Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരേഷ് ഗോപി പകരക്കാരനായതോടെ രാജേട്ടന്റെ രാജയോഗം! ഈ ആഴ്‌ച്ച തന്നെ ഗവർണറായി നിയമിതനായേക്കുമെന്ന് സൂചന; സർക്കാറിന്റെ പരിഗണനാ പട്ടികയിൽ മോദിയുടെ ഉറ്റസുഹൃത്തായ കൈലാസനാഥനും

സുരേഷ് ഗോപി പകരക്കാരനായതോടെ രാജേട്ടന്റെ രാജയോഗം!  ഈ ആഴ്‌ച്ച തന്നെ ഗവർണറായി നിയമിതനായേക്കുമെന്ന് സൂചന; സർക്കാറിന്റെ പരിഗണനാ പട്ടികയിൽ മോദിയുടെ ഉറ്റസുഹൃത്തായ കൈലാസനാഥനും

തിരുവനന്തപുരം: ഒടുവിൽ രാജേട്ടന്റെ നമ്പർ വരുന്നു! മുൻ കേന്ദ്രമന്ത്രിയും കേരളത്തിലെ ബിജെപിയുടെ എല്ലാമെല്ലാമായ ഒ രാജഗോപാലിനെ ഗവർണറായി നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. കൈലാസനാഥനെയും ഗവർണർ പദവിയിലേക്ക് കേന്ദ്രസർക്കാർ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു കൈലാസനാഥൻ.

പഞ്ചാബ്, ബിഹാർ, അസം, മേഘാലയ, ത്രിപുര, മണിപ്പൂർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലാണ് ഗവർണർ നിയമനം നടക്കാനിരിക്കുന്നത്. എഴുപത്തഞ്ചു വയസ്സിനു മുകളിലുള്ളവർ കേന്ദ്രമന്ത്രിസഭയിൽ പാടില്ലെന്ന നരേന്ദ്ര മോദിയുടെ നയമനുസരിച്ചു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹിബത്തുല്ലയെ ഗവർണർസ്ഥാനത്തേക്കു മാറ്റിയേക്കുമെന്നും സൂചനയുണ്ട്. മുതിർന്ന ബിജെപി നേതാക്കളായ വി.കെ. മൽഹോത്ര, കൈലാസ് ജോഷി, ലാൽജി ഠണ്ടൻ എന്നിവരെയും മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിയെയും ഗവർണർ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്.

മുൻപ് രണ്ട് തവണ ഗവർണർ പദവികൾ ഒഴിവു വന്നപ്പോൾ ഒ രാജഗോപാലിന്റേ പേര് ഉയർന്നുകേട്ടിരുന്നു. എന്നാൽ രണ്ട് തവണയും രാജഗോപാലിന് സ്ഥാനം ലഭിച്ചിരുന്നില്ല. ശശി തരൂരിന് തലവേദനയായി സുനന്ദ പുഷ്‌ക്കർ കേസ് നിലനിൽക്കുന്നതു കൊണ്ട് തന്നെ തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നേക്കുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. അപ്പോൾ രാജഗോപാൽ തന്നെ മത്സരിക്കണമെന്നതിനാലാണ് അദ്ദേഹത്ത് അന്ന് ഗവർണർ സ്ഥാനത്തേക്ക് പരിഗണക്കാതിരുന്നത്.

എന്നാൽ ഇപ്പോൾ ഒ രാജഗോപാലിന് പകരക്കാരനായി തിരുവനന്തപുരത്ത് സിനിമാതാരം സുരേഷ് ഗോപിയുടെ പേർ ഉയർന്നതോടെയാണ് രാജഗോപാലിനെ വീണ്ടും ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നേരത്തെ മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലും സുരേഷ് ഗോപിയാണ് തന്റെ പിൻഗാമിയെന്ന് രാജഗോപാൽ പറഞ്ഞിരുന്നു. ഇനി താൻ മത്സരരംഗത്തേക്ക് ഇല്ല. തിരുവനന്തപുരം മണ്ഡലത്തിൽ പറ്റിയ സ്ഥാനാർത്ഥി നടൻ സുരേഷ് ഗോപിയാണെന്നും രാജഗോപാൽ പറയുകയുണ്ടായി.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ ബിജെപി സ്ഥാനാർത്ഥിയായി വെള്ളിത്തിരയിലെ ആക്ഷൻഹീറോ സുരേഷ് ഗോപിയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒ രാജഗോപാൽ പതിനാലായിരത്തോളം വോട്ടിനാണ് തരൂരിനോട് തോറ്റത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ മണ്ഡലത്തിൽ ജയിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബിജെപി കേന്ദ്ര നേതൃത്വം. സുരേഷ് ഗോപിയുടെ ഗ്ലാമർ കൂടുതൽ നേട്ടമാകും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൽ സുരേഷ് ഗോപിയെ മന്ത്രിയാക്കുമെന്നും പ്രചാരണമുണ്ട്.

എൺപത്തിയഞ്ച് വയസ്സ് കഴിഞ്ഞ രാജഗോപാലിനോട് മോദിക്ക് താൽപ്പര്യമില്ല. എൽ കെ അദ്വാനിയുടെ വിശ്വസ്തനായി രാജഗോപാലിനെ മോദി പരിഗണിക്കുന്നതും വിനയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP