Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലം കോർപ്പറേഷൻ എൽഡിഎഫ് നിലനിർത്തി

കൊല്ലം: കൊല്ലം കോർപറേഷൻ ഭരണം എൽഡിഎഫ് നിലനിർത്തി. മേയർ സ്ഥാനത്തേക്ക് ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ സിപിഐയിലെ ഹണി ബഞ്ചമിൻ വിജയിച്ചതോടെയാണ് കോർപ്പറേഷൻ എൽഡിഎഫിനൊപ്പം തന്നെയെന്നുറപ്പിച്ചത്.

കോൺഗ്രസ് അംഗം മായാ ഗണേശിനെയാണ് ഹണി പരാജയപ്പെടുത്തിയത്. പിഡിപിയുടെ ഏക അംഗം എം കമാലുദ്ദീൻ എൽഡിഎഫിനു വോട്ടുചെയ്തതോടെയാണ് വിജയം ഉറപ്പിച്ചത്. 55 അംഗ കോർപറേഷൻ കൗൺസിലിൽ എൽഡിഎഫിന് 28 വോട്ടും യുഡിഎഫിന് 27 വോട്ടും ലഭിച്ചു.

ആർഎസ്‌പി മുന്നണി മാറിയതോടെ കൊല്ലത്ത് എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗബലമായിരുന്നു. പിഡിപി പിന്തുണയോടെയാണ് ഇടതുമുന്നണി ഭരണം നിലനിർത്തിയിരുന്നത്. മുന്നണി ധാരണ പ്രകാരം സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റ് രാജി വയ്ക്കുകയും തിരഞ്ഞെടുപ്പ് വേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ പിഡിപി നിലപാട് നിർണായകമാകുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP