Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടി പരനാറിയെന്ന് എംവി ജയരാജൻ; കരിങ്കാലി കരുണാകരനേക്കാൾ പരനാറി: പരാമർശം വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്ന് ജയരാജൻ

ഉമ്മൻ ചാണ്ടി പരനാറിയെന്ന് എംവി ജയരാജൻ; കരിങ്കാലി കരുണാകരനേക്കാൾ പരനാറി: പരാമർശം വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്ന് ജയരാജൻ

കാഞ്ഞങ്ങാട്: പരനാറിയായ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടിയെന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജൻ. ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ കേസു വന്നാൽ എത്ര കാലം വേണമെങ്കിലും ജയിലിൽ കിടക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഉദുമ മാങ്ങാട്ട് എം.ബി.ബാലകൃഷ്ണൻ അനുസ്മരണസമ്മേളന ചടങ്ങിലാണ് എംവി ജയരാജൻ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചത്.

കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഉമ്മൻ ചാണ്ടിയെപോലെ പരനാറി വേറെ ഇല്ല. ഇതുപോലൊരു ജനവിരുദ്ധനായ മുഖ്യമന്ത്രിയും വേറെയില്ല. ജനങ്ങൾ കരിങ്കാലിയെന്നു വിളിച്ച് അധിക്ഷേപിച്ച കെ.കരുണാകരനു പോലും മാന്യതയുണ്ടായിരുന്നെന്നും എംവി ജയരാജൻ പറഞ്ഞു. ജയരാജന്റെ പരാമർശത്തെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു.

ജയരാജൻ മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആവശ്യപ്പെട്ടു. ജയരാജന്റെത് മാന്യതയുള്ളവർ ഉപയോഗിക്കാൻ മടിക്കുന്ന പ്രയോഗമാണെന്നും ജയരാജൻ തെറ്റു തിരുത്തി ജനങ്ങളോടും മുഖ്യമന്ത്രിയോടും മാപ്പു പറയണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

അതേ സമയം തന്റെ നോക്കോ വാക്കോ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നതായി ജയരാജൻ പറഞ്ഞു. കൊള്ളരുതാത്ത, അഴിമതി നിറഞ്ഞ ഭരണം ഇതിനു മുമ്പുണ്ടായിട്ടില്ലെന്നാണ് ഉദ്ദേശിച്ചത്. അഴിമതിക്കാരനായ മുഖ്യമന്ത്രിയെക്കുറിച്ചായിരുന്നു തന്റെ പരാമർശമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP