Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പി.സി.ജോർജിന്റെ അഴിമതി വിരുദ്ധ സംഘടനയ്ക്ക് ഔദ്യോഗിക തുടക്കം; 48 മണിക്കൂറുകൊണ്ട് മദ്യം നിരോധിച്ച സർക്കാർ 48 ദിവസം കൊണ്ട് പട്ടയം നൽകിയില്ലെങ്കിൽ മന്ത്രിമാരുടെ അഴിമതിക്കഥകൾ വെളിപ്പെടുത്തുമെന്ന് ഭീഷണി

പി.സി.ജോർജിന്റെ അഴിമതി വിരുദ്ധ സംഘടനയ്ക്ക് ഔദ്യോഗിക തുടക്കം; 48 മണിക്കൂറുകൊണ്ട് മദ്യം നിരോധിച്ച സർക്കാർ 48 ദിവസം കൊണ്ട് പട്ടയം നൽകിയില്ലെങ്കിൽ മന്ത്രിമാരുടെ അഴിമതിക്കഥകൾ വെളിപ്പെടുത്തുമെന്ന് ഭീഷണി

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി.ജോർജിനെക്കൊണ്ടുള്ള പൊല്ലാപ്പുകൾ സർക്കാരിന് ഉടനൊന്നും തീരാൻ പോകുന്നില്ല. 48 മണിക്കൂർ കൊണ്ട് പുതിയ മദ്യനയം പ്രഖ്യാപിച്ച സർക്കാർ, 48 ദിവസത്തിനള്ളിൽ മലയോര കർഷകർക്ക് പട്ടയം നൽകിയില്ലെങ്കിൽ, മന്ത്രിമാരുടെ അഴിമതിക്കഥകൾ വെളിപ്പെടുത്തുമെന്ന ഭീഷണിയുമായി ജോർജ് രംഗത്തെത്തി. തന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ മുന്നണിയുടെ ആലോചനാ യോഗത്തിലാണ് ജോർജ് സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.

ഘട്ടം ഘട്ടമായി മാത്രം നടപ്പാക്കേണ്ട മദ്യനിരോധനം ഒറ്റയടിക്ക് നടത്തിയത് രാഷ്ട്രീയത്തിൽ ചിലർക്ക് പിടിച്ചുനിൽക്കാനും മേൽക്കോയ്മ നേടാനുമാണ്. അത്രയും വേഗത്തിൽ കാര്യങ്ങൾ നടപ്പിലാക്കുന്ന സർക്കാർ മലയോര കർഷകരുടെ പട്ടയ പ്രശ്‌നത്തിൽ മെല്ലെപ്പോക്കാണെന്നാണ് ജോർജിന്റെ അഭിപ്രായം. 1977 മുതൽ പട്ടയം നൽകാമെന്ന് പറയുന്നതല്ലാതെ നടപടികൾ ഉണ്ടാകുന്നില്ല.

പഞ്ചായത്തുകൾ മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ തന്റെ അഴിമതി വിരുദ്ധ സംഘടനയുടെ പ്രവർത്തകരുടെ നിരീക്ഷണത്തിലായിരിക്കും പ്രവർത്തിക്കുകയെന്ന് ജോർജ് വ്യക്തമാക്കി. അതിനു തുടക്കമെന്നോണം നിരീക്ഷണത്തിലുള്ള ഓഫീസുകൾക്ക് മുന്നിൽ സ്റ്റിക്കർ പ്രദർശിപ്പിക്കും. അഴിമതി ബോധ്യപ്പെട്ടാൽ നോട്ടീസ് അടിച്ച് അത് പരസ്യപ്പെടുത്തും. എന്നിട്ടും അവസാനിച്ചില്ലെങ്കിൽ നിയമപരമായി നേരിടും.. അഴിമതിക്കാരെ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കാൻ അനുവദിക്കില്ല. യു.ഡി.എഫെന്നോ എൽ.ഡി.എഫെന്നോ ബിജെപിയെന്നോ നോക്കാതെ ഇത്തരം സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിക്കുമെന്നും ജോർജ് വ്യക്തമാക്കി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരനും പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP