Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണി കയ്യേറ്റ മാഫിയ സഹായിക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ കുടുംബാഗങ്ങൾ; മന്ത്രി മണിയുടെ സഹോദരന്റെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റിനെ സമീപിക്കും; മൂന്നാറിൽ സമരം കടുപ്പിക്കാനുറച്ച് ബിജെപി

മണി കയ്യേറ്റ മാഫിയ സഹായിക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ കുടുംബാഗങ്ങൾ; മന്ത്രി മണിയുടെ സഹോദരന്റെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റിനെ സമീപിക്കും; മൂന്നാറിൽ സമരം കടുപ്പിക്കാനുറച്ച് ബിജെപി

കോട്ടയം: ഇടുക്കിയിലെ വ്യാപകമായ കയ്യേറ്റത്തിന് പിന്നിൽ മന്ത്രി എംഎം മണിയുടെ ബന്ധുക്കളാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മണിയുടെ സഹോദരന്റെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റിനെ സമീപിക്കുമെന്ന്് ബിജെപി നേതാവ് എംടി രമേശ് .

ഇതാവശ്യപ്പെട്ട്് എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് പരാതി നൽകും. എംഎം മണി എക്കാലത്തും പലവഴികളിലുടെ കയ്യേറ്റത്തെ തടയാൻ ശ്രമം നടത്തിയിട്ടുണ്ട്്. ഇവിടെ കയ്യേറ്റക്കാരെ സഹായിക്കുന്നത്് കോൺഗ്രസ്- സി.പി.എം അച്ചുതണ്ടാണ്.കയ്യേറ്റത്തെ സഹായിക്കാൻ കോൺഗ്രസിനെയും സിപിഎമ്മിനെയും മണി മാറി മാറി ഉപയോഗിച്ചു. കയ്യേറ്റ മാഫിയ സഹായിക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ കുടുംബാഗങ്ങളാണ്.

മണിയുടെ സഹോദരന്റെ അനധികൃതമായി സാമ്പത്തിക ബന്ധങ്ങൾ ഇതിനകം തന്നെ പുറത്തുവന്നുകഴിഞ്ഞു. ഇതെക്കുറിച്ച് അന്വേഷണം വേണം. ഈ കയ്യേറ്റത്തിനെതിരെ ബഹുജനസമരം ഉയരണം. കുരിശു കയ്യേറ്റത്തിന് പിന്നിലും സി.പി.എം - കോൺഗ്രസ് നേതാക്കളുടെ വ്യവസായ ബന്ധമുണ്ട്്. ഇ.എം ആഗസതിയും മണിയുടെ സഹോദരനും കയ്യേറ്റത്തെ സഹായിച്ച കുടുംബവുമായി വ്യവസായ-സാമ്പത്തിക ബന്ധം ഉണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ എം.എം മണിയെ ഭയപ്പെടുന്നുണ്ട്. അല്ലെങ്കിൽ ഭൂമി കയ്യേറ്റത്തിലും പെമ്പിള ഒരുമൈ സ്ത്രീ സമൂഹത്തെ അപമാനിച്ചതിനും മണിയെ ന്യായീകരിക്കില്ലായിരുന്നു. ശശീന്ദ്രന്റെ ്അശ്ലീല സംഭാഷണം പുറത്തുവന്നപ്പോൾ നടപടിയെടുത്ത പിണറായി വിജയൻ ഇപ്പോൾ മണിയെ ന്യായീകരിച്ചത് സംശയം ജനിപ്പിക്കുന്നതാണ്്.മണിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തെ അനുകൂലിച്ചതിലൂടെ സി.പി.എം ഭരണത്തിന്റെ സ്ത്രീ വിരുദ്ധതയാണ് പുറത്തു വന്നിരിക്കുന്നത്്.

ബിജെപിയുടെ നേതൃത്വത്തിൽ ഇടുക്കിയിലെ ഭൂരഹിതരുടെ കൂട്ടായ്മ മെയ് രണ്ടിന് അടിമാലിയിൽ സംഘടിപ്പിക്കുമെന്നും രമേശ് അറിയിച്ചു. ടിപി സെൻകുമാറിനെതിരായ നടപടിയെ നിയമസഭയിൽ ന്യായീകരിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്ത പിണറായി വിജയൻ സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ഇപ്പോൾ തെളിഞ്ഞതായും രമേശ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP