Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ എം മാണിയെ അമേരിക്കയിലേക്ക് അയക്കാൻ ആലോചനയെന്ന് വാർത്തകൾ; ബജറ്റ് അവതരണം മുഖ്യമന്ത്രിയെ ഏൽപ്പിച്ചേക്കും; യുഡിഎഫ് യോഗത്തിന് മുന്നോടിയായി നേതാക്കൾ തിരക്കിട്ട ചർച്ചയിൽ; ഉമ്മൻ ചാണ്ടി സുധീരനെ കണ്ടു

കെ എം മാണിയെ അമേരിക്കയിലേക്ക് അയക്കാൻ ആലോചനയെന്ന് വാർത്തകൾ; ബജറ്റ് അവതരണം മുഖ്യമന്ത്രിയെ ഏൽപ്പിച്ചേക്കും; യുഡിഎഫ് യോഗത്തിന് മുന്നോടിയായി നേതാക്കൾ തിരക്കിട്ട ചർച്ചയിൽ; ഉമ്മൻ ചാണ്ടി സുധീരനെ കണ്ടു

തിരുവനന്തപുരം: ബാർകോഴ വിവാദം യുഡിഎഫിന്റെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ ഇപ്പോൾ ഉരുത്തിരിഞ്ഞ പ്രതിസന്ധികൾക്ക് താൽക്കാലിക പരിഹാരമായി ധനമന്ത്രി കെ എം മാണിയെ അമേരിക്കയിലേക്ക് അയക്കുമെന്ന് റിപ്പോർട്ടുകൾ. കൈരളി പീപ്പിൾ ചാനലാണ് ധനമന്ത്രി കെ എം മാണിയെ അമേരിക്കയിലേക്ക് അയക്കാൻ ആലോചനകൾ നടക്കുന്നുവെന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. ചികിത്സയുടെ പേരിലാണ് മാണി അമേരിക്കയിലേക്ക് പോകുയെന്നും രംഗം ശാന്തമായ ശേഷം തിരിച്ചുവരാമെന്നുമാണ് പീപ്പിൾ ടി വി റിപ്പോർട്ട് ചെയ്യുന്നത്. കെ എം മാണി ബജറ്റ് അവതരിപ്പിച്ചാൽ അസാധാരണ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് നേരത്തെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൂടി താത്കാലികമായി മുഖ്യമന്ത്രിക്ക് ധനവകുപ്പ് നൽകാനും ആലോചനയുണ്ട്. ധനവകുപ്പും ബജറ്റ് അവതരണവും മുഖ്യമന്ത്രിയെ ഏൽപ്പിച്ചേക്കുമെന്നുമാണ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ ജോസ് കെ മാണിക്ക് ധനമന്ത്രി സ്ഥാനം നൽകിയ ശേഷം ആറ് മാസത്തേക്ക് ചികിത്സാക്കായി മാണി അമേരിക്കയിലേക്ക് പോകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ആറ് മാസം മന്ത്രിയായും എംപിയായും തുടരാൻ സാധിക്കുമെന്ന സാധ്യതയാണ് കേരളാ കോൺഗ്രസ് നേതാക്കൾ ആരാഞ്ഞിരുന്നത്. ഇതിനിടെയാണ് പി സി ജോർജ്ജ് എതിർപ്പുമായി രംഗത്തെത്തിയത്. ഈ പശ്ചാത്തലത്തിലാണ് വകുപ്പ് തൽക്കാലം മുഖ്യമന്ത്രി ഏറ്റെടുക്കാൻ ആലോചനകൾ നടക്കുന്നത്.

അതേസമയം മാണിക്കെതിരെ ബാർ അസോസിയേഷൻ നേതാവ് ബിജു രമേശിന്റെ ടെലഫോൺ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിൽ യു.ഡി.എഫ് നേതൃയോഗം നാളെ ചേരുന്നുണ്. ആർ ബാലകൃഷ്ണ പിള്ളയെ പുറത്താക്കുന്നത് അടക്കമുള്ള തീരുമാനങ്ങളിലേക്ക് യോഗം കടക്കുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല. നാളെ വൈകീട്ട് ആറരയ്ക്കാണ് യോഗം. യോഗത്തിന് മുന്നോടിയായി തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്.

ഈ സാഹചര്യത്തിൽ ഇന്നു രാവിലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയും സുധീരനും തമ്മിലും ചർച്ചനടത്തി. നാളത്തെ യു.ഡി.എഫ് യോഗത്തിനു ശേഷം കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി യോഗവും ചേരും. ക്ലിഫ്ഹൗസിൽ കെ എം മാണിയും ഉമ്മൻ ചാണ്ടിയും തമ്മിൽ ചർച്ച നടത്തിയപ്പോൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി യുഡിഎഫ് കൺവീനർ പി പി തങ്കച്ചനുമായും ചർച്ച ആരംഭിച്ചു.

അതിനിടെ കേരള കോൺഗ്രസിന്റെ ഉന്നതാധികാര സമിതി യോഗവും നാളെ ചേരുന്നുണ്ട്. പിസി ജോർജിന്റെ വിമത നീക്കം അടക്കമുള്ള കാര്യങ്ങൾ യോഗത്തെ പ്രക്ഷുബ്ദമാക്കുമെന്ന കാര്യം ഉറപ്പാണ്. നാളെ വൈകീട്ട് ഏഴിന് തിരുവനന്തപുരത്താണ് യോഗം ചേരുക. കെഎം മാണിക്കെതിരായ കോഴ ആരോപണത്തിൽ പാർട്ടിക്കകത്ത് ഭിന്നസ്വരം ശക്തമായ പശ്ചാത്തലത്തിലാണ് യോഗം എന്നത് ശ്രദ്ധേയമാണ്. മാണിയുടെ പിൻഗാമിയെ കുറിച്ച് പിസി ജോർജ് നടത്തിയ പരാമർശങ്ങളിൽ പാർട്ടിക്കകത്ത് ഭിന്നാഭിപ്രായമാണുള്ളത്.

മാണി രാജിവച്ചാൽ പകരക്കാരനായി ജോസ് കെ മാണിയെ മന്ത്രിയാക്കുന്നതിനെതിരെ പിസി ജോർജ് തുറന്നടിച്ചിരുന്നു. ജോസ് കെ മാണിയെ മന്ത്രിയാക്കാൻ മാണി പറഞ്ഞാലും സമ്മതിക്കില്ലെന്നായിരുന്നു പിസി ജോർജ് പറഞ്ഞത്. ജോർജ് വല്ലിടത്തുമിരുന്ന് വല്ലതും പറഞ്ഞാൽ മറുപടി പറയേണ്ടതില്ലെന്നും ബാർ കോഴ ആരോപണത്തെ പുച്ഛിച്ചുതള്ളുന്നുവെന്നും പറഞ്ഞ് മാണി ജോർജിനെതിരെ രംഗത്തെത്തിയിരുന്നു.

പി.സി ജോർജിന്റെ പരാമർശങ്ങളോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് ജോയ് എബ്രഹാം പ്രസ്താവനയിൽ വ്യക്തമാക്കിയതിന് പിന്നാലെ പാർട്ടി പ്രസ്താവനയ്‌ക്കെതിരെ പിസി ജോർജും രംഗത്തെത്തി. പ്രസ്താവന നടത്തിയ ജോയ് എബ്രഹാമിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടേതല്ലെന്നും ജോർജ് പറഞ്ഞു. തന്നെ തിരുത്താൻ ജോയ് എബ്രഹാം ആരെന്നും പിസി ജോർജ് ചോദിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP