Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൈറ്റാനിയം ഇടപാടു നടന്നത് ഇടതുസർക്കാരിന്റെ കാലത്തെന്ന് ഉമ്മൻ ചാണ്ടി; തീരുമാനമെടുത്തത് മന്ത്രിസഭയാണെന്നും മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ വാദത്തെ എതിർത്ത് തോമസ് ഐസക്

ടൈറ്റാനിയം ഇടപാടു നടന്നത് ഇടതുസർക്കാരിന്റെ കാലത്തെന്ന് ഉമ്മൻ ചാണ്ടി; തീരുമാനമെടുത്തത് മന്ത്രിസഭയാണെന്നും മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ വാദത്തെ എതിർത്ത് തോമസ് ഐസക്

തിരുവനന്തപുരം: ടൈറ്റാനിയം കേസിൽ മറുപടിയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. ഇടപാടുകൾ നടന്നത് ഇടതുസർക്കാരിന്റെ കാലത്തെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സാമ്പത്തിക ഇടപാടുകൾ നടന്നതും നഷ്ടം സംഭവിച്ചതും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഇടതുസർക്കാർ അകാരണമായി പദ്ധതി നീട്ടിക്കൊണ്ടുപോയി. മലിനീകരണ പ്ലാന്റ് സ്ഥാപിച്ചത് സ്ഥാപനം പൂട്ടാതിരിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് തീരുമാനമെടുത്തത് മന്ത്രിസഭയാണെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ കിട്ടുന്ന മുറയ്ക്ക് പ്രതികരിക്കുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ടൈറ്റാനിയം മാലിന്യ നിർമ്മാർജന പദ്ധതിയിൽ 200 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന ആരോപണത്തിൽ കേസെടുക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി നിർദ്ദേശിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, അന്നു വ്യവസായ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ്, മുൻ വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണൻ എന്നിവർ ഉൾപ്പെടെ 12 പേരാണ് പ്രതികൾ‍. ടൈറ്റാനിയം അഴിമതിക്കേസിൽ മുഖ്യമന്ത്രിയെ പ്രതിചേർത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു.

ഇടതുസർക്കാരിന്റെ കാലത്ത് ഇതുസംബന്ധിച്ച് നിയമ നടപടി എടുക്കാഞ്ഞത് തങ്ങളുടെ വീഴ്ചയാണെന്ന് മുൻ ധനകാര്യമന്ത്രിയും സിപിഐ(എം) നേതാവുമായ ഡോ. തോമസ് ഐകസ് പറഞ്ഞു. എന്നാൽ ഇടതുപക്ഷത്തിന്റെ കാലത്താണ് സാമ്പത്തിക ഇടപാട് നടന്നത് എന്ന വാദം പരിഹാസ്യമാണ്. 414 കോടി രൂപ നഷ്ടമാകാതെയിരിക്കാൻ പദ്ധതി ഉപേക്ഷിക്കുകയാണ് എൽഡിഎഫ് ചെയ്തത്. പോയ 60 കോടി പോകട്ടെ എന്നുവച്ചാണ്, ആ പദ്ധതി ഉപേക്ഷിച്ചത്. സർക്കാർ ഒഴിയുന്നതിനു തൊട്ടുമുമ്പാണ് ധൃതി വച്ച് കരാർ ഒപ്പിട്ടതും അഡ്വാൻസ് നൽകിയതും. എന്തിനാണ് അഡ്വാൻസ് നൽകിയതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP