Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എന്തിന് ഡൽഹിയിൽ യോഗം വിളിച്ചു? ഉമ്മൻ ചാണ്ടിക്ക് എന്താ കൊമ്പുണ്ടോ എന്നു ചോദിച്ച് പി ജെ കുര്യൻ; കൊമ്പുണ്ടെന്ന് പറഞ്ഞ് തിരിച്ചടിച്ച് എ ഗ്രൂപ്പ്; സാധാരണ പ്രവർത്തകരുടെ നേതാവാണ് ചാണ്ടിയെന്നും ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്നും പറഞ്ഞ് മറുപടി നൽകിയത് പി സി വിഷ്ണുനാഥ്; രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് വീഴ്‌ച്ചയെന്നും, തീരുമാനമെടുത്തത് ഹൃദയവേദനയോടെയെന്നും പറഞ്ഞ് സിംപതി തേടി ചെന്നിത്തല: രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തർക്കം മൂത്തത് ഇങ്ങനെ

എന്തിന് ഡൽഹിയിൽ യോഗം വിളിച്ചു? ഉമ്മൻ ചാണ്ടിക്ക് എന്താ കൊമ്പുണ്ടോ എന്നു ചോദിച്ച് പി ജെ കുര്യൻ; കൊമ്പുണ്ടെന്ന് പറഞ്ഞ് തിരിച്ചടിച്ച് എ ഗ്രൂപ്പ്; സാധാരണ പ്രവർത്തകരുടെ നേതാവാണ് ചാണ്ടിയെന്നും ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്നും പറഞ്ഞ് മറുപടി നൽകിയത് പി സി വിഷ്ണുനാഥ്; രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് വീഴ്‌ച്ചയെന്നും, തീരുമാനമെടുത്തത് ഹൃദയവേദനയോടെയെന്നും പറഞ്ഞ് സിംപതി തേടി ചെന്നിത്തല: രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തർക്കം മൂത്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടു നൽകിയതിന തുടർന്നു കോൺഗ്രസിലുണ്ടായ കലാപം ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും പ്രതിഫലിച്ചു. നേതാക്കൾ ചേരിതിരിഞ്ഞ് കുറ്റപ്പെടുത്തൽ നടത്തുകയായിരുന്നു യോഗത്തിൽ. ഉമ്മൻ ചാണ്ടി പങ്കെടുക്കാത്ത യോഗത്തിൽ അദ്ദേഹത്തെ പ്രതിരോധിക്കാൻ എ ഗ്രൂപ്പിന് വേണ്ടി പി സി വിഷ്ണുനാഥും ബെന്നി ബെഹനാനും രംഗത്തെത്തിയിരുന്നു. പി ജെ കുര്യനും പി സി ചാക്കോയും ചാണ്ടിയെ ഉന്നമിട്ട് രംഗത്തിറങ്ങിയപ്പോഴാണ് എ ഗ്രൂപ്പ് പ്രതിരോധം തീർത്തത്. അതേസമയം താൻ കടുത്ത മനോവേദനയോടെയാണ് ഈ തീരുമാനത്തിന് കൂട്ടു നിന്നതെന്ന് പറഞ്ഞ് സിംപതി തേടാനുള്ള ശ്രമത്തിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തനിക്ക് ലഭിക്കേണ്ടിയിരുന്ന രാജ്യസഭാ സീറ്റ് അട്ടിമറിക്കുന്നതിൽ പങ്കുവഹിച്ചത് ചാണ്ടിയാണെന്ന കടുത്ത ആക്ഷേപം ഉയർത്തിയ പി ജെ കുര്യൻ ചാണ്ടിയെ ലക്ഷ്യമിട്ടു തന്നെയാണ് യോഗത്തിന് എത്തിയത്. ചാണ്ടിയെ ആക്രമിച്ച കുര്യൻ സീറ്റ് തർക്കം പാർട്ടി അന്വേഷിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കേരള കോൺഗ്രസിന് സീറ്റ് നൽകിയതിൽ ഗൂഢാലോചനയുണ്ട്. എഐസിസി അന്വേഷിക്കണം. തെളിവുനൽകാമെന്നും കുര്യൻ രാഷ്ട്രീയ കാര്യസമിതിയിൽ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിക്ക് കൊമ്പുണ്ടോ എന്നു ചോദിച്ചാണ കുര്യൻ വിമർശനം ഉന്നയിച്ചത്. ഡൽഹിയിൽ ചർച്ചയ്ക്ക് ഉമ്മൻ ചാണ്ടിയെ എന്തിനാണ് വിളിച്ചതെന്നും എഐസിസി ജന.സെക്രട്ടറി എന്ന നിലയ്‌ക്കെങ്കിൽ വിളിക്കേണ്ടത് വേണുഗോപാലിനെയെന്നും പി.ജെ കുര്യൻ പറഞ്ഞു. അതേസമയം ചാണ്ടിക്ക് കൊമ്പുണ്ട് എന്ന മറുപടിയാണ് പി സി വിഷ്ണുനാഥ് നൽകിയത്. വിഷ്ണുവിനൊപ്പം ബെന്നി ബെഹനാനും തന്റെ നിലപാട് വ്യക്തമാക്കി. ഉമ്മൻ ചാണ്ടി വഴിയിൽ കൊട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹ്നാൻ പറഞ്ഞു. ഉമ്മൻ ചാണ്ടി പാർട്ടിയെ വളർത്തിയ നേതാവാണെന്ന് ഓർക്കണമെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. അതേസമയം ഉമ്മൻ ചാണ്ടിയെ ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും. അദ്ദേഹം സാധാരണക്കാർക്കൊപ്പം നിൽക്കുന്ന നേതാവാണെന്നും വിഷ്ണനാഥ് വ്യക്തമാക്കി.

അതേസമയം കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മൂന്നംഗ കോക്കസാണെന്ന് കെ.വി.തോമസും ഷാനിമോൾ ഉസ്മാനും പി.ജെ കുര്യനും ആരോപിച്ചു. പാലായിൽ യുഡിഎഫ് നേതാക്കൾ കെ.എം.മാണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മുൻപ് തന്നെ രാജ്യസഭ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായിരുന്നുവെന്ന് പി.ജെ.കുര്യൻ ആരോപിച്ചു. അതേസമയം രാജ്യസഭാ സീറ്റു നൽ്കിയതിൽ വീഴ്‌ച്ച വന്നുവെന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. സീറ്റു വിട്ടുനൽകാനുള്ള തീരുമാനം ഹൃദയവേദനയോടെയാണ് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇനി നിർണ്ണായക തീരുമാനം എടുക്കുമ്പോൾ രാഷ്ട്രീയകാര്യ സമിതി ചർച്ചചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത പി സി ചാക്കോയും ഉമ്മൻ ചാണ്ടിയെ വിമർശിച്ചു കൊണ്ടാണ് രംഗത്തെത്തിയത്.

അതേസമയം ഉമ്മൻ ചാണ്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. താൻ കൂടി പങ്കെടുക്കണമെങ്കിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ നീട്ടിവെക്കുന്നത് പ്രശ്‌നമാകുമെന്നതിനാലാണ് ഇന്ന് തന്നെ യോഗം ചേരുന്നതെന്നുമാണ് നേരത്തെ അദ്ദേഹം പറഞ്ഞത്. രാജ്യസഭാ സീറ്റ് കൈമാറാൻ തീരുമാനിച്ചത് മൂന്നുപേരും ചേർന്നെന്നും ചോദ്യങ്ങൾക്ക് മറുപടിപറയാൻ കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും ഉണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

അതേസമയം വിവാദത്തിന് അന്ത്യമുണ്ടാകാത്ത വിധത്തിലേക്ക് നീങ്ങിയതോടെ കോൺഗ്രസിൽ വെടിനിർത്തൽ തീരുമാനവും കൈക്കൊണ്ടു. പാർട്ടിയെ അപമാനിക്കുന്ന രീതിയിൽ വിമർശിച്ചാൽ നടപടിയെടുക്കുമെന്നും പറയാനുള്ളത് പാർട്ടി ഫോറത്തിൽ പറയണമെന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിർദ്ദേശിച്ചു. കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ നിർദ്ദേശം. സമൂഹമാധ്യമങ്ങളിലൂടെയും വിമർശനം വേണ്ടെന്ന് രാഷ്ട്രീയകാര്യസമിതി ആരോപിച്ചു. യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിന് കോൺഗ്രസിലെ യുവനേതാക്കളുടെയും മറ്റ് നേതാക്കളുടെയും ഭാഗത്ത് നിന്ന് വലിയ വിമർശനം ഉയർന്നിരുന്നു. വി.ടി ബലറാം, അനിൽ അക്കര തുടങ്ങിയവർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് എം എം ഹസൻ മുൻകരുതൽ നടപടി സ്വീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP