Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യനയത്തിനെതിരെ ബാറുടമകൾക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് മുസ്ലിംലീഗ് നേതാവ്; ബാറുടമകളുടെ വക്കാലത്തുമായി എത്തിയത് വി കെ ഇബ്രാഹിം കുഞ്ഞിന്റെ ബന്ധുവായ അഡ്വ. ഹാരിസ് ബീരാൻ

മദ്യനയത്തിനെതിരെ ബാറുടമകൾക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് മുസ്ലിംലീഗ് നേതാവ്; ബാറുടമകളുടെ വക്കാലത്തുമായി എത്തിയത് വി കെ ഇബ്രാഹിം കുഞ്ഞിന്റെ ബന്ധുവായ അഡ്വ. ഹാരിസ് ബീരാൻ

ന്യൂഡൽഹി: സംസ്ഥാനത്തെ ബാറുകൾ അടച്ചുപൂട്ടാൻ യുഡിഎഫ് സർക്കാർ തീരുമാനം എടുക്കുന്ന സാഹചര്യം ഉണ്ടാക്കിയത് ഘടകകക്ഷിയായ മുസ്ലിംലീഗിന്റെ കടുത്ത നിലപാടായിരുന്നു. അടച്ചബാറുകൾ തുറക്കരുതെന്നതാണ് തങ്ങളുടെ നിലപാടെന്ന് ലീഗ് ജനറൽ സെക്രട്ടറി അസന്നിഗ്ധമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, സംസ്ഥാന സർക്കാറിനെ സംബന്ധിച്ചടത്തോളും സുപ്രധാനമായ കേസിൽ ബാറുടമകൾക്ക് വേണ്ടി ഹാജരായത് മുസ്ലിംലീഗ് നേതാവാണ്.

സംസ്ഥാന സർക്കാറിന് തിരിച്ചടിയായ സുപ്രീംകോടതി വിധി സമ്പാദിച്ചതും ലീഗ് നേതാവിന്റെ കൂടി പരിശ്രമഫലമായാണ്. മുസ്ലിംലീഗിന്റെ നേതാവും അഭിഭാഷകനുമായ അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാനാണ് ബാറുടമകൾക്ക് വേണ്ടി ഹാജരായത്. കെ.എം.സി.സിയുടെ ഡൽഹി യൂണിറ്റ് പ്രസിഡന്റാണ് ഇദ്ദേഹം.

ഇക്കാര്യത്തിൽ മുസ്ലിംലീഗിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. മുതിർന്ന കേന്ദ്രമന്ത്രിയായിരുന്ന കപിൽ സിബലിനെ ബാറുടമകൾക്ക് വേണ്ടി ഹാജരാകുന്നത് കോൺഗ്രസ് തടഞ്ഞപോലെ മുസ്ലിംലീഗും ചെയ്യേണ്ടിയിരുന്നുവെന്നാണ് പല നേതാക്കളും കരുതുന്നത്. അതേസമയം, മുസ്ലിംലീഗിന്റെ ഉന്നതസമിതികളിൽ ഒന്നും ബീരാൻ അംഗമല്ലെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി എംഎ‍ൽഎ പറഞ്ഞു. അഭിഭാഷകനെന്ന നിലയിൽ അദ്ദേഹത്തിന് തന്റെ ഇഷ്ടത്തിന് പ്രവർത്തിക്കാൻ അവകാശമുണ്ടെന്നും രണ്ടത്താണി പറഞ്ഞു.

അതേസമയം പൊതു മരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ സഹോദരൻ മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ വി.കെ ബീരാന്റെ മകനാണ് ഹാരിസ്. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിനും ഹാരിസ് കോടതിയിൽ ബാറുടമകൾക്ക് വേണ്ടി ഹാജരാകുന്നകാര്യം അറിയാമായിരുന്നു എന്നാണ് കരുതുന്നത്. എന്തായാലും വിഷയം ലീഗിനുള്ളിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP