Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടിയേരിക്കു പിന്തുണയുമായി വീണ്ടും പി ജയരാജൻ

കണ്ണൂർ: വിവാദ പരാമർശത്തിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പിന്തുണയുമായി വീണ്ടും കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജൻ രംഗത്ത്. കോടിയേരി പറഞ്ഞത് ഉള്ളതു തന്നെയാണെന്നു ജയരാജൻ പറഞ്ഞു.

പാടത്തു പണിയെടുത്താൽ വരമ്പത്തു കൂലി കിട്ടും. മിന്നലാക്രമണം നടത്തിയാൽ ജനം പ്രതികരിക്കുമെന്നു പണ്ടേ തെളിയിച്ചിട്ടുണ്ട്. 1979 തലശ്ശേരി ബീഡിക്കമ്പനിക്കു നേരെ ബോംബെറിഞ്ഞു മിന്നലാക്രമണം നടത്തിയവരെ ജനം കല്ലു കൊണ്ടു നേരിട്ടിട്ടുണ്ട്. അന്ന് ആർഎസ്എസുകാരൻ മരിച്ചു വീണത് ഓർക്കാൻ അവർക്കു മടിയുണ്ടാകും. അന്നു വരമ്പത്തു കൂലി കൊടുത്തതു പാർട്ടി തീരുമാനിച്ചിട്ടല്ല. ജനങ്ങൾ സംഘടിച്ചതാണ്. ഇതാണു വരമ്പത്തു കൂലി എന്നു പറയുന്നത്. പൊലീസ് പക്ഷപാതപരമായി പെരുമാറി എന്നു തോന്നിയിട്ടില്ല. യഥാർഥ പ്രതികളെ തന്നെയാണു സിപിഐ(എം) പ്രവർത്തകൻ സി.വി. ധനരാജിന്റെ വധക്കേസിൽ പിടികൂടിയിട്ടുള്ളതെന്നും പി. ജയരാജൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP