Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനതാദളിന്റെ മന്ത്രിസ്ഥാനം മാത്യു ടി തോമസിന്; കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യം തള്ളി തീരുമാനം കൈക്കൊണ്ടത് പാർട്ടി ദേശീയ നേതൃത്വം; എൻസിപിയുടെ മന്ത്രി എ കെ ശശീന്ദ്രൻ തന്നെ; രണ്ടാം ടേമിൽ തോമസ് ചാണ്ടിയെന്ന വാർത്ത തള്ളി ഉഴവൂർ വിജയൻ

ജനതാദളിന്റെ മന്ത്രിസ്ഥാനം മാത്യു ടി തോമസിന്; കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യം തള്ളി തീരുമാനം കൈക്കൊണ്ടത് പാർട്ടി ദേശീയ നേതൃത്വം; എൻസിപിയുടെ മന്ത്രി എ കെ ശശീന്ദ്രൻ തന്നെ; രണ്ടാം ടേമിൽ തോമസ് ചാണ്ടിയെന്ന വാർത്ത തള്ളി ഉഴവൂർ വിജയൻ

കൊച്ചി: ജനതാദൾ എസിൽ നിന്നുള്ള മന്ത്രിസ്ഥാനം പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ മാത്യു ടി തോമസിന്. നേരത്തെ മന്ത്രിസ്ഥാനത്തിൽ അവകാശവാദം ഉന്നയിച്ച് ചിറ്റൂരിൽ നിന്നും വിജയിച്ച കെ കൃഷ്ണൻകുട്ടിയും രംഗത്തെത്തിയതോടെ കേന്ദ്ര നേതൃത്വമാണ് മാത്യു ടി തോമസിനെ മന്ത്രിയാക്കി കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്. നേരത്തെ തർക്കങ്ങൾ ഉണ്ടായതിനെ തുടർന്ന് മന്ത്രിസ്ഥാനം പങ്കിടാനുള്ള ആലോചനകൾ നടന്നിരുന്നു. കൃഷ്ണൻകുട്ടിക്ക് പുറമേ വടകരയിൽ നിന്നുള്ള സി.കെ.നാണുവും മന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, അദ്ദേഹം പിന്മാറുകയും ചെയ്തു.

വികസനപ്രവർത്തനങ്ങൾ കൃത്യമായി പൂർത്തിയാക്കാൻ ഒരു മന്ത്രി മതിയെന്ന അഭിപ്രായവും പാർലമന്ററിപാർട്ടിയിൽ ഉയർന്നു. ഇതോടെയാണ് മാത്യു ടി തോമസിനെ മന്ത്രിയാക്കി പ്രഖ്യാപിച്ചത്. ദേശീയ നേതാവ് ദേവഗൗഡയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചൾക്ക് ഒടുവിലാണ് തീരുമാനം പുറത്തുവന്നത്. മാത്യു ടി തോമസ് മന്ത്രിയാകുന്നതിനോടായിരുന്നു സിപിഎമ്മിനും താൽപ്പര്യം. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിൽ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തത് മാത്യു ടി തോമസ് ആയിരുന്നു. പാർട്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ദേശീയ നേതാവ് ദേവഗൗഡയായിരിക്കും പ്രഖ്യാപനം നടത്തും. തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിയെ തോൽപ്പിച്ചാണ് മാത്യു ടി തോമസ് ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പിണറായി മന്ത്രിസഭയിൽ എൻ.സി.പി പ്രതിനിധിയായി എ.കെ. ശശീന്ദ്രൻ മന്ത്രിയാകുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അറിയിച്ചു. കുട്ടനാട് എംഎ‍ൽഎ തോമസ് ചാണ്ടിയും മന്ത്രിസ്ഥാനത്തിനുവേണ്ടി രംഗത്തുവന്നതോടെയാണ് തീരുമാനം വൈകിയത്. പാർട്ടി ദേശീയ നേതൃത്വം ഉൾപ്പെടെ ഇക്കാര്യത്തിൽ ഇടപെടുകയും ചെയ്തിരുന്നു. ഒടുവിൽ രണ്ടര വർഷം വീതം ഇരുവർക്കും മന്ത്രിസ്ഥാനം പങ്കുവയ്ക്കാൻ ധാരണയായതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം ഉഴവൂർ വിജയൻ നിഷേധിച്ചു.

നാളത്തെ കാര്യം ആർക്കും പ്രവചിക്കാൻ കഴിയില്ല. തോമസ് ചാണ്ടി പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണെന്നും ഉഴവൂർ വിജയൻ പറഞ്ഞു. ശശീന്ദ്രനും തോമസ് ചാണ്ടിയും തമ്മിലുള്ള ബന്ധം സിദ്ദിഖ്ലാൽമാരെ പോലെയാണെന്നായിരുന്നു ഇതു സംബന്ധിച്ച ഒരു ചോദ്യത്തിന് ഉഴവൂർ വിജയന്റെ മറുപടി. കോഴിക്കോട് ജില്ലയിലെ എലത്തൂരിൽ നിന്നുള്ള എംഎ‍ൽഎയാണ് ശശീന്ദ്രൻ.കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ശശീന്ദ്രൻ നിലവിൽ എൻ.സി.പി പ്രവർത്തക സമിതിയംഗമാണ്. 1980, 1982, 2006, 2011 നിയമസഭകളിലും അംഗമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP