Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ച് വർഷത്തേക്ക് കത്തോലിക്ക സഭയ്ക്ക് പ്രധാനമന്ത്രി വേണ്ട എന്നാണോ പിണറായി പറയുന്നത്? മോദിയെ മുൻവിധിയോടെ കാണേണ്ട കാര്യമില്ല: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ വിമർശനത്തിന് മറുപടിയുമായി ക്ലിമീസ് ബാവ

അഞ്ച് വർഷത്തേക്ക് കത്തോലിക്ക സഭയ്ക്ക് പ്രധാനമന്ത്രി വേണ്ട എന്നാണോ പിണറായി പറയുന്നത്? മോദിയെ മുൻവിധിയോടെ കാണേണ്ട കാര്യമില്ല: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ വിമർശനത്തിന് മറുപടിയുമായി ക്ലിമീസ് ബാവ

തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന വേളയിൽ മുതൽ തുടങ്ങിയതാണ് മോദിയെ കുറിച്ച് കേരളത്തിൽ നടക്കുന്ന ചർച്ചകൾ. മോദിയുമായി അടുത്ത് സംസാരിച്ചവരും കൂടിക്കാഴ്‌ച്ച നടത്തിയവരും ചെന്നുചാടിയത് വിവാദത്തിലാണ്. മോദി ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷവും കേരളത്തിലെ കാര്യങ്ങൾക്ക് മാറ്റമൊന്നുമുണ്ടായില്ല. മോദിയോടുള്ള തൊട്ടുകൂടായ്മ വച്ചു പുലർത്തുകയാണ് കേരള സമൂഹം ഇപ്പോഴും. ഒടുവിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ടതിന്റെ പേരിൽ വിവാദത്തിൽ ചാടിയിരിക്കുന്നത് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവയാണ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ബാവയെ വിമർശിച്ച് ലേഖനം എഴുതിയതോടെയാണ് വീണ്ടും മോദി കേരളത്തിൽ ചർച്ചയാകുന്നത്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ പേരിൽ കുറ്റപ്പെടുത്തി പിണറായിക്ക് മറുപടിയുമായി ക്ലിമീസ് ബാവയും രംഗത്തെത്തി.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താതിരിക്കാൻ ഒരു കാരണവും കാണുന്നില്ല. എന്നാൽ, കൂടിക്കാഴ്ച നടത്താൻ നിരവധി കാരണങ്ങളുണ്ടെന്നാണ് ക്ലീമീസ് ബാവ പറഞ്ഞത്. ബിജെപിയിലെ അംഗമായതുകൊണ്ടു മാത്രം ജോലി ഇനിയും തുടങ്ങിയിട്ടില്ലാത്ത പ്രധാനമന്ത്രിയെ മുൻവിധിയോടെ ഒഴിവാക്കേണ്ട കാര്യമില്ല. അടുത്ത അഞ്ച് വർഷത്തേക്ക് കത്തോലിക്ക സഭയ്ക്കും ക്രൈസ്തവർക്കും പ്രധാനമന്ത്രി വേണ്ട എന്നാണോ പിണറായി ചിന്തിക്കുന്നതെന്നും ബാവ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയോട് ചോദിച്ചു.

അതേസമയം, പിണറായിയുടെ ലേഖനത്തിൽ പറയുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടാണെന്നും അതിന് മറുപടി പറയേണ്ട കാര്യമില്ലെന്നും സഭയുടെ മാദ്ധ്യമ സെക്രട്ടറി ഫാ. ബൊവാസ് മാത്യൂ പ്രതികരിച്ചു. ബാവയും മോദിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ അറിയാതെ ചിത്രം മാത്രം കണ്ടാണ് വിമർശനമുന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശാഭിമാനി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പിണറായി വിജയൻ മാർ ക്ലിമീസ് ബാവയെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. കർദിനാളിന്റെ പരാമർശം ഇന്ത്യയിലെ മതനിരപേക്ഷ ചിന്താഗതിക്കാരെ ദുഃഖിപ്പിക്കുന്നതാണെന്ന് 'കൂടിക്കാഴ്‌ച്ചയെപ്പറ്റി' എന്ന ലേഖനത്തിൽ പിണറായി വിമർശിച്ചത്. വർഗീയതയിൽ അടിത്തറയുള്ള വിദ്വേഷാത്മകമായ ഒരു ഭരണം മോദി കെട്ടിപ്പടുക്കുകയും അതിനെതിരായി മതനിരപേക്ഷ ശക്തികളാകെ കൂട്ടായ ചെറുത്തുനില്പിനുള്ള സാധ്യത തേടുകയും ചെയ്യുന്ന സാഹചര്യത്തിൽ ബാവ നടത്തിയ പ്രസ്താവന മോദിക്ക് സ്വീകാര്യത കൂട്ടാനും മതനിരപേക്ഷ ശ്രമങ്ങളെ ക്ഷീണിപ്പിക്കാനും സഹായിക്കൂ. ഇന്ത്യ ഹിന്ദു രാജ്യമാണെന്നും രാജ്യത്തിന്റെ സ്വത്വം ഹിന്ദുത്വമാണെന്നുമുള്ള ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിന്റെ പ്രസ്താവനയെ കർദിനാൽ നിസാരവൽക്കരിച്ചത് ഖേദകരമാണെന്നും ലേഖനത്തിൽ പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP