Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഡിക്കൽ കോഴ റിപ്പോർട്ട് ചോർത്തിക്കൊടുത്തത് ഏഷ്യാനെറ്റിലെ വിനുവിനോ കമലേഷിനോ അല്ല; വനിതാ മാധ്യമപ്രവർത്തകയ്ക്കെന്നു ബിജെപി ഔദ്യോഗിക വിഭാഗത്തിന്റെ കണ്ടെത്തൽ; സെക്രട്ടറിമാരിലൊരാൾക്ക് തപാലിലയച്ച റിപ്പോർട്ട് മോഷ്ടിച്ചെടുത്തതെന്നും വിശദീകരണം; കോഴ ഇടപാടുകാരെ സംരക്ഷിച്ച് രാജേഷിനെതിരായ നടപടി വിശദീകരിക്കാൻ നേതൃയോഗത്തിൽ കുമ്മനത്തിന് വിയർപ്പൊഴുക്കേണ്ടി വരും

മെഡിക്കൽ കോഴ റിപ്പോർട്ട് ചോർത്തിക്കൊടുത്തത് ഏഷ്യാനെറ്റിലെ വിനുവിനോ കമലേഷിനോ അല്ല; വനിതാ മാധ്യമപ്രവർത്തകയ്ക്കെന്നു ബിജെപി ഔദ്യോഗിക വിഭാഗത്തിന്റെ കണ്ടെത്തൽ; സെക്രട്ടറിമാരിലൊരാൾക്ക് തപാലിലയച്ച റിപ്പോർട്ട് മോഷ്ടിച്ചെടുത്തതെന്നും വിശദീകരണം; കോഴ ഇടപാടുകാരെ സംരക്ഷിച്ച് രാജേഷിനെതിരായ നടപടി വിശദീകരിക്കാൻ നേതൃയോഗത്തിൽ കുമ്മനത്തിന് വിയർപ്പൊഴുക്കേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായയെ പോലും കരിനിഴലിലാക്കി കേരളത്തിലെ ബിജെപി നേതാക്കൾ നടത്തിയ മെഡിക്കൽ കോഴ ആരോപണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിന്റെ കാണാനില്ല. കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച പാർട്ടി കമ്മീഷൻ സംസ്ഥാന സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ കാണാതായിരിക്കുന്നത്.

അന്വേഷണ കമ്മിഷൻ അംഗങ്ങളായ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ, എ.കെ. നസീർ എന്നിവർ രജിസ്ട്രേഡ് തപാലിലും ഇ-മെയിൽ വഴിയുമാണ് റിപ്പോർട്ട് നേതാക്കൾക്ക് കൈമാറിയത്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംഘടനാകാര്യ ജനറൽസെക്രട്ടറി എം. ഗണേശൻ, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ് എന്നിവർക്കാണ് തപാലിൽ റിപ്പോർട്ട് അയച്ചത്.

ഇതിൽ സെക്രട്ടറിമാരിലൊരാൾക്ക് തിരുവനന്തപുരത്തെ മേൽവിലാസത്തിൽ തപാലിലയച്ച റിപ്പോർട്ടാണ് കാണാതായതെന്നാണ് സൂചന. റിപ്പോർട്ട് കാണാതായ വിവരം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോഴ സംബന്ധിച്ച റിപ്പോർട്ട് ചോർച്ചയിൽ സംസ്ഥാനസെക്രട്ടറി വി.വി. രാജേഷിനെ പാർട്ടി ചുമതലകളിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. എകെ നസീർ അയച്ച റിപ്പോർട്ട് രാജേഷ് ചോർത്തി ഒരു ചാനലിലെ മാധ്യമപ്രവർത്തകയെ ഏൽപ്പിച്ചുവെന്നാണ് പാർട്ടിയുടെ ഇപ്പോഴത്തെ കണ്ടെത്തൽ. നേരത്തെ ഏഷ്യനെറ്റിലെ വിനുജോണിനും കമലേഷിനും റിപ്പോർട്ട് ചോർത്തി നൽകിയെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.

എന്നാൽ ഇതിനെതിരെ വി മുരളീധരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. കോഴയുമായോ റിപ്പോർട്ടുമായോ പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ലാത്ത വി.വി രാജേഷിന് എതിരെ നടപടി എടുത്തത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന നേതൃത്വത്തിന് വിശദീകരിക്കേണ്ടി വരും. ഇക്കാര്യവും തൃശൂരിൽ ഇന്ന് നടക്കുന്ന സംസ്ഥാന നേതൃ യോഗത്തിൽ ചൂടേറിയ ചർച്ചയ്ക്കു വഴിവയ്ക്കും.

വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങളും നടക്കുന്നതിനിടെ ആർഎസ്എസ് നേതൃയോഗത്തിൽ പങ്കെടുക്കാൻ സർസംഘചാലക് മോഹൻ ഭാഗവതും കേരളത്തിലെത്തുന്നുണ്ട്. ഇതിനിടെ ജൻധൻ ഔഷധി ഔട്ട്‌ലെറ്റുകളുടെ പേരിൽ സംസ്ഥാന നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഉയർന്നതും സംസ്ഥാനസമിതി ചർച്ച ചെയ്യുമെന്നാണ് സൂചന. പാർട്ടിയിലെ അഴിമതിക്കാർക്കും കോഴ ഇടപാട് നടത്തുന്നവർക്കും എതിരെ നടപടി സ്വീകരിക്കാതെ ഇതുമായി യാതൊരു ബന്ധവുമില്ലാത്തവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെയും പ്രതിഷേധമുയരും.

വ്യാജരസീത് വിവാദവുമായി ബന്ധപ്പെട്ട് യുവമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി പ്രഫുൽ കൃഷ്ണയ്ക്കെതിരേ സ്വീകരിച്ച നടപടിയും യോഗത്തിൽ ചർച്ചചെയ്യും. ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടി പങ്കെടുക്കുന്ന കേരളയാത്ര സംബന്ധിച്ച വിശദാംശങ്ങൾ യോഗം തീരുമാനിക്കും.

ആർഎസ്എസ്. നേതൃയോഗത്തിൽ പങ്കെടുക്കാൻ പാലക്കാട്ടെത്തുന്ന മോഹൻ ഭാഗവതും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള ബിജെപി. നേതാക്കളുമായി ചർച്ച നടത്തും. ആർഎസ്എസ്. ജോയന്റ് ജനറൽസെക്രട്ടറി കൃഷ്ണഗോപാൽ വൈകാതെ കേരളത്തിലെത്തുമെന്ന് ആർഎസ്എസ്. കേന്ദ്രങ്ങൾ അറിയിച്ചു. ബിജെപി.യുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആർ.എസ്.എസിൽ കൈകാര്യംചെയ്യുന്നത് കൃഷ്ണഗോപാലാണ്.

ഇതിനിട ദേശീയ അധ്യക്ഷൻ അമിത് ഷാ നിർദ്ദേശിച്ച കാര്യവിസ്താർ യോജന പരിപാടി സംസ്ഥാനത്ത് കോഴയാരോപണങ്ങളെത്തുടർന്ന് അവതാളത്തിലായി. പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കാനാണ് ഒരുമാസംനീളുന്ന പരിപാടി ആവിഷ്‌കരിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ 31 വരെ 15 ദിവസം ഓരോ ബൂത്തുപ്രദേശത്തും മുഴുവൻസമയ പാർട്ടിപ്രവർത്തകർ താമസിച്ച് ജനസമ്പർക്കം നടത്തുന്ന പരിപാടിയാണിത്. സമയം അവസാനിക്കാൻ രണ്ടാഴ്ചമാത്രംശേഷിക്കേ പല ബൂത്തുകളിലും പരിപാടി തുടങ്ങാനും നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഉദ്ഘാടനം ജൂലായ് 28-ന് സുൽത്താൻ ബത്തേരിയിൽ കുമ്മനം രാജശേഖരൻ നിർവഹിക്കാനായിരുന്നു തീരുമാനമെങ്കിലും അതു നടന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP