Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാദങ്ങൾക്കിടയിലും അടിപതറാതെ ഇടതു വിജയം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിനു ഉജ്ജ്വല നേട്ടം; പന്ത്രണ്ടിൽ എട്ടിടത്തും വിജയിച്ചു; രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചപ്പോൾ തകർന്നടിഞ്ഞ് ബിജെപി

വിവാദങ്ങൾക്കിടയിലും അടിപതറാതെ ഇടതു വിജയം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിനു ഉജ്ജ്വല നേട്ടം; പന്ത്രണ്ടിൽ എട്ടിടത്തും വിജയിച്ചു; രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചപ്പോൾ തകർന്നടിഞ്ഞ് ബിജെപി

കൊച്ചി: സംസ്ഥാന സർക്കാറിന്റെ ഭരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. സംസ്ഥാനത്തെ 12 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് ഭരണമുന്നണി കരസ്ഥമാക്കിയത്. എട്ടിടത്തും ഇടതുമുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടമായ മൂന്ന് വാർഡുകൾ എൽഡിഎഫ് ഇക്കുറി പിടിച്ചെടുത്തു. അതേസമയം കര്യമായ നേട്ടമൊന്നും നേടാൻ ബിജെപിക്ക് സാധിച്ചില്ല.

പത്തനംതിട്ടയിൽ യുഡിഎഫ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം നേടി. പത്തനംതിട്ട മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് കിഴക്കേക്കര വാർഡിൽ ജേക്കബ്ബ് തോമസാണ് (സിപിഐ എം) വിജയിച്ചത്. യുഡിഎഫിൽ നിന്ന് വാർഡ് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 87 വോട്ടാണ് ഭൂരിപക്ഷം.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡണ്ടായ കുരുവിള ജോർജ് വിജയിച്ച വാർഡാണിത്. അദ്ദേഹത്തിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

പത്തനംതിട്ട മുനിസിപ്പാലിറ്റി കുമ്പഴ വെസ്റ്റ് വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് ഐയിലെ ആമിനാബീവിയാണ് വിജയിച്ചത്. ഇവിടെ കഴിഞ്ഞ തവണ അഞ്ഞൂറിലേറെ വോട്ട് കിട്ടിയ യുഡിഎഫിന് ഇക്കുറി 367 വോട്ടേയുള്ളൂ. ബിജെപിക്ക് ആകെ കിട്ടിയത് 27 വോട്ടും. ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത് കുമാരപുരം വാഡും എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ സീതമ്മയാണ് 34 വോട്ടിന് ഇവിടെ വിജയിച്ചത്. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ച വാർഡാണ്. ഇവിടെ സ്വതന്ത്രയ്ക്ക് പിന്നിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമാണ്.

തൃശ്ശൂർ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് നടുവിക്കര വെസ്റ്റ് വാർഡിൽ സിപിഐ എമ്മിലെ വി ജി അനിൽകുമാർ വിജയിച്ചു. 130 വോട്ടാണ് ഭൂരിപക്ഷം. വാർഡ് എൽഡിഎഫ് നിലനിർത്തുകയായിരുന്നു. മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡിലും മുസ്‌ളീംലീഗ് വിജയിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് ചിയാനൂരിൽ , കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ചെങ്ങാനിയിൽ ആണ് വിജയിച്ചത്.

കോഴിക്കോട് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. ഇരുമുന്നണികളും കഴിഞ്ഞ തവണ ജയിച്ച സീറ്റുകൾ നിലനിർത്തുകയായിരുന്നു. കോഴിക്കോട് ഫറോക്ക് മുനിസിപ്പാലിറ്റി ഇരിയംപാട് വാർഡിൽ സിപിഐ എമ്മിലെ കെ എം അഫ്‌സൽ 82 വോട്ടിന് വിജയിച്ചു. പന്തലായനി ബ്‌ളോക്ക് പഞ്ചായത്ത് വെങ്ങളം വാർഡിൽ സിപിഐ എമ്മിലെ പി ടി നാരായണി 1251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ചെക്യാട് ഗ്രാമപഞ്ചായത്ത് പാറക്കടവ് വാർഡിൽ യുഡിഎഫ് വിജയിച്ചു.

കണ്ണൂർ ജില്ലയിൽ മുന്നിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുന്നിടത്തും എൽഡിഎഫ് വിജയിച്ചു.പയ്യന്നൂർ മുനിസിപ്പാലിറ്റി കണ്ടങ്കാളി നോർത്ത് വാർഡിൽ സിപിഐ എമ്മിലെ പ്രസീദ 365 വോട്ടിന് വിജയിച്ചു., മട്ടന്നൂർ മുനിസിപ്പാലിറ്റി ഉരുവച്ചാൽ സിപിഐ എമ്മിലെ എ കെ സുരേഷ്‌കുമാർ 124 വോട്ടിന് വിജയിച്ചു. കഴിഞ്ഞതവണ എൽഡിഎഫിന് ഇവിടെ 13 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്.

പായം ഗ്രാമപഞ്ചായത്ത് മട്ടിണി വാർഡിലും എൽഡിഎഫിനാണ് വിജയം.കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച ഇവിടെ 268 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐഎമ്മിലെ എ കെ സുരേഷ് കുമാർ വിജയിച്ചത്. കഴിഞ്ഞതവണ കോൺഗ്രസ്സാണ് വിജയിച്ചത്. 167 വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി 64 വോട്ടേയുള്ളൂ

ആറു ജില്ലകളിലെ ഏഴു ഗ്രാമപഞ്ചായത്ത് വാർഡുകളിലും കോഴിക്കോട്, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ നാല് മുനിസിപ്പൽ വാർഡുകളിലും കോഴിക്കോട് ജില്ലയിലെ ഒരു ബ്‌ളോക്ക് പഞ്ചായത്ത് വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP