Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിൽ കെ എം മാണി രാജിവെക്കണമെന്ന് ആവശ്യം; മന്ത്രിയാക്കാമെന്ന് പറഞ്ഞ് മാണി പറ്റിച്ചെന്ന് പി സി ജോർജ്ജ്; ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്ന് റിപ്പോർട്ടുകൾ

കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിൽ കെ എം മാണി രാജിവെക്കണമെന്ന് ആവശ്യം; മന്ത്രിയാക്കാമെന്ന് പറഞ്ഞ് മാണി പറ്റിച്ചെന്ന് പി സി ജോർജ്ജ്; ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം: ബാർകോഴ വിവാദം നിർണ്ണായക ഘട്ടങ്ങളിലേക്ക് കടന്ന വേളയിൽ നടന്ന കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ യോഗത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയതായി റിപ്പോർട്ടുകൾ. കോഴ ആരോപണ വിധേയനായ കെ എം മാണിയുടെ രാജി ആവശ്യം വരെ ഉയർന്നെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടി സി ജോണാണ് മാണിയെയും ജോസ് കെ മാണിയെയും വിമർശിച്ച് രംഗത്തെത്തിയത്. തുടർന്ന് പി സി ജോർജ്ജു മാണിയും തമ്മിൽ വാക്കേറ്റമുണ്ടായതായും വാർത്തകൾ പുറത്തുവന്നു.

ബാർ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മാണി ഗ്രൂപ്പിന്റെ ഉന്നതാധികാര സമിയി യോഗം ചേർന്നത്. പി.സി. ജോർജ് അനുകൂലിയാണ് മാണിയുടെ രാജി ആവശ്യപ്പെട്ട ടി.എസ്. ജോൺ. ആരോപണം ഉയർന്നപ്പോൾത്തന്നെ മാണി മാറിനൽക്കേണ്ടതായിരുന്നു. മാണിക്ക് ഒറ്റയ്ക്കു മാറാൻ മടിയായിരുന്നെങ്കിൽ എല്ലാവരും മാറിനിൽക്കണമായിരുന്നുവെന്നും ടി.എസ്. ജോൺ പറഞ്ഞു. എല്ലാകാര്യങ്ങളും മാണിയും ജോസ് കെ മാണിയും കൂടി തീരുമാനിച്ചാൽ പോരെന്നും ഇതൊരു പാർട്ടിയാണ്. എന്താണ് സത്യാവസ്ഥയെന്ന് തങ്ങളെ ബോധ്യപ്പെടുത്തണമെന്നും ടി സി ജോൺ പറഞ്ഞു.

കോഴ ആരോപണവുമായി ബന്ധപ്പെട്ടു പി.സി. ജോർജ് നടത്തിയ പ്രസ്താവനകളുമായി ബന്ധപ്പെട്ടു നടന്ന ചർച്ചയ്ക്കിടെയാണ് ജോർജും മാണിയും തമ്മിൽ വാക്കേറ്റമുണ്ടായത്. താൻ രാജിവയ്ക്കണമെന്നു പറയാൻ ജോർജ് ആരെന്നു യോഗത്തിൽ മാണി ചോദിച്ചു. തന്നെ മന്ത്രിയാക്കാമെന്നു പറഞ്ഞു മാണി പറ്റിച്ചെന്ന് പി.സി. ജോർജ് പറഞ്ഞു. പാർട്ടിക്കു മൂന്നു മന്ത്രിസ്ഥാനം ഉണ്ടാകുമെന്നു മാണി പറഞ്ഞിരുന്നെന്നും ജോർജ് യോഗത്തിൽ പറഞ്ഞു. ജോസഫ് ഗ്രൂപ്പ് നേതാക്കൾ യോഗത്തിൽ മൗനം അവലംബിച്ചെന്നും സൂചന.

എന്നാൽ പിന്നീട് മലക്കം മറിഞ്ഞ പി.സി.ജോർജ്ജ് മാണിയെ രാജി വയ്ക്കാൻ അനുവദിക്കില്ലെന്നാണ് പറഞ്ഞു. മുമ്പ് പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മാദ്ധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് പറഞ്ഞു പോയതാണെന്നും അദ്ദേഹം പറഞ്ഞു. അത് ആരെയും വേദനിപ്പിക്കാനോ ഗൂഢഉദ്ദേശത്തിലോ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം യോഗത്തിൽ വാക്കേറ്റമുണ്ടായെന്ന വാർത്തകൾ നിഷേധിക്കാതെയായിരുന്നു ജോർജ്ജ് ഇന്ന് മാദ്ധ്യമങ്ങളിൽ പ്രതികരിച്ചത്. യോഗത്തിൽ വാക്കേറ്റം നടന്നുവെന്ന് ശരിവെക്കുന്ന വിധത്തിലായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP