Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യനയം മാറ്റിയതിൽ തനിക്കും തൃപ്തിയില്ലെന്ന് ഉമ്മൻ ചാണ്ടി; ഘട്ടം ഘട്ടമായി മദ്യം നിരോധിക്കും; തിരുത്തൽവരുത്തിയത് എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനെന്നും മുഖ്യമന്ത്രി

മദ്യനയം മാറ്റിയതിൽ തനിക്കും തൃപ്തിയില്ലെന്ന് ഉമ്മൻ ചാണ്ടി; ഘട്ടം ഘട്ടമായി മദ്യം നിരോധിക്കും; തിരുത്തൽവരുത്തിയത് എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനെന്നും മുഖ്യമന്ത്രി

കോഴിക്കോട്: മദ്യനയത്തിൽ തിരുത്തൽവരുത്തിയത് സാമൂഹിക താൽപര്യമനുസരിച്ച് എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുന്നതിനെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മദ്യനയം തിരുത്തിയതിനോട് തനിക്കും തൃപ്തിയില്ലെങ്കിലും ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുന്നതിനാണ് മദ്യനയം തിരുത്തിയതെന്നും ഉമ്മൻ ചാണ്ടി കോഴിക്കോട് മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കവേ വ്യക്തമാക്കി.

പ്രായോഗികത കണക്കിലെടുത്താണ് നിലവിലെ മദ്യനയത്തിൽ മാറ്റം വരുത്തുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മദ്യനയത്തിൽ തിരുത്തൽ വരുത്തിയെങ്കിലും ക്രമേണേ മദ്യനിരോധനം ഏർപ്പെടുത്തും. അതിൽ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 90 ശതമാനം കോൺഗ്രസുകാർക്കും മദ്യ നയത്തോട് യോജിപ്പില്ല. എല്ലാവരെയും ഒന്നിച്ചുകൊണ്ട് പോകണമെന്നുള്ളതിനാലാണ് ഇപ്പോൾ മദ്യനയത്തിൽ മാറ്റം വരുത്തിയത്.

ഞായറാഴ്ച ഡ്രൈ ഡേ ആക്കിയ സാഹചര്യത്തിൽ ശനിയാഴ്ച മദ്യ വിൽപന കൂടി. ഇതുകൊണ്ടാണ് തന്റെ ആശയമായിരുന്ന ഞായർ ഡ്രൈ ഡെ എന്നത് മാറ്റേണ്ടി വന്നതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർത്ത് ടി എൻ പ്രതാപൻ രംഗത്തെത്തി. താൽപര്യമില്ലെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി മദ്യനയം തിരുത്താൻ കൂട്ടുനിന്നതെന്ന് ചാനൽ ചർച്ചയിൽ പ്രതാപൻ ചോദിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP