Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

വീട്ടിൽ അച്ഛനുള്ളപ്പോൾ വേറെ അച്ഛനെ തേടി ഗണേശൻ പോയി; അറസ്റ്റ് ഭീഷണി ഉയർത്തി തിരുവഞ്ചൂർ രാജിവയ്‌പ്പിച്ചു; മന്ത്രിസ്ഥാനം പോയതിലെ നിരാശ മാറാതെ പിള്ള

വീട്ടിൽ അച്ഛനുള്ളപ്പോൾ വേറെ അച്ഛനെ തേടി ഗണേശൻ പോയി; അറസ്റ്റ് ഭീഷണി ഉയർത്തി തിരുവഞ്ചൂർ രാജിവയ്‌പ്പിച്ചു; മന്ത്രിസ്ഥാനം പോയതിലെ നിരാശ മാറാതെ പിള്ള

തിരുവന്തപുരം: മന്ത്രിസഭാ പുനഃസംഘചന ഉടൻ നടക്കില്ലെന്ന് ഉറപ്പായതോടെ നിരാശ കൂടുകയാണ് ആർ ബാലകൃഷ്ണ പിള്ളയ്ക്ക്. അതുകൊണ്ട് തന്നെ എല്ലാം വിളിച്ചു പറയുകയാണ് കേരളാ കോൺഗ്രസ് ബിയുടെ ചെയർമാൻ. ഭീഷണിയുയർത്തി ഗണേശ് കുമാറിനെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾ ഫലം കാണുമോ എന്ന് കണ്ടറിയണം.

വീട്ടിൽ അച്ഛനുള്ളപ്പോൾ പുറത്തു നിന്നുള്ള മറ്റൊരാളെ അച്ഛാ എന്ന് വിളിക്കാൻ പോയതിന്റെ ഫലമാണ് ഗണേശന് സംഭവിച്ചതെന്നതാണ് ബാലകൃഷ്ണ പിള്ളയുടെ കണ്ടെത്തൽ. ഗണേശിന് മണ്ടത്തരം പറ്റിയതാണ്. അച്ചടക്കം ലംഘിക്കുന്ന ഒരാളെ പാർട്ടി പുറത്താക്കുന്നതും ബലമായി ഒരാളെ പുറത്താക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഗണേശിനെ ചതിച്ചതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടെന്നും കൂടുതൽ പേരുകൾ പിന്നീട് വെളിപ്പെടുത്തുമെന്നും പിള്ള പറഞ്ഞു.

രാജിവെപ്പിച്ചപ്പോൾ വീണ്ടും മന്ത്രിയാക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ, പറഞ്ഞ വാക്കുമാറ്റിക്കൊണ്ട് മന്ത്രിസ്ഥാനം തരാതിരിക്കുന്നത് വഞ്ചനയും ചതിയുമാണ്. ഈ നീക്കത്തിൽ മുഖ്യ പങ്ക് വഹിച്ചിരിക്കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്നും പിള്ള പറയുന്നു. ഗണേശ് കുമാർ മന്ത്രിസ്ഥാനം രാജിവച്ചത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഭീഷണിയെ തുടർന്നാണ്. ഗണേശിന്റെ ഭാര്യയായിരുന്ന യാമിനി തങ്കച്ചിയുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്നും മന്ത്രിസ്ഥാനം രാജിവച്ചൊഴിഞ്ഞില്ലെങ്കിൽ അറസ്റ്റുചെയ്യുമെന്നും ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ചില മന്ത്രിമാരും ഇതിന് കൂട്ടുനിന്നുവെന്നും പിള്ള കൂട്ടിച്ചർത്തു.

ഒറ്റപ്പെട്ട അവസ്ഥയിലെത്തിയപ്പോൾ ഗണേശൻ രാജിവെക്കുകയായിരുന്നു. ഒരുപാർട്ടിയുടെ മന്ത്രിയെ ഒറ്റപ്പെടുത്തി പുറത്താക്കി രാജി എഴുതി വാങ്ങിയപ്പോൾ ആ ഘടകക്ഷിയുടെ നേതാക്കളോട് ആലോചിക്കാതിരുന്നത് മാന്യതയില്ലാത്ത പ്രവർത്തിയായിപ്പോയെന്നും പിള്ള കുറ്റപ്പെടുത്തി. ഇതിനെല്ലാം മുഖ്യമന്ത്രിയും സർക്കാരും വില നൽകേണ്ടി വരുമെന്ന സൂചനയാണ് പിള്ളയുടെ വാക്കുകളിലുള്ളത്.

മന്ത്രിസഭാ പുനഃസംഘടനയിലൂടെ ഗണേശിനെ വീണ്ടും മന്ത്രിയാക്കാൻ പിള്ള നടത്തിയ നീക്കങ്ങൾ ലക്ഷ്യത്തിലെത്തുന്നില്ല. കോൺഗ്രസിലെ ഐ വിഭാഗത്തിന്റെ എതിർപ്പാണ് ഇതിന് കാരണം. മദ്യനയവും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ഉണ്ടാക്കിയ ചർച്ചകളിൽ മന്ത്രിസഭാ പുനഃസംഘടന മുങ്ങിപ്പോയി. ഏതായാലും മകൻ ഗണേശിനെ വീണ്ടും മന്ത്രിയാക്കും വരെ യു.ഡി.എഫ്. നേതൃത്വത്തിനേയും സർക്കാരിനേയും മുൾമുനയിൽ നിർത്താനാണ് ബാലകൃഷ്ണ പിള്ളയുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP