Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഘടകകക്ഷികളെ ഇറക്കി ചെന്നിത്തലയെ വെട്ടാൻ ഉമ്മൻ ചാണ്ടി; സോണിയയെ കാണുന്ന യുഡിഎഫ് നേതാക്കളുടെ നിലപാടു നിർണായകം; നേതൃമാറ്റത്തിനു തടയിടാൻ മുഖ്യമന്ത്രിയുടെ നീക്കം; പൊളിക്കാൻ ഐ ഗ്രൂപ്പും; ആഭ്യന്തര മന്ത്രിയുടെ വിവാദ കത്തിനും മുഖ്യമന്ത്രിയുടെ മറുപടി; സർക്കാരിനെ വിലയിരുത്തേണ്ടതു ജനങ്ങൾ

ഘടകകക്ഷികളെ ഇറക്കി ചെന്നിത്തലയെ വെട്ടാൻ ഉമ്മൻ ചാണ്ടി; സോണിയയെ കാണുന്ന യുഡിഎഫ് നേതാക്കളുടെ നിലപാടു നിർണായകം; നേതൃമാറ്റത്തിനു തടയിടാൻ മുഖ്യമന്ത്രിയുടെ നീക്കം; പൊളിക്കാൻ ഐ ഗ്രൂപ്പും; ആഭ്യന്തര മന്ത്രിയുടെ വിവാദ കത്തിനും മുഖ്യമന്ത്രിയുടെ മറുപടി; സർക്കാരിനെ വിലയിരുത്തേണ്ടതു ജനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉൾപ്പാർട്ടിപ്പോരും നേതൃമാറ്റ ചർച്ചകളും അലയടിക്കുന്നതിനിടെ എതിർസ്വരങ്ങൾക്കു തടയിടാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കരുനീക്കം. കേരളത്തിലെത്തുന്ന കോൺഗ്രസ് ഉപാധ്യക്ഷ സോണിയ ഗാന്ധിക്കു മുന്നിലേക്ക് ഘടകകക്ഷി നേതാക്കളെ ഇറക്കി നേതൃമാറ്റ നീക്കം തടയാനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രിയും സ്വന്തം ഗ്രൂപ്പു നേതാക്കളും ശ്രമിക്കുന്നത്.

ദേശീയതലത്തിൽ വിവാദങ്ങൾ പുകയുമ്പോഴും സംസ്ഥാനത്തെ ഉൾപ്പാർട്ടിപ്പോര് ഹൈക്കമാൻഡിൽ ഏറെ ചർച്ചയായിരുന്നു. തുടർന്നാണ് രമേശ് ചെന്നിത്തല അയച്ച കത്തിനെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത്. സംസ്ഥാന ഭരണത്തെക്കുറിച്ചും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയെക്കുറിച്ചും രമേശ് ചെന്നിത്തലയുടെ കത്തിൽ പരാമർശിച്ചിരുന്നു.

കത്ത് കിട്ടിയെന്നും ചെന്നിത്തലയുടെ ഇമെയിലിൽ നിന്നാണു കത്തുവന്നതെന്നും ഒരു കേന്ദ്രനേതാവ് പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കത്ത് അയച്ചില്ലെന്നു നിഷേധിക്കുകയായിരുന്നു ചെന്നിത്തല. ഈ സാഹചര്യത്തിലാണ് സോണിയ കേരളത്തിൽ എത്തുന്നത്.

അതിനിടെ, രമേശ് ചെന്നിത്തലയ്ക്കു മറുപടിയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. സംസ്ഥാന സർക്കാരിനെ വിലയിരുത്തേണ്ടതു സ്വന്തമായല്ലെന്നും വിലയിരുത്തൽ നടത്തേണ്ടതു ജനങ്ങളാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സർക്കാർ കഴിഞ്ഞ നാലര വർഷത്തിനിടെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് വിലയിരുത്തേണ്ടത് ജനങ്ങളാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ ജനങ്ങൾക്കാണ് അവകാശം. ആരെങ്കിലും സ്വന്തമായി വിലയിരുത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തനിക്കെതിരെ ഹൈക്കമാൻഡിന് അയച്ചെന്ന് പറയപ്പെടുന്ന കത്തിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല തന്നെ പറഞ്ഞിട്ടുണ്ട്. ടെലിവിഷനുകളിൽ ബ്രേക്കിങ് ന്യൂസ് വന്നു എന്നു കരുതി അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന് കഴിയില്ല. കത്ത് കൈയിൽ കിട്ടിയാൽ നടപടി ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

നാഷണൽ ഹെറാൾഡ് കേസിൽ കോടതി കയറേണ്ടി വന്നതുൾപ്പെടെയുള്ള വിവാദങ്ങളിൽ നിൽക്കുമ്പോഴാണ് കേരളത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സോണിയ കേരളത്തിൽ എത്തുന്നത്. ഈ മാസം അവസാനത്തോടെയാണ് സോണിയ കേരളത്തിലെത്തുന്നത്.

യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്താൻ സോണിയ തീരുമാനിച്ചിട്ടുണ്ട്. 30ന് കോട്ടയത്ത് വച്ചായിരിക്കും കൂടിക്കാഴ്ച. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് അയച്ച കത്തിനെ കുറിച്ചുള്ള നേതാക്കളുടെ നിലപാട് സോണിയ ആരായും.

കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങളാണ് ഈ വിവാദത്തിലൂടെ പുറത്ത് വരുന്നതെന്ന നിഗമനത്തിലാണ് ഹൈക്കമാൻഡ്. ഇതിൽ കൂടുതൽ വ്യക്തത വരുത്താനും സോണിയ ശ്രമിക്കും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയസാധ്യതയെക്കുറിച്ചും സോണിയ നേതാക്കളോട് ആരായും. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും സോണിയ പരിശോധിക്കും. നേതൃമാറ്റം സംബന്ധിച്ച ചർച്ചകളും ഈ അവസരത്തിൽ ഉരുത്തിരിയും. എന്നാൽ, സൂക്ഷ്മമായ നീക്കങ്ങളിലൂടെ ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിച്ചാണ് മുഖ്യമന്ത്രി മുന്നേറുന്നതെന്നാണു സൂചന. അതേസമയം, മുഖ്യമന്ത്രിയുടെ നീക്കങ്ങൾക്കു ശക്തമായ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യം എതിർഗ്രൂപ്പിനുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP