Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ഒരു ചടങ്ങിലും നിലവിളക്ക് കൊളുത്താൻ തന്നെ കിട്ടില്ല; താൻ സഞ്ചരിക്കുന്നത് മുൻഗാമികൾ കാണിച്ച വഴിയിലൂടെ: നിലവിളക്ക് വിവാദത്തിൽ നിലപാടിൽ ഉറച്ച് മന്ത്രി പി കെ അബ്ദുറബ്ബ്; പാക്കിസ്ഥാനിലേക്കു വിമാനടിക്കറ്റ് എടുത്തു നൽകാമെന്നു യുവമോർച്ച

ഇനി ഒരു ചടങ്ങിലും നിലവിളക്ക് കൊളുത്താൻ തന്നെ കിട്ടില്ല; താൻ സഞ്ചരിക്കുന്നത് മുൻഗാമികൾ കാണിച്ച വഴിയിലൂടെ: നിലവിളക്ക് വിവാദത്തിൽ നിലപാടിൽ ഉറച്ച് മന്ത്രി പി കെ അബ്ദുറബ്ബ്; പാക്കിസ്ഥാനിലേക്കു വിമാനടിക്കറ്റ് എടുത്തു നൽകാമെന്നു യുവമോർച്ച

മലപ്പുറം: നിലവിളക്ക് കൊളത്തൽ വിവാദത്തിൽ തന്റെ മുൻനിലപാടിൽ ഉറച്ച് വിദ്യാഭ്യാസ മന്ത്രിയും ലീഗ് നേതാവുമായ പി കെ അബ്ദുറബ്ബ്. നിലവിളക്ക് കത്തിച്ച് ഒരു ചടങ്ങും ഉദ്ഘാടനം ചെയ്യില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മുൻഗാമികളായ ലീഗ് നേതാക്കന്മാർ ആരും തന്നെ നിലവിളക്ക് കത്തിച്ചിരുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. നിലവിളക്ക് കത്തിക്കുന്ന കാര്യത്തിൽ മുൻഗാമികൾ കാണിച്ച വഴികളിലൂടെയാണ് താനും സഞ്ചരിക്കുന്നത്. ഇതു സംബന്ധിച്ച വിവാദത്തിൽ താൻ ഒറ്റപ്പെട്ടിട്ടില്ലെന്നും തനിക്ക് യാതൊരു വിഷമവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

മുൻഗാമികളായ സിഎച്ച് മുഹമ്മദ് കോയ, ഇസ്ഹാക്ക് കുരിക്കൾ എന്നിവർ അടക്കമുള്ള നേതാക്കൾ നിലവിളക്ക് കത്തിച്ചിരുന്നില്ല. ആ പാരമ്പര്യമാണ് താനും പിന്തുടരുന്നതെന്നണ് മന്ത്രി വിശദീകരിച്ചത്. നേരത്തെ നിലവിളക്ക് കത്തിക്കില്ലെന്ന പാർട്ടി നിലപാടാണെന്ന് മുസ്‌ളീംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.ടി. മുഹമ്മദ് ബഷീർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇ.ടിയുടെ നിലപാടിനെ മന്ത്രി എം.കെ.മുനീനും കെ എം ഷാജിയും തള്ളിയിരുന്നു. നിലവിളക്ക് കൊളുത്തുന്നതും കൊളുത്താതിരിക്കുന്നതും വ്യക്തിപരമായ കാര്യമാണെന്നും ഇക്കാര്യത്തിൽ ലീഗ് ഔദ്യോഗികമായി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നുമായിരുന്നു മുനീറിന്റെ പ്രസ്താവന.

നേരത്തെ നിലവിളക്ക് കൊളുത്തുമെന്ന വിധത്തിൽ അഭിപ്രായം രേഖപ്പെടുത്തിയ കെ എം ഷാജിയെയും എംകെ മുനീറിലെയും സമസ്ത മുഖപത്രമായ സുപ്രഭാതം വിമർശിച്ചിരുന്നു. സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് എഴുതിയ ലേഖനത്തിൽ നിലവിളക്ക് കൊളുത്താൻ താൽപ്പര്യം പ്രകടിപ്പിച്ച നേതാക്കൾ മുസ്ലിം വിരുദ്ധരെന്നാണ് വിമർശിച്ചത്. മുനീറിന്റെയും ഷാജിയുടെയും കപട മതേതര നിലപാടാണെന്നും വിമർശനം ഉയർന്നിരുന്നു.

മുസ്ലിംങ്ങളെ ഉപദ്രവിച്ച് കപട മതേതരവാദികളുടെ കൈയടി നേടാനാണ് മുനീഷിന്റെയും ഷാജിയുടെയും ശ്രമമെന്ന വിമർശനം ഉയർന്നിരുന്നു. മതത്തിന്റെ പേരിൽ അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണെന്നും അല്ലാതെ രാഷ്ട്രീയക്കാർ അഭിപ്രായം പറയേണ്ട എന്നുമായിരുന്നു സുപ്രഭാതത്തിന്റെ വിമർശനം. നേരത്തെ മമ്മൂട്ടിക്കൊപ്പം പങ്കെടുത്ത ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ പി കെ അബ്ദുറബ്ബ് വിസമ്മതിച്ചതോടെയാണ് നിലവിളക്ക് വിഷയത്തിൽ വിവാദം ശക്തമായത്. നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞതോടെ മമ്മൂട്ടിക്കെതിരെയും സൈബർലോകത്ത് പ്രതിഷേധം ശക്തമായിരുന്നു.

പാക്കിസ്ഥാനിലേക്കു വിമാനടിക്കറ്റ് എടുത്തു നൽകാമെന്നു യുവമോർച്ച

തിനിടെ, വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബിനു മറുപടിയുമായി യുവമോർച്ച രംഗത്തെത്തി. മന്ത്രിക്കു പാക്കിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ വിമാന ടിക്കറ്റ് എടുത്തു നൽകാമെന്നു യുവമോർച്ച നേതാക്കൾ പറഞ്ഞു. മതഭരണം നിലനിൽക്കുന്ന രാജ്യത്തേക്കു പോകുവാനാണ് അബ്ദുറബിനു താൽപര്യമെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പി സുധീർ പറഞ്ഞു. അബ്ദുറബ് ഭാരത സംസ്‌കാരത്തെയാണ് വെല്ലുവിളിക്കുന്നത്.

നിലവിളക്ക് കൊളുത്തുകയെന്നത് ഒരു മതവിശ്വാസത്തിന്റെയും ഭാഗമല്ല. നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അടയാളമാണത്. മതേതരരാജ്യത്തിലെ ഒരു മന്ത്രിയായ അബ്ദുറബ് താൻ നിലവിളക്ക് കൊളുത്തില്ലെന്ന് ആവർത്തിച്ച് പ്രസ്താവിക്കുന്നതിലൂടെ നമ്മുടെ സംസ്‌കാരത്തെയാണ് വെല്ലുവിളിക്കുന്നതെന്നും സുധീർ പറഞ്ഞു.

മുസ്‌ലീം ലീഗ് രാഷ്ട്രീയപാർട്ടിയാണോ തീവ്രവാദസംഘടയാണോയെന്നു വ്യക്തമാക്കണമെന്നും വിദ്യാഭ്യാസപരിഷ്‌കാരങ്ങളിലൂടെ ലീഗ് സംസ്ഥാനത്ത് വർഗീയ അജൻഡയാണ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്നും സുധീർ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP