Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പവാറിനും പ്രഫുൽ പട്ടേലിനും പ്രിയങ്കരനായതോടെ പാർട്ടി പിടിക്കാൻ നിറഞ്ഞ ആത്മവിശ്വാസം; മന്ത്രിപദവി പോയതോടെ പാർട്ടി അദ്ധ്യക്ഷ സ്ഥാനമെങ്കിലും ഇല്ലെങ്കിൽ നാണക്കേട്; തോമസ് ചാണ്ടി എൻസിപി അദ്ധ്യക്ഷനാകാൻ ഉടുപ്പ് തയ്‌പ്പിക്കുമ്പോൾ ശക്തമായ എതിർപ്പുമായി മറുപക്ഷം; സംഘടനാതിരഞ്ഞെടുപ്പ് അട്ടിമറിച്ച് ചാണ്ടിയെ വാഴിക്കാൻ നീക്കം നടന്നാൽ വേറെ മാർഗ്ഗം നോക്കുമെന്ന് ഭീഷണി; കലാപം മുറുകിയതോടെ എൻസിപി പിളർപ്പിലേക്ക്

പവാറിനും പ്രഫുൽ പട്ടേലിനും പ്രിയങ്കരനായതോടെ പാർട്ടി പിടിക്കാൻ നിറഞ്ഞ ആത്മവിശ്വാസം; മന്ത്രിപദവി പോയതോടെ പാർട്ടി അദ്ധ്യക്ഷ സ്ഥാനമെങ്കിലും ഇല്ലെങ്കിൽ നാണക്കേട്; തോമസ് ചാണ്ടി എൻസിപി അദ്ധ്യക്ഷനാകാൻ ഉടുപ്പ് തയ്‌പ്പിക്കുമ്പോൾ ശക്തമായ എതിർപ്പുമായി മറുപക്ഷം; സംഘടനാതിരഞ്ഞെടുപ്പ് അട്ടിമറിച്ച് ചാണ്ടിയെ വാഴിക്കാൻ നീക്കം നടന്നാൽ വേറെ മാർഗ്ഗം നോക്കുമെന്ന് ഭീഷണി; കലാപം മുറുകിയതോടെ എൻസിപി പിളർപ്പിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കം മുറുകിയതോടെ എൻസിപി പിളർപ്പിലേക്ക് നീങ്ങുന്നു.ഈ മാസം 28 ന് പാർട്ടി സംസ്ഥാന സമിതി ചേരാനിരിക്കെ തോമസ് ചാണ്ടി പ്രസിഡന്റാകുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നതോടെയാണ് മറുപക്ഷം പ്രകോപിതരായത്.തോമസ് ചാണ്ടിയെ പ്രസിഡന്റാക്കാനുള്ള സമവായ നീക്കമുണ്ടായാൽ അതംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.

പാർട്ടി ഭരണഘടന പ്രകാരം താഴെത്തട്ടിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ മുൻകൈ നേടാനാകാതെ വന്നതോടെയാണ് തോമസ് ചാണ്ടി പക്ഷം സമവായമെന്ന തന്ത്രത്തിലേക്ക് നീങ്ങിയത്.പാർട്ടി തിരഞ്ഞെടുപ്പ് അതോറ്റിറ്റി ചെയർമാൻ ആലിക്കോയ, പീതാംബരൻ മാഷ്, തോമസ് ചാണ്ടി എന്നിവർ മാർച്ചിൽ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ കാണുകയും തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.തിരഞ്ഞെടുപ്പ് നടന്നാൽ തോമസ് ചാണ്ടിക്ക് മേൽക്കൈ കിട്ടില്ലെന്ന ആശങ്ക ഉയർന്നതോടെയാണ് പവാറിനെ ശരണം പ്രാപിച്ചത്.പവാറിനെ കണ്ടപ്പോൾ പ്രഫുൽ പട്ടേലുമായി കൂടി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ധാരണയായി. തുടർന്ന് പട്ടേലുമായുള്ള കൂടിക്കാഴ്ചയിൽ വർക്കിങ് കമ്മിറ്റി അംഗങ്ങൾക്ക് മാത്രമായിരുന്നു പ്രവേശനം. തോമസ് ചാണ്ടി, പീതാംബരൻ മാഷ്, എ.ക.ശശീന്ദ്രൻ എന്നിവർ പ്രഫുൽ പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയിൽ എന്തുധാരണയാണ് ഉരുത്തിരിഞ്ഞതെന്ന് വ്യക്തമല്ല. എന്നാൽ, യോഗത്തിൽ ശശീന്ദ്രൻ സമവായത്തിന് വഴങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് തോമസ് ചാണ്ടി പ്രസിഡന്റാകുമെന്ന് പ്രചരിപ്പിക്കുന്നതെന്നും പറയുന്നു.

സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി തോമസ്് ചാണ്ടിയെ അദ്ധ്യക്ഷനാക്കുന്നതിനോട് ശശീന്ദ്രനും താൽപര്യക്കുറവുണ്ടെങ്കിലും, 28 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ അദ്ദേഹം എന്തുതീരുമാനമെടുക്കുമെന്ന് വ്യക്തമല്ല. തോമസ് ചാണ്ടിയെ പ്രസിഡന്റാക്കിയാൽ, ശശീന്ദ്രൻ പക്ഷത്ത് നിന്നുള്ള നേതാവിനെ വൈസ് പ്രസിഡന്റാക്കാമെന്നും, മൂന്ന് സെക്രട്ടറിമാർ ചാണ്ടി പക്ഷക്കാരാകുമെന്നുമുള്ള തരത്തിൽ സമവായ ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം, ശശീന്ദ്രൻ അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്താൽ, മന്ത്രി പദവി ഒഴിയണമന്നാണ് ചാണ്ടി പക്ഷത്തിന്റെ ആവശ്യം.
സംസ്ഥാന സമിതി ചേരുമ്പോൾ തോമസ ്ചാണ്ടിയെ അദ്ധ്യക്ഷനാക്കാൻ തീരുമാനിക്കുകയും, ശശീന്ദ്രൻ അതിനെ തന്ത്രപൂർവം അനുകൂലിക്കുകയും ചെയ്താലും തങ്ങൾ അതംഗീകരിക്കില്ലെന്നാണ് വിമത പക്ഷത്തിന്റെ നിലപാട്.പാർട്ടിയിൽ ഭൂരിപക്ഷത്തിന്റെ വിശ്വാസമാർ്ജജിക്കാത്ത തോമസ് ചാണ്ടിയെ അദ്ധ്യക്ഷനാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, അങ്ങനെ സംഭവിച്ചാൽ തങ്ങൾ വേറെ മാർഗ്ഗം നോക്കുമെന്നുമാണ് ഇവരുടെ മുന്നറിയിപ്പ്. അതായത് ചാണ്ടിയെ അദ്ധ്യക്ഷനായി അംഗീകരിച്ചാൽ എൻസിപി പിളരും.

പാർട്ടി അധ്യക്ഷപദവി ഏറ്റെടുക്കാൻ ദേശീയ പ്രസിഡന്റ് ശരദ് പവാറും പ്രഫുൽ പട്ടേലും നിർദ്ദേശിച്ചതായാണ് തോമസ് ചാണ്ടി പ്രചരിപ്പിക്കുന്നത്. പാർട്ടിയിൽ എ.കെ. ശശീന്ദ്രൻ വിഭാഗത്തിനുള്ള ആധിപത്യത്തെ അവഗണിച്ചാണു സംസ്ഥാന അധ്യക്ഷ പദവിയിലേക്കു തോമസ് ചാണ്ടിയെ ദേശീയ നേതൃത്വം കൊണ്ടുവരുന്നത്. ദേശീയ രാഷ്ട്രീയത്തിൽ സ്വീകരിക്കാനിരിക്കുന്ന തീരുമാനങ്ങൾക്കൊപ്പം കേരളത്തിലെ പാർട്ടി നിലകൊള്ളണമെങ്കിൽ തോമസ് ചാണ്ടി തന്നെ വേണമെന്നാണു വിലയിരുത്തൽ. ടി.പി. പീതാംബരന്റെ പിന്തുണയും തോമസ് ചാണ്ടിക്കുണ്ട്. മന്ത്രി എ.കെ. ശശീന്ദ്രൻ നിർദ്ദേശിച്ചവരൊന്നും സംസ്ഥാന അധ്യക്ഷപദവിയിലേക്കു പോരെന്ന വിലയിരുത്തലും ശരദ് പവാറിനുണ്ട്.

നോമിനേഷനു പകരം സംസ്ഥാന സമിതി വിളിച്ചുകൂട്ടി തീരുമാനം എടുക്കണമെന്ന നിർദ്ദേശമാണു ദേശീയ നേതൃത്വം മുന്നോട്ടുവച്ചത്. മവായത്തിനായി സംസ്ഥാന ഭാരവാഹിസ്ഥാനങ്ങളിൽ ഭൂരിപക്ഷവും ശശീന്ദ്രൻ പക്ഷത്തിനു നൽകും.സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണശേഷമാണ് എൻസിപിയിൽ അധ്യക്ഷപദവിക്കായി തർക്കം മുറുകിയത്.താഴെത്തട്ടിൽ സംഘടനാ തിരഞ്ഞെടുപ്പു പൂർത്തിയാക്കിയിട്ടും സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള നീക്കം പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർന്നതോടെ സംസ്ഥാന സമ്മേളനം വരെ മാറ്റിവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP