Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവേശം കൂടിയപ്പോൾ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും റീത്ത് വെച്ചു; കെഎസ്‌യു മുൻ സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടനും മുൻ സെക്രട്ടറി സബീർ മുട്ടവും ഇനി സംഘടനയ്ക്ക് പുറത്ത്

ആവേശം കൂടിയപ്പോൾ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും റീത്ത് വെച്ചു; കെഎസ്‌യു മുൻ സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടനും മുൻ സെക്രട്ടറി സബീർ മുട്ടവും  ഇനി സംഘടനയ്ക്ക് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം)ന് നൽകിയതിൽ പ്രതിഷേധിച്ച് ഡിസിസി ഓഫീസിനു മുന്നിൽ റീത്ത് ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും റീത്ത് വെച്ച് പ്രതിഷേധിച്ച കെ എസ് യു നേതാക്കളെ എൻ എസ് യു സംഘടനയിൽ നിന്നും പുറത്താക്കി. കെ എസ് യു പ്രാഥമികാംഗത്വത്തിൽ നിന്നും പദവികളിൽ നിന്നും സസ്‌പെൻഡ് ചെയ്തുകൊണ്ടാണ് പുതിയ നടപടി. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ, മുൻ ജനറൽ സെക്രട്ടറി സബീർ മുട്ടം എന്നിവരെയാണ് ആറു വർഷത്തേക്കു പുറത്താക്കിയത്.

സംഘടനാവിരുദ്ധ നടപടികളുടെയും അച്ചടക്ക ലംഘനത്തിന്റെയും പേരിലാണു സസ്‌പെൻഷനെന്ന് എൻഎസ്‌യു ദേശീയ ജനറൽ സെക്രട്ടറി സുരഭി ദ്വിവേദി അറിയിച്ചു. കോൺഗ്രസ് ഇരുവരെയും പ്രാഥമികാംഗത്വത്തിൽ നിന്നു നേരത്തേ പുറത്താക്കിയിരുന്നു. ഈ മാസം ഒൻപതിനു പുലർച്ചെയാണു ഡിസിസി ഓഫിസിനു മുന്നിൽ റീത്ത് കാണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി അംഗം മുജീബ് മണലിമുക്കിനെയും കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരുന്നു.

കോൺഗ്രസിന് ലഭിക്കേണ്ട രാജ്യസഭാ സീറ്റ് മുതിർന്ന് കോൺഗ്രസ് പ്രവർത്തകനായ പി ജെ കൂര്യൻ, കെപിസിസി വക്താവായിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരുടെ പേര് ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ ഇതിനെതിരെ യൂത്ത് കോൺഗ്രസിലെ യുവ തുർക്കികൾ രംഗത്തെത്തുകയും യുവജന പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. പിസി വിഷ്ണുനാഥ്, വി ടി ബൽറാം അടക്കമുള്ളവരാണ് യുവനിരയിൽ നിന്ന് പ്രതിഷേധിച്ചത്. എന്നാൽ കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളെ പിൻതള്ളി സീറ്റ് കേരളാ കോൺഗ്രസിന് വിട്ടു നൽകാൻ തീരുമാനമെടുത്തത്.

ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ വി എം സുധീരൻ കടുത്തഭാഷയിലാണ് പ്രതിഷേധം അറിയിച്ചത്. വിവാദങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. സിസി ടീവി ദൃശ്യങ്ങളിലൂടെയാണ് റീത്ത് വെച്ച നേതാക്കളെ തിരിച്ചറിഞ്ഞത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP