Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി സുധാകരൻ ലോകബാങ്ക് പ്രതിനിധിയെ വംശീയമായി അധിക്ഷേപിച്ചതിലുള്ള കലിപ്പ് തീരുന്നില്ല; കെ.എസ്.ടി.പി രണ്ടാംഘട്ടത്തിനുള്ള 400 കോടി കേരളത്തിന് നഷ്ടപ്പെട്ടേക്കും; ഒന്നാംഘട്ടത്തിൽ അനുവദിച്ച പണം പൂർണമായും ചെലവഴിക്കാത്തതും തിരിച്ചടിയാകും

മന്ത്രി സുധാകരൻ ലോകബാങ്ക് പ്രതിനിധിയെ വംശീയമായി അധിക്ഷേപിച്ചതിലുള്ള കലിപ്പ് തീരുന്നില്ല; കെ.എസ്.ടി.പി രണ്ടാംഘട്ടത്തിനുള്ള 400 കോടി കേരളത്തിന് നഷ്ടപ്പെട്ടേക്കും; ഒന്നാംഘട്ടത്തിൽ അനുവദിച്ച പണം പൂർണമായും ചെലവഴിക്കാത്തതും തിരിച്ചടിയാകും

മറുനാടൻ മലയാളി ഡെസ്‌ക്‌

തിരുവനന്തപുരം: കെ.എസ്.ടി.പി രണ്ടാംഘട്ടം പദ്ധതിക്കായി അനുവദിച്ച ലോക ബാങ്ക് വായ്പയിൽ 400 കോടി രൂപ കേരളത്തിന് നഷ്ടപ്പെട്ടേക്കും. വായ്പ വാങ്ങിയ പണമുപയോഗിച്ച് സമയബന്ധിതമായി ജോലികൾ തീർക്കാത്തതും, അവലോകനത്തിനെത്തിയ ലോകബാങ്ക് പ്രതിനിധിയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രി ജി.സുധാകരൻ നടത്തിയ പരാമർശവുമാണ് തിരിച്ചടിയാവുന്നത്. ഇത് രണ്ടും വളരെ ഗൗരവമായാണ് ലോകബാങ്ക് അധികൃതർ എടുത്തിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ ബാങ്ക് അധികൃതർ രേഖാമൂലം കേന്ദ്ര സർക്കാരിന് കൈമാറിയിട്ടുണ്ട്.

റോഡ് സുരക്ഷയ്ക്കുള്ളതിൽ നിന്ന് 143 കോടിയും റോഡ് വികസനത്തിൽ നിന്ന് 234 കോടിയും നടത്തിപ്പ് ചെലവിൽ നിന്ന് 32 കോടിയുമുൾപ്പെടെ 400 കോടിയോളം രൂപ വായ്പയിൽ കുറയ്ക്കാനാണ് നീക്കം.1400 കോടിയുടെ വായ്പയിൽ നാല് വർഷത്തെ കാലാവധി തീരാൻ ഒരു വർഷം ശേഷിക്കെ, ഇതുവരെ 377 കോടി മാത്രം ചെലവഴിച്ചതിൽ ലോക ബാങ്കിന് അതൃപ്തിയുണ്ട്. 25 ശതമാനം പോലും പൂർത്തിയായിട്ടില്ല.പദ്ധതി ഏകോപനത്തിന് പ്രോജക്ട് ഡയറക്ടറെ നിയമിക്കാൻ വൈകിയതിലും നീരസമുണ്ട്. ബാങ്കിന്റെ അടിസ്ഥാന സൗകര്യ വിദഗ്ധൻ ബർണാഡിനെതിരെ നടത്തിയ പരാമർശത്തിൽ ക്ഷമ ചോദിച്ച് മന്ത്രി സുധാകരൻ അദ്ദേഹത്തിന് നേരിട്ട് കത്തെഴുതിയെങ്കിലും അതുകൊണ്ട് പ്രശ്‌നം തീർന്നതായി സൂചനയില്ല.

സംസ്ഥാനത്തെ എട്ട് ജില്ലകളെയും 87 ഗ്രാമങ്ങളെയും ബന്ധിപ്പിച്ച് 363 കിലോമീറ്റർ നീളം വരുന്ന എട്ട് സംസ്ഥാന പാതകൾ ലോകനിലവാരത്തിൽ ഒരുക്കുന്നതിനുള്ളതാണ് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പദ്ധതി(കെ.എസ്.ടി.പി) . 2800 കോടിയുടെ പദ്ധതിയിൽ 1400 കോടി ലോകബാങ്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകി. ബാക്കി തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായി വഹിക്കണം. 2013 സെപ്റ്റംബറിൽ തുടങ്ങിയ പദ്ധതി 2018 നവംബറിൽ പൂർത്തിയാക്കേണ്ടതാണ്.

കാസർകോട്- കാഞ്ഞങ്ങാട്, പിലാത്തറ - പാപ്പിനിശ്ശേരി, തലശ്ശേരി - വളവുപാറ, ചെങ്ങന്നൂർ - തിരുവല്ല ബൈപ്പാസ്, ഏറ്റുമാനൂർ - മൂവാറ്റുപുഴ,പെരുമ്പിലാവ് - പട്ടാമ്പി - പെരിന്തൽമണ്ണ, പുനലൂർ - പൊൻകുന്നം, പൊൻകുന്നം - തൊടുപുഴ റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ പൊൻകുന്നം - തൊടുപുഴ ഒഴികെ ഒരു പദ്ധതിയും കാൽഭാഗം പോലും പൂർത്തിയായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP