Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനതാദൾ യുണൈറ്റഡ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം; ഉന്നയിച്ച പ്രശ്‌നങ്ങളിൽ പരിഹാരം കാണുമെന്ന് വി എം സുധീരൻ

ജനതാദൾ യുണൈറ്റഡ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം; ഉന്നയിച്ച പ്രശ്‌നങ്ങളിൽ പരിഹാരം കാണുമെന്ന് വി എം സുധീരൻ

തിരുവനന്തപുരം: ജെഡി(യു) യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നു കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ. വീരേന്ദ്രകുമാറുമായുള്ള ചർച്ചയ്ക്കശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഡി(യു) ഉന്നയിച്ച പ്രശ്‌നങ്ങളിൽ ഇന്നു തന്നെ പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ജെഡി(യു)വുമായി ചർച്ച നടത്തുമെന്നും സുധീരൻ വ്യക്തമാക്കി.

യുഡിഎഫിന്റെ അവിഭാജ്യഘടകമാണ് ജെ.ഡി.യു. മുന്നണിയിലെ മുതിർന്ന നേതാവാണ് വീരേന്ദ്രകുമാർ. അവർ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് ന്യായമായ പരിഹാരമുണ്ടാകും സുധീരൻ പറഞ്ഞു. ഏതെങ്കിലും സ്ഥാനമാനങ്ങളേച്ചുറ്റിപ്പറ്റിയുള്ള വിലപേശലല്ല ഈ ചർച്ച. രാഷ്ട്രീയ കാര്യങ്ങളാണ് തങ്ങൾ ചർച്ച ചെയ്തതെന്നും സുധീരൻ പറഞ്ഞു.

പാലക്കാട് തിരഞ്ഞെടുപ്പ് സംബന്ധിച്ച യു.ഡി.എഫ് സമിതി റിപ്പോർട്ട് കാണാതെ അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സമിതിയുടെ പരിശോധന നടക്കുന്നതുകൊണ്ടാണ് പിന്നീട് കെപിസിസി സമിതി അതേക്കുറിച്ച് പരിശോധന നടത്താതെ പോയത്. റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കേണ്ടതുണ്ട്. റിപ്പോർട്ട് കെപിസിസിക്ക് കിട്ടുമ്പോൾ സത്യസന്ധവും നീതിപൂർവമായും പഠിക്കും, നടപടി സ്വീകരിക്കും -സുധീരൻ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP