Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താടിയും മുടിയും നീട്ടി സഞ്ചിയും തൂക്കി നടക്കുന്ന കപട പരിസ്ഥിതിവാദികളാണ് നാട്ടിലുള്ളതെന്ന് പി സി ജോർജ്; ഗാഡ്ഗിൽ റിപ്പോർട്ട് പരിഗണിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് സ്വാഗതാർഹമെന്നും ചീഫ് വിപ്പ്

താടിയും മുടിയും നീട്ടി സഞ്ചിയും തൂക്കി നടക്കുന്ന കപട പരിസ്ഥിതിവാദികളാണ് നാട്ടിലുള്ളതെന്ന് പി സി ജോർജ്; ഗാഡ്ഗിൽ റിപ്പോർട്ട് പരിഗണിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് സ്വാഗതാർഹമെന്നും ചീഫ് വിപ്പ്

കൊച്ചി: താടിയും നീട്ടി സഞ്ചിയും തൂക്കി പല്ലുതേക്കാതെ നടക്കുന്ന കപട പരിസ്ഥിതി വാദികൾ കേരളത്തിലുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോർജ്. പരിസ്ഥിതിയെ വച്ചാണ് ഇവർ കഞ്ഞി കുടിക്കുന്നതെന്നും കേരള കോൺഗ്രസ് നേതാവ് പറഞ്ഞു.

പല്ലുതേക്കാത്ത ഇവരെല്ലാം വൻ സമ്പന്നരാണ്. ഇവരുടെയൊക്കെ കാലുവെട്ടുന്ന കാലം അധികം താമസിയാതെ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ട് അറിയാതെ, കർഷകന്റെ വേദനയറിയാതെ, മണ്ണിൽ പണിയെടുക്കുന്നവന്റെ വേദനയറിയാതെ ഇവരെല്ലാം പ്രസ്താവന കൊണ്ടാണ് ജീവിക്കുന്നത്.

പ്രസ്താവനയും കാർബൺ ക്രെഡിറ്റ് ഫണ്ടിന്റെ വിഹിതവും കൊണ്ട് കഞ്ഞികുടിക്കുന്ന കുറെ പേരാണ് തന്റെ പരാമർശത്തെ എതിർക്കുന്നത്. അല്ലാതെ മനസാക്ഷിയുള്ളവരാരും പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട തന്റെ പരാമർശത്തെ എതിർക്കില്ല.

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ റിപ്പോർട്ട് പരിഗണിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് സ്വാഗതാർഹമാണെന്നും പി സി ജോർജ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP