Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാറുടമകൾ പണവുമായി തന്നെയും കാണാനെത്തിയെന്നു കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തൽ; കോഴക്കേസിൽ മാണിക്കെതിരെ തെളിവില്ലെന്നും മുസ്ലിം ലീഗ് നേതാവ്

ബാറുടമകൾ പണവുമായി തന്നെയും കാണാനെത്തിയെന്നു കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തൽ; കോഴക്കേസിൽ മാണിക്കെതിരെ തെളിവില്ലെന്നും മുസ്ലിം ലീഗ് നേതാവ്

കൊച്ചി: ബാർ ലൈസൻസുമായി ബന്ധപ്പെട്ട് ബാറുടമകൾ തന്നെയും കോഴ വാഗ്ദാനവുമായി സമീപിച്ചെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പണവുമായി ബാറുടമകൾ സമീപിച്ചെങ്കിലും താൻ വാങ്ങിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബാർ കോഴ കേസ് സംബന്ധിച്ച് മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തൽ. മറുനാടൻ മലയാളി നേരത്തെ പുറത്തുകൊണ്ടുവന്ന വിവരങ്ങൾക്കാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലിലൂടെ സ്ഥിരീകരണമുണ്ടാകുന്നത്.

ബാർ ഉടമകൾ തന്നെ പണവുമായി വന്ന് കണ്ടു എന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് എന്ന രീതിയിൽ ആണ് പണവും കൊണ്ട് ബാർ ഉടമകൾ സമീപിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. എന്നാൽ അതു വാങ്ങാതെ താൻ അവരെ തിരിച്ചയച്ചു. ഫണ്ട് വാങ്ങുന്ന പതിവ് തനിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ധനമന്ത്രി മാണക്കെതിരെ കേസിൽ തെളിവില്ലെന്നും ബാർ കോഴ കേസിൽ ഇപ്പോൾ നടക്കുന്നത് നിഷ്പക്ഷമായ അന്വേഷണമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടുതൽ കാർക്കശ്യത്തോടെ ഉമ്മൻ ചാണ്ടി ഇടപെടേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളും അച്ചടക്കമില്ലായ്മയും മൂലം യുഡിഎഫിലും കോൺഗ്രസിലും പ്രശ്‌നങ്ങളുണ്ടാകുന്നത് ഒഴിവാക്കണം. കോൺഗ്രസിലേയും യുഡിഎഫിലെയും പ്രശ്‌നങ്ങൾ ജൂൺ 14ന് മുസ്‌ലിം ലീഗ് ചർച്ചചെയ്യും. ആവശ്യമെങ്കിൽ ഹൈക്കമാൻഡിനെ കാണുമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP