Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്കായി കർമപദ്ധതി തയ്യാറാക്കിയെന്ന് അമിത് ഷാ; മദനിയെ ഇരുമുന്നണികളും സംരക്ഷിക്കുന്നുവെന്നും ബിജെപി ദേശീയ അധ്യക്ഷൻ

സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്കായി കർമപദ്ധതി തയ്യാറാക്കിയെന്ന് അമിത് ഷാ; മദനിയെ ഇരുമുന്നണികളും സംരക്ഷിക്കുന്നുവെന്നും ബിജെപി ദേശീയ അധ്യക്ഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്താനുള്ള കർമപദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടുബാങ്കിനായി എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ തീവ്രവാദികളെ തുണയ്ക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

അബ്ദുൾ നാസർ മദനിയെ ഇരു മുന്നണികളും സംരക്ഷിക്കുകയാണ്. മദനിയെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജയിലിൽ സന്ദർശിച്ചത് പ്രതിഷേധാർഹമാണ്.

തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനുവേണ്ടി മാത്രം കേരളത്തിൽ സ്ഥാനാർഥികളെ നിർത്തുന്ന പ്രവണത ബിജെപി ഒഴിവാക്കണമെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തിൽ ഭരണം പിടിക്കാനാകുമെന്നും ഗുജറാത്തും ഉത്തർപ്രദേശും അതാണ് തെളിയിക്കുന്നതെന്നും സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പറഞ്ഞു. സംഘടനാപ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തു മുതൽ പാർലമെന്റുവരെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയണം. തിരുവനന്തപുരം നഗരസഭ പിടിച്ചെടുക്കുന്നതിലൂടെ ഇതിന് നാന്ദി കുറിക്കും. കേരളത്തിൽ നിന്ന് കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലെന്ന പരാതി പരിഹരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

പുതിയ തന്ത്രങ്ങൾക്ക് കളമൊരുക്കി സംസ്ഥാന രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിലെത്തിയത്. അടുത്ത തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റത്തിനുള്ള പദ്ധതികളാണ് അമിത് ഷായുടെ പ്രധാന അജൻഡകളിൽ ഒന്ന്.

അതേസമയം, വിഭാഗീയത രൂക്ഷമായ സംസ്ഥാന ബിജെപിയുടെ പ്രശ്‌നങ്ങളും പ്രവർത്തകർ അമിത് ഷായ്ക്കു മുന്നിൽ അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെതിരെ നിരവധി പരാതികളാണ് അമിത് ഷായെ തേടിയെത്തിയത്. ഇപ്പോഴത്തെ പ്രസിഡന്റിനു കീഴിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നാണ് ഒരു വിഭാഗം ദേശീയ അധ്യക്ഷന് പരാതി നൽകിയത്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് അമിത് ഷാ പാർട്ടിവേദിയിലെത്തിയത്. ഇതിനിടെ, ആറന്മുള വിമാനത്താവള വിഷയത്തിൽ അമിത് ഷായുമായി കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ചർച്ച നടത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP