Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവല്ലയിൽ തർക്കങ്ങൾ അവസാനിച്ചെന്നു പി ജെ കുര്യൻ; മാണി നൽകിയ വിശദീകരണത്തിൽ തൃപ്തി; ജോസഫ് എം പുതുശേരിയെ വിജയിപ്പിക്കുമെന്നും പ്രഖ്യാപനം

തിരുവല്ലയിൽ തർക്കങ്ങൾ അവസാനിച്ചെന്നു പി ജെ കുര്യൻ; മാണി നൽകിയ വിശദീകരണത്തിൽ തൃപ്തി; ജോസഫ് എം പുതുശേരിയെ വിജയിപ്പിക്കുമെന്നും പ്രഖ്യാപനം

തിരുവല്ല: കേരള കോൺഗ്രസ് എം നേതാവു കെ എം മാണിയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ നയം മാറ്റി പി ജെ കുര്യൻ. പ്രശ്‌നങ്ങളൊക്കെ അവസാനിച്ചെന്നും തിരുവല്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് എം പുതുശേരിയെ വിജയിപ്പിക്കാൻ പ്രവർത്തിക്കുമെന്നും കുര്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതുശേരിക്കെതിരെ കടുത്ത വിമർശനമാണു കഴിഞ്ഞ ദിവസങ്ങളിൽ കുര്യൻ ഉയർത്തിയത്. തിരുവല്ലയിൽ കഴിഞ്ഞ തവണ മത്സരിച്ച കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റായ വിക്ടറിനെ പുതുശേരി കാലുവാരി തോൽപ്പിച്ചുവെന്നായിരുന്നു ഉയർന്ന ആരോപണം. ഇത്തരമൊരു ആരോപണം കേട്ടയാളെ ഇത്തവണ മത്സരിപ്പിക്കരുതെന്നു കുര്യൻ ആവശ്യപ്പെട്ടിരുന്നു. പുതുശേരിയെ മാറ്റണമെന്ന് കുര്യൻ കെപിസിസി അധ്യക്ഷൻ വി എം. സുധീരനെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു.

പുതുശേരിയെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച് തനിക്കുള്ള അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്ന് ഇന്നു മാദ്ധ്യമങ്ങളോടു കുര്യൻ പറഞ്ഞു. എന്നാൽ അത് എതിർപ്പായിരുന്നില്ല. മാണിയുടെ വിശദീകരണത്തെ തുടർന്ന് അഭിപ്രായം താൻ മാറ്റിയെന്നും കുര്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാണിയുടെ വിശദീകരണം തൃപ്തികരമാണ്. ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ഇപ്പോൾ മാറിയെന്നായിരുന്നു കുര്യന്റെ വിശദീകരണം. കുര്യനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്ന് കെ എം മാണിയും പറഞ്ഞു. അതേസമയം, തിരുവല്ലയിൽ കേരളാ കോൺഗ്രസ് (എം) നേതാവായ രാജു പുളിംപള്ളി പുതുശേരിക്കെതിരെ വിമതനായി മൽസരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP