നടപടി നേരിട്ടവർ, പാർട്ടി വിപ്പ് ലംഘിച്ചവർ തുടങ്ങിയവരെ സ്ഥാനാർത്ഥികളാക്കാൻ പാടില്ലെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. മികച്ച പ്രതിച്ഛായയുള്ളവരെയും പാർട്ടിയോട് കൂറ് പുലർത്തുന്നവരെയുമായിരിക്കണം പരിഗണിക്കേണ്ടത്. വനിതകൾ ഉൾപ്പെടെ പോഷകസംഘടനകളിൽനിന്ന് സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കേണ്ടവരെ അതത് പോഷകസംഘടനകൾ തന്നെ നിർദേശിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP