Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂനപക്ഷത്തിലും ഭൂരിപക്ഷത്തിലും കൈയൊപ്പ് ചാർത്തി പിണറായി മുന്നേറുമ്പോൾ അവശേഷിച്ചിരുന്ന ഘടകകക്ഷികൾ കൂടി യുഡിഎഫിനെ കൈവിടുമോ? എൽ ഡി എഫിലേക്ക് പോകാനുള്ള താൽപര്യം വൃക്തമാക്കി അർ എസ് പി നേതാവ് ഷിബുബേബിജോണും; ലീഗും മാണിയും മാത്രമായി കോൺഗ്രസ് മുന്നണി ഒതുങ്ങുമോ

ന്യൂനപക്ഷത്തിലും ഭൂരിപക്ഷത്തിലും കൈയൊപ്പ് ചാർത്തി പിണറായി മുന്നേറുമ്പോൾ അവശേഷിച്ചിരുന്ന ഘടകകക്ഷികൾ കൂടി യുഡിഎഫിനെ കൈവിടുമോ? എൽ ഡി എഫിലേക്ക് പോകാനുള്ള താൽപര്യം വൃക്തമാക്കി അർ എസ് പി നേതാവ് ഷിബുബേബിജോണും; ലീഗും മാണിയും മാത്രമായി കോൺഗ്രസ് മുന്നണി ഒതുങ്ങുമോ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഭൂരിപക്ഷങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും തുല്യനീതി നടപ്പിലാക്കി പിണറായി സർക്കാർ മുന്നേറുമ്പോൾ എൽഡിഎഫ് പാളയത്തിലേക്ക് അടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് യുഡിഎഫിലെ ഘടകകക്ഷികൾ. ഇടതുമുന്നണിയിലേക്ക് തോണിചായ്ക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതു കൊല്ലത്തിന്റെ സ്വന്തം പാർട്ടിയായ ആർ എസ് പിയാണ്. യു ഡി എഫ് മന്ത്രിസഭയിലെ മുൻ തൊഴിൽ മന്ത്രിയും ആർ എസ്‌പി സ്ഥാപകനേതാവിന്റെ മകനുമായ ഷിബുബേബിജോണാണ് എൽ.ഡിഎഫ് മുന്നണിയിലേക്കുള്ള രംഗപ്രവേശനത്തിൽ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. എന്നാൽ ഇതിലെ മറു വിഭാഗമായ എൻ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം ഈ ആവശ്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

ഇടതുപാർട്ടികൾ ഒരുമിച്ചു നൽക്കണമെന്ന് സിപിഎം-സിപി ഐ നിലപാടിന് പിന്നാലെയാണ് ഷിബു ബേബിജോൺ തുറന്ന പ്രതികരണം രേഖപ്പെടുത്തിയത്. എന്നാൽ ആർ എസ് പിയിലെ പടലപിണക്കങ്ങളും ചേരിതിരിവുകളും ഇടതുപക്ഷ ഐക്യത്തെ പിന്നോട്ടിക്കുകയാണ്.
സിപിഎമ്മിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായാൽ തുറന്നമനസ്സോടെ അക്കാര്യം ചർച്ചചെയ്യുമെന്ന് മുന്മന്ത്രി ഷിബു ബേബിജോൺ പ്രസ്താവന നടത്തിയത്. എന്നാൽ, രാഷ്ട്രീയ നിലപാടിൽ മാറ്റംവരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ആർ.എസ്‌പി. നിലവിൽ യു.ഡി.എഫിന്റെ ഭാഗമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ വ്യക്തമാക്കുന്നു.

യു.ഡി.എഫ്. വിട്ടുവന്നാൽ ആർ.എസ്‌പി.യുമായി ചർച്ചനടത്തുന്നതിന് തടസ്സമില്ലെന്നാണ് സിപിഎം. നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നത്. എംപി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ ഇടതുപക്ഷത്തിന്റെ ഭാഗമായത് അങ്ങനെയാണ്. അപ്പുറത്തുനിന്നുകൊണ്ട് വിലപേശുന്ന രീതി സ്വീകാര്യമല്ല. രാഷ്ട്രീയ നിലപാടുകൾക്കാണ് പാർട്ടി പ്രാധാന്യം നൽകുന്നത്. നിലപാടുകൾ തിരുത്താൻ തയ്യാറായാൽ ആർ.എസ്‌പി.യുമായി ചർച്ചയാവാമെന്നും കോടിയേരി പ്രതികരിക്കുന്നത്.

യുഡി എഫ് മുന്നണിയിലാകെയുള്ളവരുടെ കൂടി കൊഴിഞ്ഞുപോക്ക് മുന്നണിയെ ദുർബലപ്പെടുത്തുമെന്നാണ് കണക്കുകൂട്ടൽ. ആകെയുള്ള ലീഗും മാണിയും ഒഴിച്ചാൽ മുന്നണി ശോഷിക്കുമെന്നും തർക്കമില്ല. എന്നാൽ ആർ എസ്‌പി കളം മാറ്റത്തിനുള്ള ചുവടൊരുക്കുന്നതിന് മുൻപ് തന്നെ ഇതിനെ തടയാനുള്ള നീക്കങ്ങൾ യു ഡി എഫ് പാളയത്തിൽ നടക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിക്ക് സ്വീകാര്യനായ ഘടകകക്ഷി നേതാവാണ് എൻ കെ പ്രേമചന്ദ്രൻ എംപി. ആയതിനാൽ തന്നെ അദ്ദേഹത്തെ പാളയത്തിൽ നിന്നും അകറ്റാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ആർ.എസ്‌പി.യെ എൽ.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരാൻ കൊല്ലത്തെ സിപിഎം. നേതൃത്വം താത്പര്യം കാട്ടുന്നില്ല. നിലവിൽ കൊല്ലം ജില്ലയിൽ എൽ.ഡി.എഫിന്റെ നില ഭദ്രമാണെന്നും ആർ.എസ്‌പി. മുന്നണി വിട്ടശേഷമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മുന്നണി വിജയിച്ചതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായിയുടെ പരനാറി പരാമർശം കൊണ്ട് മാത്രം ചീഞ്ഞ എൻ കെ പ്രേമചന്ദ്രനെ ഇടതുമുന്നണിയിലേക്കുള്ള കളമൊരുക്കത്തിന് വിമുഖത കാണിക്കുന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മറുകണ്ടം ചാടൽ മൂലമാണെന്നാണ് സ്വയം വിലയിരുത്തൽ.

ആർ.എസ്‌പി.യിലെ ഇടതുപക്ഷ മനസ്സുള്ള പ്രവർത്തകർ ഇപ്പോൾത്തന്നെ എൽ.ഡി.എഫിന്റെ കൂടെയാണ്. മറ്റുള്ളവരും വൈകാതെ വരും. യു.ഡി.എഫിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാപിതതാത്പര്യക്കാർ മാത്രമാണെന്നായിരുന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ പ്രതികരിച്ചത്.

കൊല്ലം ലോക്സഭാ സീറ്റാണ് ആർ.എസ്‌പി.യുടെ എൽ.ഡി.എഫിലേക്കുള്ള പ്രവേശനത്തിന്റെ വിലങ്ങുതടി. ലോക്സഭയിലെ ആർ.എസ്‌പി.യുടെ ഏകപ്രതിനിധിയാണ് എൻ.കെ. പ്രേമചന്ദ്രൻ. എൽ.ഡി.എഫിൽ ചേർന്നാൽ ഈ സീറ്റ് കിട്ടുമെന്ന് ആർ.എസ്‌പിക്ക് ഉറപ്പില്ല. എൽ.ഡി.എഫാകട്ടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് തിരിച്ചുപിടിക്കാൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP