Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യനയത്തിൽ സുധീരന് മുഖ്യമന്ത്രിയുടെ മറുപടി; നയം മാറ്റിയത് പുനഃപരിശോധിക്കില്ല; ബാഹ്യസമ്മർദമില്ലെന്നും ഉമ്മൻ ചാണ്ടി; കൂളാണെന്നും പ്രതികരിക്കാനില്ലെന്നും സുധീരൻ

മദ്യനയത്തിൽ സുധീരന് മുഖ്യമന്ത്രിയുടെ മറുപടി; നയം മാറ്റിയത് പുനഃപരിശോധിക്കില്ല; ബാഹ്യസമ്മർദമില്ലെന്നും ഉമ്മൻ ചാണ്ടി; കൂളാണെന്നും പ്രതികരിക്കാനില്ലെന്നും സുധീരൻ

തിരുവനന്തപുരം: മദ്യനയത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടി. നയം മാറ്റിയത് പുനഃപരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ബാഹ്യ സമ്മർദ്ദമല്ല, സാമൂഹിക യാഥാർത്ഥ്യമാണ് മദ്യനയത്തിൽ മാറ്റം വരുത്താൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ബാഹ്യശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങുന്നു എന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആരോപിച്ചിരുന്നു. മാദ്ധ്യമങ്ങൾക്ക് അയച്ച ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മദ്യനയം നടപ്പാക്കിയപ്പോൾ ടൂറിസം മേഖലയ്ക്കും ബാർ തൊഴിലാളികൾക്കും ഉണ്ടായ പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്താണ് മാറ്റം കൊണ്ടുവന്നതെന്നു ലേഖനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുനന്മയും പ്രായോഗികതയും പരിഗണിച്ചാണ് സർക്കാർ നയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് വിശദമായ ചർച്ചയും നടത്തി. ഇത്തരം വിവാദങ്ങൾ കൊണ്ടൊന്നും സർക്കാരിനെ തളച്ചിടാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ പല നേട്ടങ്ങളും വിവാദങ്ങളുടെ വേലിയേറ്റത്തിൽ ഒലിച്ചുപോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് എംഎൽഎമാരുമായി ക്ലിഫ് ഹൗസിൽ നടന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി നിലപാട് വിശദീകരിച്ച് ലേഖനം അയച്ചത്.

മദ്യനയം യുഡിഎഫ് സർക്കാരിന്റെ നയങ്ങളുടെ തുടർച്ചയാണ്. വിശദമായ ചർച്ചയ്ക്കു ശേഷമാണ് മദ്യനയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്തത്. ഇത്തരം വിവാദങ്ങളിൽ സർക്കാരിനെ തളച്ചിടാനാകില്ല. പരിഹരിക്കപ്പെടേണ്ട ഒട്ടേറെ മറ്റ് പ്രശ്‌നങ്ങളുണ്ട്. ടൂറിസം രംഗത്തെയും ബാർ തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് മദ്യനയത്തിൽ മാറ്റം കൊണ്ടുവന്നത്. പൊതുനന്മയും പ്രായോഗികതയുമാണ് മാറ്റത്തിന് അടിസ്ഥാനമാക്കിയതെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു.

അതിനിടെ പുതിയ സാഹചര്യത്തിൽ കൂളാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കൂളാണെന്നും ഒന്നും പ്രതികരിക്കാനില്ലെന്നുമാണ് സുധീരൻ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP