Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

തോമസ് ചാണ്ടി വിവാദത്തിൽ കുരുങ്ങി എൻസിപി പിളർപ്പിലേക്ക്; ഇടത് മുന്നണി വിടാതെ കോൺഗ്രസ് എസിലേക്ക് ചുവട് മാറ്റാൻ ഒരുങ്ങി എ കെ ശശീന്ദ്രനും കൂട്ടരും

തോമസ് ചാണ്ടി വിവാദത്തിൽ കുരുങ്ങി എൻസിപി പിളർപ്പിലേക്ക്; ഇടത് മുന്നണി വിടാതെ കോൺഗ്രസ് എസിലേക്ക് ചുവട് മാറ്റാൻ ഒരുങ്ങി എ കെ ശശീന്ദ്രനും കൂട്ടരും

കോട്ടയം: എൻസിപി പിളർപ്പിലേക്കെന്ന് സൂചന. മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എൻസിപി പിളർപ്പിലേക്കെന്ന് സൂചന. കോൺഗ്രസ് എസിൽ നിന്നും എൻസിപിയിലെത്തിയവർ ആറ് ജില്ലാ സെക്രട്ടറി മാരുടെ നേതൃത്വത്തിൽ പാർട്ടി വിടാൻ ഒരുങ്ങുന്നതായാണ് സൂചന. ഇവർ ഇടത് മുന്നണി വിടാതെ കോൺഗ്രസ് എസിലേക്ക് മാറാനാണ് ആലോചിക്കുന്നത്. ഈ മാസം ഇരുപതാം തിയതി നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിനുശേഷം പിളർപ്പിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

മുൻ മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് പാർട്ടി വിടാൻ ആലോചന നടക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, എന്നീ ജില്ലകളടക്കം സംസ്ഥാനത്തെ പകുതിയോളം പാർട്ടി ഘടകങ്ങൾ തോമസ് ചാണ്ടിയോട് കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ശരത് പവാർ, പീതാംബരൻ മാസ്റ്റർ തുടങ്ങി മുതിർന്ന നേതാക്കളുടെ പിന്തുണ തോമസ് ചാണ്ടിക്കായതിനാൽ എൻസിപിയിൽ നീതി കിട്ടില്ലെന്ന നിലപാടാണ് ചാണ്ടി വിരുദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ മാസം 20ന് നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് പാർട്ടിയുടെ ഭാവി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.

യോഗത്തിൽ നീതി പൂർവമായ നിലപാട് ഉണ്ടായില്ലെങ്കിൽ പാർട്ടി വിടാനാണ് ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത്. എൻസിപി വിടുന്നവരുടെ കോൺഗ്രസ്- എസ് പ്രവേശം സംബന്ധിച്ച് നേതാക്കളുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അഴിമതിക്കെതിരേ നിലപാട് സ്വീകരിക്കുന്നവർ തോമസ് ചാണ്ടിയെ പിന്തുണക്കുന്നത് അനുചിതമാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് പിളർപ്പ്.

വിമത പക്ഷത്തിന് നേതൃത്വം നൽകുന്നത് എ.കെ. ശശീന്ദ്രൻ എംഎൽഎ ആണെങ്കിലും ആദ്യഘട്ടത്തിൽ അദ്ദേഹത്തിന് കോൺഗ്രസ്- എസിലേക്ക് ചേക്കേറാൻ സാധ്യതയില്ല. എന്നാൽ, വൈകാതെ തന്നെ എ.കെ. ശശീന്ദ്രനും കോൺഗ്രസ്-എസിൽ എത്തുമെന്നാണ് വിമതരുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP