Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദ പരാമർശത്തിൽ വിശദീകരണവുമായി പരമേശ്വരൻ; സിപിഐ(എം) നേതാക്കളെ അധിക്ഷേപിച്ചിട്ടില്ല; വി.എസിന് കൂടുതൽ സാദൃശ്യം എ.കെ.ജിയോട്; പിണറായിയെ ഇ.എം.എസിനോട് താരതമ്യപ്പെടുത്താം; തോമസ് ഐസക്ക് ഇ.എം.എസ്സിന്റെയും എ.കെ.ജിയുടെയും കഴിവുകൾ ചേർന്നയാൾ

വിവാദ പരാമർശത്തിൽ വിശദീകരണവുമായി പരമേശ്വരൻ; സിപിഐ(എം) നേതാക്കളെ അധിക്ഷേപിച്ചിട്ടില്ല; വി.എസിന് കൂടുതൽ സാദൃശ്യം എ.കെ.ജിയോട്; പിണറായിയെ ഇ.എം.എസിനോട് താരതമ്യപ്പെടുത്താം; തോമസ് ഐസക്ക് ഇ.എം.എസ്സിന്റെയും എ.കെ.ജിയുടെയും കഴിവുകൾ ചേർന്നയാൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കവേ ചില സിപിഐ(എം) നേതാക്കളെ താഴ്‌ത്തിക്കെട്ടയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇടതുപക്ഷ ബുദ്ധിജീവിയായഡോ. എംപി പരമേശ്വരൻ രംഗത്തത്തെി.

വി എസ്സിനു വിവരമില്ലന്നെും പിണറായിക്കു മനുഷ്യബന്ധമില്ലന്നെും, ഇടതുപക്ഷത്തെ നയിക്കേണ്ടത് ഡോ.തോമസ് ഐസക്ക് ആണെന്നും ഡോ.പരമേശ്വരൻ നേരത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനോട് പ്രതികരിച്ചുകൊണ്ട് ഇത്തരം സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ശത്രുക്കൾ വേറെന്തിനാണ് എന്ന് ചോദിച്ച് ഡോ.ഐസക്ക് ഫേസ്‌ബുക്ക് പോസ്റ്റിട്ടതും വാർത്തയായിരുന്നു.

എന്നാൽ താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ആരെയും അധിക്ഷേപിച്ചതല്ലന്നെും ഡോ.എംപി പരമേശ്വരൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.വി.എസിനോടും പിണറായിയോടും ആദരവുള്ള വ്യക്തിയാണ് താൻ. വി.എസിനെയും പിണറായിയെയും എ.കെ.ജിയുമായും ഇ.എം.എസുമായും പരമേശ്വരൻ താരതമ്യം ചെയ്യുന്നു. സഖാവ് ഇ.എം.എസ് ഒരു സൈദ്ധാന്തികനാണ്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പലപ്പോഴും വിവരങ്ങളെ ബന്ധപ്പെടുത്തിക്കോണ്ടാണ് അദ്ദേഹം സംസാരിക്കാറുള്ളത്.അതുകൊണ്ടുതന്നെ പിണറായിയെ ഇ.എം.എസിനോട് താരതമ്യപ്പെടുത്താം. വി.എസിനെ കൂടുതൽ സാദൃശ്യം എ.കെ.ജിയോടാണ്. ജനങ്ങളുമായിട്ട് സമ്പർക്കപ്പെടുന്ന വ്യക്തിയായതു കൊണ്ട്. വി.എസിന്റെ അടിത്തറ ജനബന്ധമാണെന്നും ഡോ.പരമേശ്വരൻ ചൂണ്ടിക്കാട്ടി.അതേസമയം കേരളത്തിനു ഇപ്പോൾ ആവശ്യം ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കഴിവുകൾ ഒത്തിണങ്ങുന്ന ഒരാളെയാണ്. തോമസ് ഐസക്ക് എന്തു കൊണ്ടും അതിനു യോഗ്യനാണെന്നും അദ്ദേഹംആവർത്തിച്ചു.

വി എസ്സിനെക്കാളും പിണറായിയെക്കാളും മുഖ്യമന്ത്രിയാകാൻ യോഗ്യൻ തോമസ് ഐസക്കാണെന്ന് പരമേശ്വരന്റെ പ്രസ്താവന ഇടത്അനുഭാവികൾക്കും ബുദ്ധിജിവികൾക്കുമിടയിൽ വലിയ ചർച്ചയായതോടെയാണ് ഡോ.പരമേശ്വരന്റെ വിശദീകരണം പുറത്തുവന്നത്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പിണറായി വിജയനും പിന്തുണച്ചാൽ തോമസ് ഐസക്കിന് കേരളത്തിലെ ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഡോ.ഐസക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന് കാണിച്ച് താൻ സിപിഐ(എം) ജനറൽെസക്രട്ടറി സീതാറാം യെച്ചുരിക്ക് കത്തെഴുതിയതായും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഡോ.പരമേശ്വരൻ ചുണ്ടിക്കാട്ടിയിരുന്നു.

വർഷങ്ങളായി ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃരംഗത്ത് പ്രവർത്തികയും സാക്ഷരത, ജനകീയാരോഗ്യം, മാലിന്യ നിർമ്മാർജനം, ദാരിദ്രലഘൂകരണം തുടങ്ങിയ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്ത ഡോ.പരേമശ്വരൻ, നാലാംലോകമെന്ന അദ്ദേഹത്തിന്റെ വിവാദ ആശയം മുൻനിർത്തിയുള്ള പുസ്തകത്തിന്റെ ഭാഗമായി സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. പക്ഷേ ഇപ്പോഴും ഇടത് സഹയാത്രികനായി തുടരുന്ന അദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തിൽ സജീവമാണ്.

പ്രകാശ് കാരാട്ടും, സീതാറാം യെച്ചുരിയുമടക്കമുള്ള സിപിഐ(എം) കേന്ദ്രനേതാക്കളുമായി വളരെ അടുത്ത വ്യക്തി ബന്ധംകൂടി ഡോ.പരമേശ്വരൻ പുലർത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP