Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് രക്ഷപ്പെടണമെങ്കിൽ ഉമ്മൻ ചാണ്ടിയെ പുറത്താക്കണം; അഴിമതി വകുപ്പിന്റെ തലവനാണ് മുഖ്യമന്ത്രി; ജോസ് കെ മാണിക്കെതിരെയും പി സി ജോർജിന്റെ അഴിമതി ആരോപണം

യുഡിഎഫ് രക്ഷപ്പെടണമെങ്കിൽ ഉമ്മൻ ചാണ്ടിയെ പുറത്താക്കണം; അഴിമതി വകുപ്പിന്റെ തലവനാണ് മുഖ്യമന്ത്രി; ജോസ് കെ മാണിക്കെതിരെയും പി സി ജോർജിന്റെ അഴിമതി ആരോപണം

കോഴിക്കോട്: യുഡിഎഫ് രക്ഷപ്പെടണമെങ്കിൽ ഉമ്മൻ ചാണ്ടിയെ പുറത്താക്കി കൊള്ളാവുന്നവരെ കൊണ്ടുവരണമെന്ന് മുൻ ചീഫ് വിപ്പ് പി സി ജോർജ്. ഉമ്മൻ ചാണ്ടിയെ പുറത്താക്കി കൊള്ളാവുന്നവരെ ഭരിക്കാൻ കൊണ്ടുവരണം. അഴിമതി വകുപ്പിന്റെ തലവനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നും ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനസമ്പർക്കത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പ് പരിപാടി ഉമ്മൻ ചാണ്ടി അവസാനിപ്പിക്കണം. കേരള കോൺഗ്രസിന്റെ പ്രസക്തി കഴിഞ്ഞുവെന്നും ജോർജ് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പ്രതിച്ഛായ നഷ്ടപ്പെട്ടു. ഉമ്മൻ ചാണ്ടിയെ മാറ്റി കൊള്ളാവുന്നവരെ കൊണ്ടുവരാൻ കോൺഗ്രസ് തയാറാകണം. ഉമ്മൻ ചാണ്ടി സ്വയം ഹൈക്കമാൻഡ് ആണെന്നു കരുതുകയാണ്.

ജനസമ്പർക്കം എന്നത് തട്ടിപ്പ് പരിപാടിയാണ്. ഇത് അവസാനിപ്പിക്കണം. ഖജനാവിലെ പണം രാജാവിനെ പോലെ എടുത്ത് നൽകാൻ ഉമ്മൻ ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്നും പി സി ജോർജ് ചോദിച്ചു. തന്നെ മുഖം കാണിക്കാനത്തെുന്നവർക്ക് രാജാവ് പണം നൽകുന്നത്‌പോലെയാണ് ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി സഹായം നൽകുന്നത്. എല്ലാ അഴിമതികളിലും മുഖ്യമന്ത്രിക്ക് പരോക്ഷ പങ്കുണ്ടെന്നും പി.സി ജോർജ് പറഞ്ഞു.

ജോസ് കെ. മാണിക്കെതിരെയും പി.സി. ജോർജ് അഴിമതി ആരോണപണമുന്നയിച്ചു. സമൂഹ വിവാഹത്തിന്റെ പേരിൽ ജോസ് കെ. മാണി കോടികൾ വെട്ടിച്ചു. കേരള കോൺഗ്രസിന്റെ അമ്പതാം വാർഷികം മകനെ വാഴിക്കാനുള്ള വേദിയാക്കി മാണി മാറ്റിയെന്നും ജോർജ് പറഞ്ഞു.

അഴിമതി വിരുദ്ധ സമരത്തിന് പിന്തുണ തേടി കാന്തപുരം അബൂബക്കർ മുസ്ലിയാർ, എസ്.ഡി.പി.ഐ നേതാവ് നാസറുദ്ദീൻ എളമരം എന്നിവരുമായി പി.സി ജോർജ് ചർച്ച നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP