Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുധീരൻ തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിച്ചു; പാർട്ടിയും സർക്കാറും തമ്മിലുള്ള ഏകോപനം നഷ്ടമായി; മദ്യനയത്തിൽ കെപിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി ഉമ്മൻ ചാണ്ടി ആന്റണിയുടെ മുന്നിൽ

സുധീരൻ തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിച്ചു; പാർട്ടിയും സർക്കാറും തമ്മിലുള്ള ഏകോപനം നഷ്ടമായി; മദ്യനയത്തിൽ കെപിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി ഉമ്മൻ ചാണ്ടി ആന്റണിയുടെ മുന്നിൽ

ന്യൂഡൽഹി: ബാർ പ്രശ്‌നത്തെ ചൊല്ലി കോൺഗ്രസിൽ വി എം സുധീരനെതിരായ നീക്കം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതിർന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുമായി കൂടിക്കാഴ്‌ച്ച നടത്തി. മദ്യനയത്തിൽ സുധീരന്റെ ഇടപെടലിലുള്ള അതൃപ്തി മുഖ്യമന്ത്രി ആന്റണിയെ ധരിപ്പിച്ചതായാണ് സൂചന. സുധീരൻ തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിച്ചുവെന്നാണ് ഉമ്മൻ ചാണ്ടി പരാതിപ്പെട്ടത്. വിഷയത്തിൽ സർക്കാറും പാർട്ടിയും തമ്മിലുള്ള ഭിന്നത ബുദ്ധിമുട്ട് സൃഷ്ടിച്ചു.

മദ്യലോബിയെ അനുകൂലിച്ചുവെന്ന് ആരോപണമുണ്ടായതിൽ വിഷമമുണ്ടെന്നും ആന്റണിയെ മുഖ്യമന്ത്രി അറിയിച്ചു. തർക്കങ്ങളെല്ലാം എത്രയും പെട്ടന്ന് പരിഹരിച്ച് പാർട്ടിയും സർക്കാരും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ആന്റണി നിർദ്ദേശിച്ചു. തിരുവനന്തപുരത്തു വച്ചായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.കെ. ആന്റണിയെ കണ്ടത്. കൂടിക്കാഴ്ചയേക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP