Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടിക്കു മുകളിൽ പറക്കാൻ ആരെയും അനുവദിക്കില്ലെന്നു കോടിയേരി; നേതാക്കൾക്കും പ്രവർത്തകർക്കും ഭരണഘടന ഒന്നു തന്നെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

പാർട്ടിക്കു മുകളിൽ പറക്കാൻ ആരെയും അനുവദിക്കില്ലെന്നു കോടിയേരി; നേതാക്കൾക്കും പ്രവർത്തകർക്കും ഭരണഘടന ഒന്നു തന്നെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

തൃശൂർ: പാർട്ടിക്ക് മുകളിൽ പറക്കാൻ ആരെയും അനുവദിക്കില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നേതാക്കൾക്ക് ഒരു ഭരണഘടനയും പ്രവർത്തകർക്ക് മറ്റൊന്നും എന്ന പരിപാടി പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരെങ്കിലും തെറ്റു ചെയ്താൽ അതു തിരുത്താനാണ് പാർട്ടി ശ്രമിക്കുന്നത്. പാർട്ടിയുടെ അവിഭാജ്യ ഘടകമാണ് വി എസ്. അച്യുതാനന്ദനെന്നും പ്രതിപക്ഷ നേതാവായി അദ്ദേഹം തന്നെ തുടരുമെന്നും കോടിയേരി വ്യക്തമാക്കി. സഭയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആറിനു കാണാമെന്നും കോടിയേരി പറഞ്ഞു. കെ എം മാണിക്കെതിരെയുള്ള സമരത്തെ ആലപ്പുഴ സമ്മേളന പ്രശ്‌നങ്ങൾ ബാധിക്കില്ല.

ആം ആദ്മി പാർട്ടിയെ സഹായിക്കേണ്ട സ്ഥിതി സിപിഎമ്മിനില്ല. കേരളത്തിലെ ആം ആദ്മി പാർട്ടി സിപിഐ(എം) തന്നെയാണ്. ഡൽഹിയിൽ സിപിഐ(എം) മത്സരിക്കാത്ത സ്ഥലങ്ങളിൽ എ.എ.പിയെ പിന്തുണച്ചിരുന്നു. എന്നാൽ കേരളത്തിൽ എൽ.ഡി.എഫ് മത്സരിക്കാത്ത സ്ഥലമുണ്ടാകില്ല.

അഴിമതി നടത്തുന്നവരാണ് യു.ഡി.എഫ് ഭരണത്തിൽ ഉന്നതസ്ഥാനത്തിരിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു. ഇത് തന്നെയാണ് ചന്ദ്രബോസിന്റെ കൊലപാതകത്തിലും ഉണ്ടായതെന്നും അതിനാലാണ് കമ്മീഷണറെ സസ്‌പെന്റ് ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP