Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി പിണങ്ങാൻ കാരണം കണ്ണന്താനത്തെ സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്താത്തതിനാൽ; സംഘം മടങ്ങിയശേഷം മോദി കണ്ണന്താനത്തെ വിളിച്ചുവരുത്തി; പിന്നാലെ വാർത്താസമ്മേളനം നടത്തിയ കേന്ദ്രമന്ത്രി എല്ലാം 'ഞാൻ' ഇടപെട്ട് ശരിയാക്കിയെന്ന് വിശദീകരിച്ചു; എല്ലാ കാര്യങ്ങൾക്കും പ്രധാനമന്ത്രി എന്നോട് അഭിപ്രായം ചോദിക്കാറുണ്ടായിട്ടും എന്നെ സർവകക്ഷി സംഘത്തിൽ വിളിച്ചില്ലെന്ന് പരിഭവവും; കിരൺ റിജിജു കേരളത്തിലേക്ക് എത്തുന്നതും 'ഞാൻ' ആവശ്യപ്പെട്ടിട്ടെന്ന് കണ്ണന്താനം

മോദി പിണങ്ങാൻ കാരണം കണ്ണന്താനത്തെ സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്താത്തതിനാൽ; സംഘം മടങ്ങിയശേഷം മോദി കണ്ണന്താനത്തെ വിളിച്ചുവരുത്തി; പിന്നാലെ വാർത്താസമ്മേളനം നടത്തിയ കേന്ദ്രമന്ത്രി എല്ലാം 'ഞാൻ' ഇടപെട്ട് ശരിയാക്കിയെന്ന് വിശദീകരിച്ചു; എല്ലാ കാര്യങ്ങൾക്കും പ്രധാനമന്ത്രി എന്നോട് അഭിപ്രായം ചോദിക്കാറുണ്ടായിട്ടും എന്നെ സർവകക്ഷി സംഘത്തിൽ വിളിച്ചില്ലെന്ന് പരിഭവവും; കിരൺ റിജിജു കേരളത്തിലേക്ക്  എത്തുന്നതും 'ഞാൻ' ആവശ്യപ്പെട്ടിട്ടെന്ന് കണ്ണന്താനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിൽ നിന്നും പ്രധാനമന്ത്രിയെ കണ്ട സർവകക്ഷി സംഘത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം പങ്കെടുത്തിരുന്നില്ല. ബിജെപി പ്രതിനിധിയായി എ എൻ രാധാകൃഷ്ണൻ ഉണ്ടായിരുന്നെങ്കിലും കേന്ദ്രമന്ത്രിയയെയാണ് മോദി തിരക്കിയത്. ഇതോടെയാണ് മോദി തന്റെ അതൃപ്തി വ്യക്തമാക്കുന്ന വിധത്തിൽ പെരുമാറുന്നതും. സർവ കക്ഷി സംഘത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളെയാണ് പൊതുവേ ക്ഷണിക്കുന്നത്. ഇത് പ്രകാരം രാഷ്ട്രീയ നേതാക്കളെ സംസ്ഥാന സർക്കാർ വിവരം അറിയിക്കുകയുണ്ടായി. ഇതോടെ മിക്ക നേതാക്കളും സർവകക്ഷി സംഘത്തിലെത്തുകയും ചെയ്തു.

അതേസമയ സർലകക്ഷി സംഘത്തെ കണ്ട ശേഷം കണ്ണന്താനത്തെ പ്രധാനമന്ത്രി വിളിച്ചുവരുത്തുകയുണ്ടായി. എന്നാൽ സർവ കക്ഷി യോഗത്തിൽ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കണ്ണന്താനത്തോട് ചോദിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള ഒരേയൊരു മന്ത്രിയായിരുന്നിട്ടും യോഗത്തിൽ പങ്കെടുക്കാതിരുന്നത് ശരിയായോ എന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സർവകക്ഷി യോഗത്തിന് ക്ഷണിക്കാതരുന്നത് ശരിയാണോ എന്നുള്ള കാര്യം ജനങ്ങൾ തീരുമാനിക്കട്ടെയെന്നാണ് കണ്ണന്താനത്തിന്റെ പക്ഷം. സംഭവത്തിൽ കേന്ദ്രം സംസ്ഥാനത്തെ അതൃപ്തി അറിയിച്ചിരുന്നു.

ഇതിന് ശേഷ വാർത്താസമ്മേളനം നടനത്തി കണ്ണന്താനം കേരളത്തിന്റെ കാര്യങ്ങളെല്ലാം താൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്ന് വ്യക്തമാക്കുകയും ചെയ്തു. കലവർഷ കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രി കിരൺ റിജിജു കേരളത്തിൽ സന്ദർശിക്കുന്നത് താൻ ആവശ്യപ്പെട്ടിട്ടാണെന്ന് കണ്ണന്താനം പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കേരളം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തുമെന്നും കണ്ണന്താനം അറിയിച്ചു. റബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്നും കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും കണ്ണന്താനം മാധ്യമങ്ങളോടു പറഞ്ഞു.

കേരളത്തിലെ ഏതു വിഷയവും ആരും പറയാതെയാണ് ഇതുവരെ ഏറ്റെടുത്തിരുന്നത്. അതിനാൽത്തന്നെ വിളിക്കാത്തതിൽ പരാതിയില്ല. ഇങ്ങനെയൊക്കെ മതിയെന്നു കേരള സർക്കാർ തീരുമാനിച്ചതായിരിക്കും. കേരളത്തിന്റെ എല്ലാ കാര്യങ്ങൾക്കും പ്രധാനമന്ത്രി തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്നിട്ടും സർവകക്ഷി സംഘത്തോടൊപ്പം എന്തു കൊണ്ട് അൽഫോൻസ് വന്നില്ല എന്നായിരുന്നു മോദി ചോദിച്ചത്. കേരളത്തിൽ നിന്ന് ആരും തന്നെ വിളിച്ചില്ലെന്നാണു മറുപടി നൽകിയതെന്നും കണ്ണന്താനം പറഞ്ഞു.

കേരളവുമായും അവിടത്തെ നേതാക്കളുമായും ഏറെ സൗഹാർദപരമായ ബന്ധമാണുള്ളത്. കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയെന്ന നിലയിൽ വിളിക്കാത്തതിൽ ഖേദമില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം നീക്കങ്ങൾ നല്ലതാണോ ചീത്തയാണോ എന്നും പറയുന്നില്ല. ഇക്കാര്യത്തിൽ ജനങ്ങൾ മറുപടി പറയട്ടെയെന്നും അൽഫോൻസ് പറഞ്ഞു. കേരളത്തിലെ മഴക്കെടുതിയുടെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ശനിയാഴ്ച സംസ്ഥാനം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യം ഞാൻ പ്രധാനമന്ത്രിയോടു പറഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്ന് എട്ടു മന്ത്രിമാർ നേരത്തേയുണ്ടായിട്ടും ഒന്നും നടന്നില്ലെന്നായിരുന്നു മറുപടി. അതു ശരിയല്ലേ? പക്ഷേ പദ്ധതി എങ്ങനെയെങ്കിലും ആരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി. ഈ സർക്കാരിന് കേന്ദ്രം ആയിരക്കണക്കിനു കോടി രൂപ നൽകിയിട്ടുണ്ട്. കേന്ദ്ര നടപടിയിൽ സന്തോഷവാനാണെന്നു മുഖ്യമന്ത്രി തന്നെ നേരത്തേ പല തവണ പറഞ്ഞിട്ടുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. എന്തായാലും കണ്ണന്താനം വാർത്താ സമ്മേളനത്തിൽ എല്ലാം 'ഞാൻ' ഇടപെട്ടു ശരിയാക്കി എന്ന വാദത്തിൽ ഉറച്ചു നിന്നതോടെ വിവിധ കോണുകളിൽ നിന്നും സൈബർ ലോകത്തു നിന്നും ചില പരിഹാസ്യങ്ങളും ഉയർന്നു.

കാലവർഷക്കെടുതി വിലയിരുത്താൻ കേരളത്തിലേക്ക് അടിയന്തിരമായി കേന്ദ്ര സംഘത്തെ അയക്കണമെന്ന് കണ്ണന്താനം ഇന്നലെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ നിവേദനം ലഭിച്ച ശേഷം നാശനഷ്ടങ്ങൾ വിശദമായി വിലയിരുത്തുമെന്നായിരുന്നു ഇതിനുള്ള രാജ്നാഥ് സിങ്ങിന്റെ മറുപടി അറിയിച്ചു. അതിനിടെ, കാലവർഷക്കെടുതി മൂലമുള്ള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിനു കേരളത്തിലേക്കു കേന്ദ്രസംഘത്തെ അയയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായിത്തന്നെ രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങളുമായി സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടതിലും കനത്ത നിരാശയാണു പിണറായി പ്രകടിപ്പിച്ചത്. റേഷൻ, റെയിൽവേ വിഷയങ്ങളിലെല്ലാം ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മോദിയുടെ പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു തവണ അനുമതി നിഷേധിച്ചതിനൊടുവിലാണു പ്രധാനമന്ത്രിയെ കാണാൻ സർവകക്ഷി സംഘത്തിന് അവസരം ലഭിച്ചത്. എന്നാൽ കേരളത്തിനു പണം നൽകിയിട്ടും നടപ്പാക്കാത്ത കേന്ദ്രപദ്ധതികളുടെ പട്ടിക മോദി കൈമാറുകയാണുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP