Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോർജിനെ അയോഗ്യനാക്കൽ: സ്പീക്കർ വീണ്ടും തെളിവെടുക്കും

തിരുവനന്തപുരം: പി.സി.ജോർജിനെ അയോഗ്യനാക്കാൻ കേരള കോൺഗ്രസ് എം കത്ത് നൽകിയതുമായി ബന്ധപ്പെട്ട് സ്പീക്കർ വീണ്ടും തെളിവെടുക്കും. ഇതിനായി പ്രത്യേക അഭിഭാഷകനെ വെക്കാൻ ജോർജിനോട് സ്പീക്കർ ആവശ്യപ്പെട്ടു. വീണ്ടും തെളിവെടുപ്പ് നടക്കുന്ന സെപ്റ്റംബർ 15ന് അഡ്വ.രാംകുമാറായിരിക്കും ജോർജിനുവേണ്ടി ഹാജരാകുക. പി.സി.ജോർജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി വിപ്പ് കൂടിയായ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ് സ്പീക്കർക്ക് കത്ത് നൽകിയത്. തെളിവെടുപ്പിന് ഹാജരാകാൻ തോമസ് ഉണ്ണിയാടനോട് സ്പീക്കർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വ്യക്തിപരമായ അസൗകര്യങ്ങൾ മൂലം അദ്ദേഹം ഹാജരായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP