Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാഭ്യാസമന്ത്രി വെറും പൊട്ടൻ; പ്രഗൽഭരായവർ ഇരുന്ന കസേരയിൽ ഇരിക്കുന്ന അബ്ദുറബ്ബ് നിയമസഭയിൽ ബില്ല് അതരിപ്പിക്കുമ്പോൾ പോലും ഒരു വാക്കും പറയാറില്ല: വിമർശനവുമായി പി ജയരാജൻ

വിദ്യാഭ്യാസമന്ത്രി വെറും പൊട്ടൻ; പ്രഗൽഭരായവർ ഇരുന്ന കസേരയിൽ ഇരിക്കുന്ന അബ്ദുറബ്ബ് നിയമസഭയിൽ ബില്ല് അതരിപ്പിക്കുമ്പോൾ പോലും ഒരു വാക്കും പറയാറില്ല: വിമർശനവുമായി പി ജയരാജൻ

കണ്ണൂർ: വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ രംഗത്തെത്തി. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബ്ബ് വെറും പൊട്ടനാണെന്ന പറഞ്ഞാണ് ജയരാജൻ അധിക്ഷേപിച്ചത്. കെഎസ്ടിഎയുടെ ഡിഡിഇ ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രഗൽഭരായ ഒരുപാടു പേർ ഇരുന്നിട്ടുള്ള വിദ്യാഭ്യാസമന്ത്രിക്കസേരയിൽ ഇപ്പോൾ ഇരിക്കുന്നതൊരു പൊട്ടനാണ്. ഒരു പൊട്ടന്മന്ത്രി. നിയമസഭയിൽ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ഒരു ബില്ല് അവതരിപ്പിക്കുമ്പോൾ അതിനെക്കുറിച്ചു രണ്ടു വാക്കു സംസാരിക്കാൻ പോലും അറിയാത്ത മന്ത്രി. കേരളത്തിൽ വിദ്യാഭ്യാസ വകുപ്പു കൈകാര്യം ചെയ്യുന്നതു ദേശീയ വീക്ഷണമുള്ള പാർട്ടിയല്ല എന്നതും ഗൗരവത്തോടെ കാണേണ്ടതുണ്ട്. വിദ്യാഭ്യാസമന്ത്രിയുടെ പാർട്ടിക്കു സാമുദായികവും രാഷ്ട്രീയവുമായ താൽപര്യങ്ങൾ മാത്രമാണുള്ളതെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP