Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോമസ് ചാണ്ടി രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ നിലപാട് പരസ്യമാക്കേണ്ടിവരുമെന്ന് സിപിഐ ഭീഷണിയെ പ്രതിരോധിച്ച എൻസിപിക്ക് മുഖ്യമന്ത്രിയും വഴങ്ങി; രാജി തീരുമാനം മറ്റന്നാൾ എൻസിപി നേതൃയോഗത്തിൽ പ്രഖ്യാപിച്ചില്ലെങ്കിൽ മുഖ്യമന്ത്രി തീരുമാനം എടുക്കും; രാജി പ്രഖ്യാപിക്കാൻ എൻസിപിക്ക് ഒരു അവസരം കൂടി

തോമസ് ചാണ്ടി രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ നിലപാട് പരസ്യമാക്കേണ്ടിവരുമെന്ന് സിപിഐ ഭീഷണിയെ പ്രതിരോധിച്ച എൻസിപിക്ക് മുഖ്യമന്ത്രിയും വഴങ്ങി; രാജി തീരുമാനം മറ്റന്നാൾ എൻസിപി നേതൃയോഗത്തിൽ പ്രഖ്യാപിച്ചില്ലെങ്കിൽ മുഖ്യമന്ത്രി തീരുമാനം എടുക്കും; രാജി പ്രഖ്യാപിക്കാൻ എൻസിപിക്ക് ഒരു അവസരം കൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയം ചർച്ച ചെയ്യാൻ വേണ്ടി മാത്രമാണ് ഇടതുമുന്നണി യോഗം ഇന്നു ചേർന്നത്. സർക്കാരിന്റ നേട്ടങ്ങളെ മുഴുവൻ അഴിമതിയുടെ നിഴലിലാക്കുന്ന മന്ത്രിയെ പുറത്താക്കണമെന്ന പൊതു വികാരത്തിലേയ്ക്ക് ഇടതു മുന്നണി എത്തിയിരിക്കുന്നു എന്നതാണ് ഈ യോഗത്തിന്റെ പ്രത്യേകത.

തോമസ് ചാണ്ടിയുടെ രാജി ആവശ്യമില്ല, അതിന്റെ സാഹചര്യമില്ല എന്ന പ്രഖ്യാപിത നിലപാടുമായാണ് എൻസിപി യോഗത്തിന് എത്തിയത്. രാജി വേണ്ട എന്ന നിലപാടിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. എൻസിപിയുടെ ഏക മന്ത്രിയാണെന്ന പരിഗണന നല്കണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പട്ടത്. ഇടതു മുന്നണിയിൽ പക്ഷേ എൻ സിപിയെ പിന്തുണയ്ക്കാൻ ഒരു കക്ഷിയും ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. രാജി പ്രഖ്യാപിക്കാൻ എൻസിപിക്ക് ഒരു അവസരം കൂടി നല്കുക എന്ന പൊതു ധാരണയിലേയ്ക്ക എത്തുകയായിരുന്നു.

തോമസ്് ചാണ്ടി വിഷയത്തിൽ തീരുമാനം എടുക്കാൻ കഴിയാതെ നീട്ടിക്കൊണ്ടു പോകുന്നത് ഇടതുമുന്നണിയെ സംബന്ധിച്ച് പരാജയമാണ്. ജനകീയ സർക്കാർ എന്ന് പ്രതിച്ഛായ നിലനിർത്താൻ ആഗ്രഹിക്കുന്ന പിണറായി സർക്കാരിന് വൻ ബാദ്ധ്യതയായി വളർന്നു കഴിഞ്ഞിരിക്കുകയാണ് തോമസ് ചാണ്ടി പ്രശ്‌നം. ഘടകക്ഷികളും പിന്തുണയ്ക്കാതെ വന്നതോടെ തോമസ് ചാണ്ടിയുടെ മേൽ രാജി സമ്മർദ്ദം മറ്റൊരു വഴിയും ഇല്ല എന്ന നിലയിലേയ്ക്ക് എത്തുകയാണ്.

തോമസ് ചാണ്ടി വിഷയം ചർച്ചയായപ്പോൾ തന്നെ സിപിഐ നിലപാടു വ്യക്തമാക്കി. നിയമോപദേശവും എതിരായതിനാൽ തോമസ് ചാണ്ടി രാജിവയ്ക്കണം എന്ന ആവശ്യം അവർ മുന്നണിയിൽ ഉന്നയിച്ചു. ഇതിന് ജനതാദളിന്റേയും കോൺഗ്രസ് എസിന്റേയും കേരളകോൺഗ്രസിന്റേയും പിന്തുണയും ലഭിച്ചു. എന്നാൽ രാജി വിഷയത്തിൽ കൂടുതൽ സമയം വേണമെന്ന നിലപാടാണ് യോഗത്തിൽ എൻ.സി.പി സ്വീകരിച്ചത്. രാജി അനിവാര്യമാണെന്ന നിലപാട് സിപിഐ ആവർത്തിച്ചു. സ്വയം രാജിവയ്ക്കുന്നത് എൻസിപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുകയേയുള്ളൂ എന്ന വാദവും സിപിഐ ഉയർത്തി. മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങി എന്ന നാണക്കേട് ഇല്ലാതാകും. കളക്ടക്കെതിരേ കേസു നല്കിയതും സിപിഐ വിമർശിച്ചു. സർക്കാരിന്റെ ഭാഗമായ മന്ത്രി സർക്കാരിനെതിരേ നീങ്ങുന്നതിന് തുല്യമാണിതെന്നും സിപിഐ കുറ്റപ്പെടുത്തി.

ജനജാഗ്രതായാത്രയിൽ കുട്ടനാട്ട് നടത്തിയ വെല്ലുവിളിയും സിപിഐയുടെ കടുത്ത വിമർശനത്തിന് കാരണമായി. ജനങ്ങൾക്കും സർക്കാരിനുമെതിരേ നടത്തിയ വെല്ലുവിളി ജനാധിപത്യമര്യാദയല്ലെന്നും കാനം രാജേന്ദ്രൻ യോഗത്തിൽ പറഞ്ഞു. എന്നാൽ തന്റെ വെല്ലുവിളി യുഡിഎഫിനെതിരേ ആയിരുന്നു എന്നാണ് തോമസ് ചാണ്ടിയുടെ വിശദീകരണം

എന്നാൽ രാജിവെക്കില്ലെന്ന നിലപാട് എൻ.സി.പി ആവർത്തിച്ചു. ഇതോടെ സിപിഐ സ്വരം കടുപ്പിച്ചുവെന്നാണ് സൂചനകൾ. രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ നിലപാട് പരസ്യമാക്കേണ്ടിവരുമെന്ന് സിപിഐ മുന്നറിയിപ്പ് നൽകി. ഇതോടെ രാജി വിഷയത്തിൽ മുഖ്യമന്ത്രി തീരുമാനം എടുക്കട്ടെയെന്ന സമവായ നിർദ്ദേശം യോഗത്തിൽ ഉയർന്നു. ഈ നിർദ്ദേശം ഒടുവിൽ എൻ.സി.പിയും അംഗീകരിച്ചു.

ജനതാദൾ എസ് അടക്കമുള്ള പാർട്ടികൾ രാജി വേണമെന്ന നിലപാടിനൊപ്പം നിന്നുവെന്നാണ് സൂചന. യോഗത്തിലുണ്ടാകുന്ന പൊതു നിലപാടിനൊപ്പം നിൽക്കാമെന്ന് സിപിഎമ്മും കേരള കോൺഗ്രസ് എസ്സും നിലപാടെടുത്തു. ചൊവ്വാഴ്ച എൻ സിപിയുടെ നേതൃയോഗം ചേരുന്നുണ്ട് അതിനു ശേഷം എൻസിപിയുടെ മറ്റൊരംഗമായ ശശീന്ദ്രന്റ ഫോൺവിളി കേസിൽ ബുധനാഴ്ച കോടതി നിലപാടും അറിയാനാകും. അതിനാൽ തീരുമാനം ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP