Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭീഷണിമൂലം സമൻസ് നൽകാനാവുന്നില്ലെന്ന് കോടതി ജീവനക്കാർ; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ സാക്ഷികൾക്ക് സമൻസ് നൽകാൻ പൊലീസ് സംരക്ഷണം നൽകി ഹൈക്കോടതി; ലീഗ് പ്രവർത്തകർ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നെന്ന് ബിജെപി; 89 വോട്ടിന് തോറ്റ ബിജെപിയിലെ കെ സുരേന്ദ്രന് വീണ്ടും പ്രതീക്ഷ

ഭീഷണിമൂലം സമൻസ് നൽകാനാവുന്നില്ലെന്ന് കോടതി ജീവനക്കാർ; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ സാക്ഷികൾക്ക് സമൻസ് നൽകാൻ പൊലീസ് സംരക്ഷണം നൽകി ഹൈക്കോടതി; ലീഗ് പ്രവർത്തകർ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നെന്ന് ബിജെപി; 89 വോട്ടിന് തോറ്റ ബിജെപിയിലെ കെ സുരേന്ദ്രന് വീണ്ടും പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിവാദമായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിലെ സാക്ഷികൾക്ക് സമൻസ് നൽകാൻ പൊലീസ് സംരക്ഷണമേർപ്പെടുത്തി ഹൈക്കോടതി. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഭീഷണി മൂലം സമൻസ് നല്കാനാവുന്നില്ലെന്ന് കോടതി ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി.

മുസ്ലിംലീഗിലെ അബ്ദുൽ റസാഖിന്റെ വിജയം ചോദ്യം ചെയ്താണ് കെ. സുരേന്ദ്രൻ ഹരജി നൽ്കിയത്.സ്ഥലത്തില്ലാതിരുന്ന 259 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. ഇവരെ നേരിട്ട് വിളിച്ചുവരുത്തുന്നതിനാണ് ഹൈക്കോടതി സമൻസ് അയച്ചത്. മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ, അബ്ദുൽ റസാഖിന ്അനുകൂലമായി വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ചാണ് സുരേന്ദ്രൻ ഹർജി നൽകിയിരിക്കുന്നത്.

ലീഡ് നില അവസാന നിമിഷംവരെ മാറിമാറിഞ്ഞ വാശിയേറിയ മൽസരത്തിനൊടുവിൽ അബ്ദുൽ റസാഖ് വെറുും 89 വോട്ടുകൾക്കാണ് ജയിച്ചു കയറിയത്.നേരത്തെ ഹൈക്കോടതിയിൽ സുരേന്ദ്രൻ നൽകിയ പരാതിയുടെ ഭാഗമായി എത്തിയവർ ആ പ്രദേശത്തെ വോട്ടർമാർ തന്നെയാണെന്ന് തെളിഞ്ഞിരുന്നു.ഇതേതുടർന്ന് വിസ്മൃതിയിലായ കേസ് ഹൈക്കോടതി ഇടപെടലോടെ വീണ്ടും സജീവമാവുകയാണ്.കള്ളവോട്ട് നടന്നുവെന്ന് ഉറപ്പുള്ളതുകൊണ്ട് മുസ്ലീലീഗ് പ്രവർത്തകർ സാക്ഷികൾക്ക് സമൻസ് നൽകാൻ വരുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP